‘എവിടെയോ എന്തോ പാളുന്നതുപോലെ തോന്നി, പുതിയ രോഗമെന്തോ ഉണ്ടെന്ന് ചിന്തിച്ചു’: ഡിപ്രഷൻ നാളുകൾ... സനൂഷ പറയുന്നു
‘‘എന്റെ അനുഭവം ഞാൻ പങ്കുവയ്ക്കുന്നത്, അതു കേൾക്കുന്ന ഒരാൾക്കെങ്കിലും ഇത്തരം അവസ്ഥ ഉണ്ടെങ്കിൽ അതു മറ്റുള്ളവരോടു തുറന്നു പറയാൻ സാധിക്കുന്നതിനു വേണ്ടിയാണ്...’’വിഷാദത്തിലൂെട കടന്നുപോയ അനുഭവങ്ങൾ പങ്കു വയ്ക്കും മുൻപ് സനുഷ പറഞ്ഞ വാക്കുകളാണിവ. മലയാളിയുെട പ്രിയ നടി സനുഷ സന്തോഷ് മനസ്സ് കൈവിട്ടുപോകുമെന്നു

‘‘എന്റെ അനുഭവം ഞാൻ പങ്കുവയ്ക്കുന്നത്, അതു കേൾക്കുന്ന ഒരാൾക്കെങ്കിലും ഇത്തരം അവസ്ഥ ഉണ്ടെങ്കിൽ അതു മറ്റുള്ളവരോടു തുറന്നു പറയാൻ സാധിക്കുന്നതിനു വേണ്ടിയാണ്...’’വിഷാദത്തിലൂെട
കടന്നുപോയ അനുഭവങ്ങൾ പങ്കു വയ്ക്കും മുൻപ് സനുഷ പറഞ്ഞ വാക്കുകളാണിവ. മലയാളിയുെട പ്രിയ നടി സനുഷ സന്തോഷ് മനസ്സ് കൈവിട്ടുപോകുമെന്നു തോന്നിയ ആ ദിനങ്ങളെക്കുറിച്ചും ജീവിതത്തിലേക്കു തിരിച്ചുവരാൻ നടത്തിയ പ്രയത്നങ്ങളെക്കുറിച്ചും തുറന്നു പറയുന്നു...
When things fall apart...
ദിവസങ്ങളായി ഒന്നും ചെയ്യാൻ തോന്നാതിരിക്കുക, മാനസികമായി ക്ഷീണിച്ച പോലെ, ഒന്നും ചെയ്യാൻ താൽപര്യം ഇല്ലാത്തതുപോലെ, ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്, പക്ഷെ ഒന്നും ചെയ്യാതെ നീട്ടികൊണ്ടുപോവുക ... ഇങ്ങനെയായിരുന്നു ആ ദിനങ്ങൾ ..... ഒടുവിൽ എന്തോ എവിടെയോ പാളുന്നു എന്ന് തോന്നാൻ തുടങ്ങി. ആദ്യം അച്ഛനോടും അമ്മയോടും അനിയനോടും പറഞ്ഞു. ഞാൻ എത്ര സീരിയസായിട്ടാണോ എന്റെ പ്രശ്നത്തെ കണ്ടത് അതേ തീവ്രതയോടെ വീട്ടുകാരും പ്രശ്നത്തെ മനസ്സിലാക്കി. പൂർണ പിന്തുണയുമായി കുടുംബം എന്റെ കൂടെ നിന്നു എന്നതായിരുന്നു ഏറ്റവും വലിയ അനുഗ്രഹം. അല്ലെങ്കിൽ ഒരുപക്ഷേ പ്രശ്നം വഷളായേനെ...
Each day was a fight...
