വീടിന്റെ വൃത്തിയും ആരോഗ്യവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. അഴുക്ക്, ഈർപ്പം, പൂപ്പൽ എന്നിവ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമ്പോൾ, വീടിന്റെ ഓരോ ഭാഗവും ശ്രദ്ധയോടെ വൃത്തിയാക്കുന്നത് രോഗങ്ങളെ അകറ്റി നിർത്താനും പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനും സഹായിക്കും. പൊടി നിയന്ത്രിക്കുക, കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക, ലിവിംഗ് റൂം പതിവായി വൃത്തിയാക്കുക, പ്രകൃതിദത്തമായ ക്ലീനിംഗ് ഉത്പന്നങ്ങളും എയർ ഫ്രെഷനറുകളും ഉപയോഗിക്കുക എന്നിവയെല്ലാം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണ്. വീടിന്റെ ശുചിത്വം ഒരു സുരക്ഷാകവചം പോലെ കുടുംബത്തെ സംരക്ഷിക്കുന്നു.

ശാന്തസുന്ദരമായ വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ എത്ര ഭംഗിയുള്ള വീട് ആയാലും അത് അഴുക്കു നിറഞ്ഞതും അലങ്കോലപ്പെട്ടതുമാണെങ്കിൽ രോഗങ്ങൾക്കു വഴി വയ്ക്കും. വീട്ടിൽ അഴുക്കും ഈർപ്പവും പൂപ്പലും അടിഞ്ഞു കൂടുമ്പോൾ രോഗാണുക്കളും അലർജിയുടെ കാരണങ്ങളും വർധിക്കും. അതു വീട്ടിലുള്ളവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതു കൊണ്ടു വീടിന്റെ വൃത്തിക്ക് ഏറെ പ്രാധാന്യം നൽകണം. വീടു വൃത്തിയാക്കുന്നതും ഒരു കലയാണ്. ഓരോ മുറിക്കും അതിന്റേതായ പ്രാധാന്യം നൽകി വൃത്തിയാക്കിയാൽ മാത്രമേ വീട് ആരോഗ്യകരമായ ഇടമാകൂ. അഴുക്കും പൊടിയും നീക്കി, തിളങ്ങുന്ന തറകളും വൃത്തിയുള്ള മുറികളുമുള്ള വീട്ടിലേക്കു കയറുന്നതു തന്നെ മനസ്സിന് ഉൻമേഷവും പോസിറ്റീവ് എനർജി നൽകും.

പൊടിക്കെതിരേ പ്രത്യേക കരുതൽ

ADVERTISEMENT

വീടിന്റെ ആരോഗ്യത്തിൽ പൊടിയുടെ നിയന്ത്രണം അത്യന്താപേക്ഷിതമാണ്. റോഡരികിലുള്ള വീടുകളിൽ പൊടി അടിഞ്ഞു കൂടാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ശ്രദ്ധ വേണം.

കാരണം എത്ര തവണ വീട് അടിച്ചിട്ടാലും പൊടി സൂക്ഷ്മമായതിനാൽ തുടരെ അടിഞ്ഞു കൂടും. 2.5 മൈക്രോണിനു താഴെയുള്ള സൂക്ഷ്മമായ പൊടിക്കു ശ്വാസകോശത്തിന്റെ ഉള്ളിലേക്കെത്താൻ സാധിക്കും. പൂമ്പൊടിയും പരാഗങ്ങളും അലർജിക്കു കാരണമാകാം. സിലിക്ക ഡസ്റ്റ് പോലുള്ള പൊടി ദീർഘകാലം ശ്വസിക്കുന്നത് ആസ്മ, ബ്രോങ്കൈറ്റിസ്,
സിഒപിഡി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം.
നഗരങ്ങളിൽ താമസിക്കുന്നവർ ദിവസവും സിറ്റ് ഒൗട്ട് വൃത്തിയാക്കുന്നതിനൊപ്പം മാസത്തിൽ ഒരിക്കലെങ്കിലും വീടിന്റെ ഭിത്തികളും മേൽഭാഗങ്ങളും പൊടി നീക്കി വൃത്തിയാക്കണം. കർട്ടനുകൾ ഉൾപ്പെടെയുള്ളവ നന്നായി കഴുകി വെയിലത്ത് ഉണക്കണം. വീടു വൃത്തിയാക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുന്നത് ആരോഗ്യം സംരക്ഷിക്കും.

