∙ മൊബൈൽ ഫോൺ സുരക്ഷയ്ക്കു പ്രാധാന്യം നൽകുക. ഫോൺ സ്ക്രീൻ സംരക്ഷിക്കാൻ ടെംപേഡ് ഗ്ലാസ് അല്ലെങ്കിൽ സ്ക്രീൻ ഗാർഡ് നിർബന്ധമായും ഒട്ടിക്കുക. ഫോൺ അബദ്ധത്തിൽ നിലത്തു വീണാൽ പൊട്ടിപ്പോകാതിരിക്കാൻ ഗുണമേന്മയുള്ള കവർ തന്നെ ഉപയോഗിക്കണം. ഹൈബ്രിഡ് കെയ്സസ് നല്ലതാണ്.
∙ മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്താവുന്ന സാഹചര്യത്തിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ എടുക്കേണ്ടതുണ്ടോ എന്നു ചിന്തിക്കുക. വീട്ടിൽ ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ മൊബൈൽ കണക്‌ഷൻ തന്നെ ധാരാളം. അതല്ല, രണ്ടിലേറെ അംഗങ്ങളും അവരെല്ലാം സ്മാർട്ട് ഫോൺ ഉപയോക്താക്കളും ആണെങ്കിൽ വൈഫൈ കണക്‌ഷനോ ബ്രോഡ് ബാൻഡോ ആയിരിക്കും ലാഭം.
∙ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കുക. മൊബൈലിൽ ഓൺലൈൻ ഗെയിം കളിക്കാനും യൂട്യൂബ് വിഡിയോസ് കാണാനും ഡേറ്റ അധികം ചെലവാകും. കുട്ടികളുടെ ആരോഗ്യത്തിനും മൊബൈൽ ഫോണിന്റെ അമിതോപയോഗം ദോഷകരമാണെന്നു തിരിച്ചറിയുക.
∙ രണ്ട് സിം കാർഡുകൾ കയ്യിൽ കരുതുന്നതു നല്ലതാണ്. തമ്മിൽ താരതമ്യം ചെയ്തു ചെലവു കുറഞ്ഞ രീതിയിൽ മികച്ച പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഇതു സഹായിക്കും.
∙ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ കമ്പനി നൽകുന്ന ചാർജർ തന്നെ ഉപയോഗിക്കുക. മറ്റ് ചാർജർ ഉ പയോഗിച്ചാൽ ബാറ്ററി കേടാകാന്‍ സാധ്യത കൂടുതലാണ്. വോൾട്ടേജിൽ വ്യതിയാനമുള്ള സമയത്തു മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കരുത്.