Friday 18 January 2019 06:02 PM IST : By സ്വന്തം ലേഖകൻ

അരയ്ക്കു താഴെ തളർന്നു പ്രവാസി മലയാളി; ചലനശേഷി തിരികെ കിട്ടില്ല! ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം പട്ടിണിയിൽ‍

kunjayi-monootty.jpg.image.784.410

അബുദാബിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് അരയ്ക്കു താഴെ തളർന്ന മലയാളി സുമനസുകളുടെ കാരുണ്യം തേടുന്നു. കേച്ചേരി സ്വദേശി കുഞ്ഞാലി മോനുട്ടിയാണ് അബുദാബി മഫ്റഖ് ആശുപത്രിയിൽ കഴിയുന്നത്. രണ്ടര പതിറ്റാണ്ടായി അബുദാബിയിലുള്ള കുഞ്ഞാലി ഗ്രോസറി (ബഖാല) ജീവനക്കാരനാണ്. ജോലിക്കിടെ ഡിസംബർ 28ന് അൽബാഹിയ ബഹറിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. 

അബുദാബി മഫ്‌റഖ് ആശുപത്രിയിൽ മൂന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും 49 വയസ്സുകാരന് അരക്കു താഴെ ചലനശേഷി വീണ്ടെടുക്കാനാവില്ലെന്ന് ഡോക്‌ടർമാർ പറയുന്നു. പൊലീസ് റിപ്പോർട്ട് കുഞ്ഞാലിക്കെതിരായതിനാൽ ഇൻഷൂറൻസ് ആനുകൂല്യവും ലഭിക്കില്ല. ഭർത്താവിനെ പരിചരിക്കാനായി ഭാര്യ സദീഖയെ ചില സുമനസുകൾ ഇടപെട്ട് അബുദാബിയിലെത്തിച്ചിരിക്കുകയാണ്. 

ശ്വാസമടക്കി പിടിച്ചേ ഇത് കാണാനാകൂ; ഞെട്ടിക്കുന്ന നൃത്തവുമായി മൂന്ന് പ്രതിഭകൾ; വിഡിയോ

ഇവിടുത്തെ പ്രിൻസിപ്പൽ ഞാനാണ്, ഇറങ്ങിപ്പോടാ...! അധ്യാപകന്റെ ആക്രോശം കേട്ടു പകച്ചു പോയ നിമിഷത്തെക്കുറിച്ച് ഡെയ്ൻ | ഡെയ്ൻ ഡേവിസ്

ഇത് ജീവിതം തകർത്തവനോടുള്ള ചലഞ്ച്; ലക്ഷ്മിയുടെ ടെൻ ഇയർ ചലഞ്ച് ചിത്രം; കണ്ണീരണിഞ്ഞ് സോഷ്യൽ മീഡിയ

kunjali907

‘പാന്റ്സ് ഇടാൻ മറന്നു പോയോ’; അശ്ലീല കമന്റിൽ പൊട്ടിത്തെറിച്ച് രാകുൽ പ്രീത്; താരത്തിന്റെ മറുപടിയിൽ രോഷം

തോമസ് ജോസഫിന്റെ ആറടി മണ്ണും പ്രിയപ്പെട്ട മകന്; മൃതശരീരം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് കൈമാറും!

സ്വന്തമായി വീടില്ല. ഭാര്യയും മൂന്നു ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസം. ഏക ആശ്രയമായ കുഞ്ഞാലിയുടെ അപകടത്തോടെ ഈ കുടുംബം തീർത്തും പട്ടിണിയിലായി. ഇനി ചികിത്സയും വാടകയും നിത്യചെലവും മക്കളുടെ പഠനവും എങ്ങനെ നേരിടുമെന്ന വേവലാതിയിലാണ് ഈ വീട്ടമ്മ.

ഈ കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞ നാട്ടുകാരൻ നാലു സെന്റ് ഭൂമി നൽകിയിട്ടുണ്ട്. അതിലൊരു കൊച്ചു വീടുവയ്ക്കണം, ഭർത്താവിന് തുടർചികിത്സ നൽകണം. നിത്യവും പരിചരിക്കേണ്ടതിനാൽ ജോലിക്ക് പോകാനും തനിക്കാവില്ലെന്ന് സദീഖ പറയുന്നു. ചെറിയ മക്കൾ മുതിർന്ന് ജോലിക്ക് പോകാനാകും വരെയെങ്കിലും സുമനസുകളുടെ സഹായമുണ്ടായാലേ ജീവിതം തുടരാനാവൂ എന്ന് ഇവർ സൂചിപ്പിച്ചു.

ഇതിനായി നാട്ടുകാർ ചേർന്ന് കുഞ്ഞാലി മോനുട്ടി സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിലാസം: കുഞ്ഞാലി മോനുട്ടി പൊഴങ്ങര ഇല്ലത്തിൽ, അക്കൗണ്ട് നമ്പർ 16392100007585, ഐഎഫ്.എസ്.സി: FDRL0001639 ഫെഡറൽ ബാങ്ക് കേച്ചേരി, തൃശൂർ. വിവരങ്ങൾക്ക് : 050 7228038, 055 8482421 

more...