ADVERTISEMENT

എയറിങ് ബെഡിങ് ഇൻ ദ സൺ  

ബെഡ് ഷീറ്റ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴെങ്കിലും മാറ്റാൻ ശ്രദ്ധിക്കാം. ബെഡ് ഷീറ്റ് വളരെ വൃത്തിയായി സൂക്ഷിക്കുന്നവർ ആഴ്ചയിൽ ഒരിക്കൽ മാറ്റിയാലും മതി. കുട്ടികളുടെ ബെഡ്ഷീറ്റ് മുഷിയുന്നതിന് അനുസരിച്ചു മാറ്റുന്നത് അഭികാമ്യമാണ്. കഴിയുന്നതും കോട്ടൻ ബെഡ്ഷീറ്റുകളും നേർത്ത കോട്ടൻ പുതപ്പുകളും ഉപയോഗിക്കുക. അതിൽ പൊടി തങ്ങുന്നതു കുറവായിരിക്കും. കട്ടിയുള്ള ബ്ലാങ്കറ്റുകളിലും കമ്പിളി പുതപ്പിലുമൊക്കെ പൊടി ഏറെ തങ്ങി നിൽക്കും. ഇടയ്ക്ക് അവ ഡ്രൈവാഷ് ചെയ്യുന്നതു നന്നായിരിക്കും.

ADVERTISEMENT

മാസത്തിലൊരിക്കൽ, മെത്ത ഏതാനും മണിക്കൂർ നല്ല സൂര്യപ്രകാശത്തിലിട്ട് ഉണക്കാം. നല്ല സൂര്യപ്രകാശത്തിനു സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കുന്നതിനു സാധിക്കും. എന്നാൽ പൂർണമായും അണുവിമുക്തമാക്കുന്നില്ല. പത്തു ദിവസത്തിലൊരിക്കൽ തലയണയും വെയിൽ കൊള്ളിക്കാം. ‘എയറിങ് ബെഡിങ് ഇൻ ദ സൺ’ എന്നാണ് ഇതിന് പറയുന്നത്. തലയണയുടെ കവർ മുഷിയുന്നതിന് അനുസരിച്ചു മാറ്റി വൃത്തിയുള്ളത് ഉപയോഗിക്കാം.

കാലക്രമേണ , വിയർപ്പും ഈർപ്പവും അടിഞ്ഞു കൂടി, മെത്തയുടെ ഗുണനിലവാരം കുറയും. പഞ്ഞിക്കിടക്കയിലെ പഞ്ഞി കട്ട പിടിക്കുകയോ ഫോം ബെഡിന്റെ ഉപരിതലം പരന്നു പോകുകയോ ചെയ്താൽ അതു മാറ്റുന്നതാണ് ഉചിതം. അപ്പോൾ ഉപേക്ഷിക്കാം. അഞ്ചുവർഷം മുതൽ 10 വർഷം വരെ മെത്ത ഉപയോഗിക്കുന്നവരുണ്ട്. ഉപയോഗവും ഗുണനിലവാരവും സംരക്ഷണവുമനുസരിച്ചാണു ബെഡിന്റെ കാലാവധി. ബെഡ് കവർ ഉപയോഗിക്കുന്നതു മെത്തയുടെ ആയുസ്സു കൂട്ടും. തലയണയിൽ ഒരു ടർക്കിഷ് ടവൽ വിരിച്ചാൽ മുടിയിലെ വിയർപ്പും എണ്ണയും ചെളിയും പുരളാതിരിക്കും.

ലിവിങ് റൂമും വരാന്തയും

ലിവിങ് റൂം അഥവാ സ്വീകരണമുറി എല്ലാ ദിവസവും അടിച്ചു വൃത്തിയാക്കണം. തുടർന്നു മോപ്പ് നനച്ചു തുടയ്ക്കാം. പുറത്തു നിന്നുള്ള അതിഥികൾ കൂടുതലായി ഉപയോഗിക്കുന്ന ഇടമായതിനാൽ ഇവിടുത്തെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കണം.

കട്ടിയുള്ള കർട്ടനുകളിൽ പൊടി കൂടുതൽ അടിഞ്ഞു കൂടും. അതിനാൽ പൊടി അലർജിയുള്ളവരുടെ വീടുകളിൽ കനം കുറഞ്ഞ കോട്ടൻ കർട്ടനുകളാണ് അനുയോജ്യം. ഇവ കഴുകാനും ഉണക്കാനും എളുപ്പമാണ്. വാക്വം ക്ലീനർ ഉപയോഗിച്ചു സോഫ, കർട്ടനുകൾ, ജനലുകൾ, വാതിലിനരികിലെ ചവിട്ടി എന്നിവയിലെ പൊടി നീക്കാം. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ കർട്ടനുകളും ചവിട്ടികളും ഒഴിവാക്കുന്നതും നല്ലതാണ്. അലർജി ഉള്ളവർ HEPA ഫിൽറ്റർ ഉള്ള വാക്വം ക്ലീനർ ഉപയോഗിക്കുന്നതു ഗുണകരമാണ്.

