Saturday 27 October 2018 05:05 PM IST : By സ്വന്തം ലേഖകൻ

മക്കളുടെ ഫോൺ രക്ഷിതാക്കൾക്ക് എളുപ്പത്തിൽ നിയന്ത്രിക്കാം; ഉപയോഗപ്രദമായ വിഡിയോ

parents-care-mb

കുട്ടികൾക്ക് സ്വന്തമായി ഫോൺ കൊടുക്കരുതെന്ന് മാതാപിതാക്കളും അധ്യാപകരും ഒരുപോലെ നിർദേശിക്കാറുണ്ട്. എങ്കിലും ഒരു പ്രായം കഴിയുമ്പോൾ മൊബൈൽ ഫോൺ അനിവാര്യമാണ്. പ്രത്യേകിച്ചും മുതിർന്ന കുട്ടികൾ പുറത്തു പോകുമ്പോൾ വീട്ടിൽ എത്തുന്നതുവരെ മാതാപിതാക്കൾക്ക് ആധിയാണ്. ഇക്കാര്യത്തിൽ ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും ഒരുപോലെയാണ്.

എന്നാൽ ഇക്കാലത്ത് കുട്ടികളുടെ ഫോൺ മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയും. അസമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കാം. അതിനു സഹായകമായ ഒരു ആപ്ലിക്കേഷനാണ് താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഉപയോഗപ്രദമായ വിഡിയോ കാണുക മാത്രമല്ല, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യൂ...