ഡിപ്രഷനും ആങ്‌സൈറ്റി പ്രശ്നവും ആയിരുന്നു എനിക്ക്. ഓരോ ദിവസം ഒരു പോരാട്ടം. സ്വയം യുദ്ധം ചെയ്യുകയായിരുന്നു. വേണ്ടാത്ത, നെഗറ്റീവ് ചിന്തകളെ പിന്തുണയ്ക്കാതെ, പൊസിറ്റീവായി, ജീവിതത്തിൽ ഒരുപാട് മുന്നോട്ടു പോകണം എന്ന് സ്വയം പുഷ് ചെയ്തു. അങ്ങനെ ദിവസവും പോരാട്ടം നടത്തിയാണ് ഞാൻ വിജയിച്ചത്. എന്റെ മനസ് പൂർണമായും നിയന്ത്രണത്തിലാണ്, ഒരു നെഗറ്റീവ് ദിവസം പോലും എനിക്ക് ഇല്ല എന്നൊന്നും ഞാൻ പറയുന്നില്ല. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോയവർക്ക് അറിയാം, പനി പോലെ, മരുന്ന് കഴിച്ചാൽ പൂർണമായും ഭേദമാകുന്ന ഒരു അവസ്ഥയല്ല ഇത്. അതുകൊണ്ട് തന്നെ എനിക്ക് മോശം ദിവസങ്ങളും ഉണ്ട്, നല്ല ദിവസങ്ങളും ഉണ്ട്. പഴയ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ എനിക്ക് നല്ല ദിവസങ്ങൾ തന്നെയാണ് കൂടുതലും. ഡൗൺ ആകുന്ന ദിവസങ്ങൾ ഉണ്ട്. പക്ഷേ ഇപ്പോൾ എന്തു കാര്യങ്ങൾ ആണ് എന്നെ സന്തോഷിപ്പിക്കുന്നത്, എന്താണ് എന്നെ ദേഷ്യം പിടിപ്പിക്കുന്നത് എന്ന് വ്യക്തത ഉണ്ട്.
Family, Friends & Doctors
ആദ്യമൊക്കെ മിക്കവരെയും പോലെ സ്വയം ഡോക്ടർ ആകാൻ ശ്രമിച്ചു. ഗൂഗിളിൽ തിരഞ്ഞു , പുതിയ പുതിയ രോഗങ്ങൾ എനിക്കുണ്ടെന്നു ചിന്തിച്ചു. എന്നാൽ ഇത് നമ്മൾ സ്വയം ചെയ്യുന്ന, നമ്മളെ സ്നേഹിക്കുന്നവരോട് ചെയ്യുന്ന തെറ്റാണ്. വീട്ടുകാരുടെയും കൂട്ടുകാരുടെയും അഭിപ്രായത്തിൽ നിന്ന് ഈ വിഷയത്തിൽ വിദഗ്ധനായ ഒരു വ്യക്തിയുടെ സഹായം ആവശ്യമാണെന്നു മനസ്സിലാക്കി. അങ്ങനെ ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ചു. അതെന്നെ എന്റെ പ്ലസുകളും മൈനസുകളും തിരിച്ചറിയാൻ സഹായിച്ചു. എവിടെ നിന്നാണ് തുടങ്ങിയത്, ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു , ഇനി എന്താണ് ലക്ഷ്യമെന്നൊക്കെ മനസ്സിലാക്കാൻ സഹായിച്ചു. എന്നാൽ പലർക്കും സംഭവിക്കുന്നതുപോലെ ഞാൻ വീണ്ടും ഡൗൺ ആയി. ഒടുവിൽ സൈക്യാട്രിസ്റ്റിന്റെ സഹായം തേടി. എന്റെ എല്ലാ ഈഗോയും തകർത്ത് , പൂജ്യത്തിൽ നിന്ന് വീണ്ടും ജീവിതം തുടങ്ങി. നമ്മളെ കേൾക്കാനും മൂഡ് സ്വിങ്സ് മനസിലാക്കാനും കഴിയുന്ന ചികിത്സകരെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.
ഈ അവസ്ഥയിലൂടെ കടന്നു പോയപ്പോഴാണ് ഞാൻ എന്നെ കൂടുതൽ പഠിക്കാൻ ശ്രമിച്ചത്. കുറച്ചു കൂടി മെച്ചപ്പെട്ട വ്യക്തി എന്ന നിലയിലേക്ക് വളരാൻ എന്നെ ഈ മാനസികാവസ്ഥ സഹായിച്ചിട്ടുണ്ട്. ഈ മാനസിക പ്രശ്നം കാരണം എന്റെ ജീവിതത്തിൽ ഉണ്ടായ പൊസിറ്റിവ് കാര്യം അതാണ്.