Friday 18 January 2019 06:02 PM IST : By സ്വന്തം ലേഖകൻ

ഇത് ജീവിതം തകർത്തവനോടുള്ള ചലഞ്ച്; ലക്ഷ്മിയുടെ ടെൻ ഇയർ ചലഞ്ച് ചിത്രം; കണ്ണീരണിഞ്ഞ് സോഷ്യൽ മീഡിയ

lekshmi

‘ടെൻ ഇയർ ചലഞ്ചിന്റെ’ ലഹരിയിലാണ് സോഷ്യൽ മീഡിയ. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ പത്തു വർഷം മുമ്പും ശേഷവുമുള്ള തങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ചലഞ്ചിന്റെ ഭാഗമാകുന്നത്. മാറുന്ന കാലവും, മുഖവും, സാഹചര്യവും പങ്കുവയ്ക്കുന്ന കൗതുകം എന്തായാലും സോഷ്യൽ മീഡിയക്ക് നന്നേ ബോധിച്ചിട്ടുമുണ്ട്.

പക്ഷേ ഇതിനിടയിലും കാലവും വിധിയും നൽകിയ ചില അപ്രതീക്ഷിത മാറ്റങ്ങളുടെ പേരിൽ വേദനിക്കുന്ന ചിലരും അറിയാതെയെങ്കിലും ഈ ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്. അതിലൊരാളാണ് ആസിഡ് ആക്രമണം മുഖം വികൃതമാക്കിയ പെൺകൊടി ലക്ഷ്മി അഗർവാൾ. 2005ലാണ് ലക്ഷ്മിയുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിയെഴുതിയ ആസിഡ് ആക്രമണം നടക്കുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനാറാം വയസ്സിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിനിരയായത്.

ശ്വാസമടക്കി പിടിച്ചേ ഇത് കാണാനാകൂ; ഞെട്ടിക്കുന്ന നൃത്തവുമായി മൂന്ന് പ്രതിഭകൾ; വിഡിയോ

ഇവിടുത്തെ പ്രിൻസിപ്പൽ ഞാനാണ്, ഇറങ്ങിപ്പോടാ...! അധ്യാപകന്റെ ആക്രോശം കേട്ടു പകച്ചു പോയ നിമിഷത്തെക്കുറിച്ച് ഡെയ്ൻ | ഡെയ്ൻ ഡേവിസ്

അരയ്ക്കു താഴെ തളർന്നു പ്രവാസി മലയാളി; ചലനശേഷി തിരികെ കിട്ടില്ല! ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം പട്ടിണിയിൽ‍

‘പാന്റ്സ് ഇടാൻ മറന്നു പോയോ’; അശ്ലീല കമന്റിൽ പൊട്ടിത്തെറിച്ച് രാകുൽ പ്രീത്; താരത്തിന്റെ മറുപടിയിൽ രോഷം

തോമസ് ജോസഫിന്റെ ആറടി മണ്ണും പ്രിയപ്പെട്ട മകന്; മൃതശരീരം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് കൈമാറും!

ലക്ഷ്മിയുടെ 2005ലെ മുഖവും ആസിഡ് ആക്രമണം നടന്ന ശേഷമുള്ള മുഖവും ചേർത്തുവച്ചുള്ള ‘ടെൻ ഇയർ ചാലഞ്ച് ചിത്രമാണ്’ സോഷ്യൽമീഡിയയുടെ കണ്ണുനനയിക്കുന്നത്. ലക്ഷ്മിയുടെ സുന്ദരമായ പഴയ മുഖവും ആക്രമണത്തിനിരയായ മുഖവും കാണുമ്പോൾ അറിയാതെയെങ്കിലും നമ്മുടെ കണ്ണുകൾ നിറയും. മറ്റൊരു തരത്തിൽ ലക്ഷ്മിയുടെ അതിജീവനത്തിന്റെ നേർചിത്രം കൂടിയാകുകയാണ് ഈ ചിത്രങ്ങൾ.

ആക്രമണത്തിന് ശേഷം നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ലക്ഷ്മി പുറംലോകത്തെ അഭിമുഖീകരിച്ച് തുടങ്ങിയത്. പിന്നീട് ആസിഡ് ആക്രമണങ്ങള്‍ക്കിരയായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് ലക്ഷ്മി നേതൃത്വം നല്‍കി. ഇതിനിടയില്‍ ലക്ഷ്മി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി. ലക്ഷ്മിയുടെ ജീവിതം പ്രമേയമാക്കി സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ഛപാക്' എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് നായിക.