Saturday 27 October 2018 05:30 PM IST : By സ്വന്തം ലേഖകൻ

മത്തി വേണ്ട, തരുന്നെങ്കിൽ അയല മതി; മീൻ വിൽപ്പനക്കാരനെ കുഴച്ച് കാക്കയുടെ പിടിവാശി (രസികൻ വിഡിയോ)

fish-crow1

ഒരു കാക്കയും മത്സ്യ വില്പനക്കാരനും തമ്മിലുള്ള വഴിയോര കച്ചവടത്തിന്റെ രസികൻ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. കയ്യിൽ കാശൊന്നുമില്ലെങ്കിലും മീൻ വാങ്ങാനെത്തിയതാണ് കാക്ക. കച്ചവടക്കാരൻ ഫ്രീയായിട്ട് മത്തി നൽകാമെന്ന് പറയുന്നുണ്ടെങ്കിലും കാക്കയ്ക്ക് മത്തി വേണ്ട, അയലയാണ് ആവശ്യം.

കച്ചവടക്കാരൻ കാക്കയെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കാക്ക ഒരു വിധത്തിലും സമ്മതിക്കുന്നില്ല. മത്തി എടുത്ത് കൊക്കിൽ വച്ചു കൊടുത്തിട്ടും കാക്കയ്‌ക്ക് വേണ്ട. അയല മതിയെന്ന പിടിവാശിയിലാണ് അവൾ. ഒടുവിൽ ആരുടെ വാശിയാണ് വിജയിച്ചതെന്നറിയണ്ടേ? താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ...

‘സ്ത്രീത്വമല്ല നിനക്ക് വേണ്ടത്, ശ്രീത്വമാണ്! മകൾക്ക് അച്ഛനെഴുതിയ കുറിപ്പ് വൈറൽ

മക്കളുടെ ഫോൺ രക്ഷിതാക്കൾക്ക് എളുപ്പത്തിൽ നിയന്ത്രിക്കാം; ഉപയോഗപ്രദമായ വിഡിയോ

‘ആകുന്ന കാലത്ത് അയ്യപ്പനെ കാണണം, വയസ്സായാൽ പിന്നെ മല കയറാൻ പറ്റിയില്ലെങ്കിലോ?’; യുവതികളോട് അമ്മൂമ്മ

ജീവനെടുത്ത് വീണ്ടും സെൽഫി; ട്രക്കിങ്ങിനിടെ കൊക്കയിൽ വീണ് ദമ്പതികൾക്ക് ദാരുണാന്ത്യം