വരാന്ത അഥവാ സിറ്റ് ഒൗട്ട് ദിവസവും കുറഞ്ഞതു രണ്ടു നേരമെങ്കിലും വൃത്തിയാക്കണം. ലൈബ്രറി റൂം, സ്‍റ്റോർ റൂം തുടങ്ങിയവ പലപ്പോഴും അവഗണിക്കപ്പെടുന്ന ഇടങ്ങളാണ്. ഇവയും മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

ക്ലീനിങ് ലിക്വിഡുകൾ

ആഴ്ചയിലൊരിക്കൽലെങ്കിലും ക്ലീനിങ് ലോഷൻ ഉപയോഗിച്ചു തറ വൃത്തിയാക്കാം ആദ്യം. തറ നന്നായി അടിച്ചു വൃത്തിയാക്കി, നനച്ചു തുടച്ച ശേഷം നിർദേശിച്ച അളവിൽ നേർപ്പിച്ച ലോഷൻ ഉപയോഗിച്ചു വീണ്ടും തുടയ്ക്കുക. തുടർന്ന് ശുദ്ധജലത്തിൽ നനച്ച തുണിയോ മോപ്പോ ഉപയോഗിച്ച് ഒരിക്കൽ കൂടി തുടയ്ക്കണം. ഇതിലൂടെ തറയിൽ അവശേഷിക്കുന്ന രാസവസ്തുക്കളുടെ അംശം പൂർണമായി നീക്കം ചെയ്യാം കൊച്ചു കുട്ടികൾ തറയിലിഴഞ്ഞു നടക്കുന്ന വീടുകളിൽ ഇതു വളരെ പ്രധാനമാണ്.

വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്നതും പ്രകൃതിദത്തവുമായ ലോഷനാണു പുൽത്തൈലം. അൽ‌പം പുൽത്തൈലം എടുത്ത് ഒരു ബക്കറ്റു വെള്ളത്തിൽ നേർപ്പിച്ചു തറ തുടയ്ക്കുന്നതിനായി ഉപയോഗിക്കാം. പുൽത്തൈലത്തിന്റെ സുഗന്ധം മുറികളിൽ നിറഞ്ഞു നിൽക്കും. കൊതുക്, മറ്റു ഷഡ്പദങ്ങള്‍ എന്നിവയുടെ ശല്യവും കുറയ്ക്കാം. എന്നാൽ ഇതു പൂർണമായി കൊതുകിനെയും മറ്റും അകറ്റും എന്നു പറയാനാകില്ല. പുൽത്തൈലം ചേർന്ന ലോഷനുകൾ ഇപ്പോൾ വിപണിയിൽ‌ ലഭ്യമാണ്.

മുറികളിൽ പ്രകൃതിദത്ത സുഗന്ധം

രാസവസ്തുക്കൾ അടങ്ങിയ റൂംഫ്രഷ്നറുകൾ സ്ഥിരമായി ഉപയോഗിക്കേണ്ടതില്ല. പകരം പ്രകൃതിദത്ത സുഗന്ധം നൽകുന്ന മാർഗങ്ങൾ സ്വീകരിക്കാം.

∙ ഒരു ബൗളിൽ വെള്ളമെടുത്ത് അതിൽ നാരങ്ങയുടെ തൊലി ചെറുതായി ചുരണ്ടിയിടാം.

∙ കർപ്പൂരം മുറികളിൽ വയ്ക്കാം.

∙ ഓറഞ്ചുതൊലി വെള്ളത്തിലിട്ടു ചെറുതായി തിളപ്പിച്ച് ആ വെള്ളം ഒരു ബൗളിൽ വയ്ക്കാം.

∙ റോസ്, മുല്ല എന്നിങ്ങനെയുള്ള സുഗന്ധപുഷ്പങ്ങൾ  ഫ്ലവർ പോട്ടിൽ വയ്ക്കാം.

∙ വീട്ടിൽ വായു സഞ്ചാരവും ഉറപ്പു വരുത്താം.

ആഡംബരത്തിനും അലങ്കാരങ്ങൾക്കും പ്രാധാന്യം നൽകുന്നതു പോലെ വീടിന്റെ വൃത്തിക്കും പ്രാധാന്യം നൽകണം. വൃത്തിയുള്ള വീട് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുടുംബത്തെ സംരക്ഷിക്കുന്ന ഒരു സുരക്ഷാകവചം കൂടിയാണ്.

വിവരങ്ങൾക്കു കടപ്പാട്
ഡോ. അനുജ യു,
കമ്യൂണിറ്റി മെഡിസിൻ വിഭാഗം
തിരുവനന്തപുരം

ADVERTISEMENT