വയാഗ്ര കഴിച്ചു 30 മിനിറ്റിനു ശേഷം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപു തന്നെ മധ്യവയസ്കൻ മരിച്ചു. ഹൃദ്രോഗത്തിനു മരുന്നു കഴിച്ചിരുന്നയാളായിരുന്നു. ഹൃദയാഘാതമാണു മരണകാരണം. മദ്യപിക്കുന്നതിനിടെ വയാഗ്ര ഗുളികകൾ കഴിച്ച 42 കാരൻ മരിച്ചു. ഇതൊക്കെ വായിക്കുമ്പോൾ വയാഗ്ര കഴിക്കുന്നത് ഇത്ര പ്രശ്നമാണോ എന്നു

വയാഗ്ര കഴിച്ചു 30 മിനിറ്റിനു ശേഷം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപു തന്നെ മധ്യവയസ്കൻ മരിച്ചു. ഹൃദ്രോഗത്തിനു മരുന്നു കഴിച്ചിരുന്നയാളായിരുന്നു. ഹൃദയാഘാതമാണു മരണകാരണം. മദ്യപിക്കുന്നതിനിടെ വയാഗ്ര ഗുളികകൾ കഴിച്ച 42 കാരൻ മരിച്ചു. ഇതൊക്കെ വായിക്കുമ്പോൾ വയാഗ്ര കഴിക്കുന്നത് ഇത്ര പ്രശ്നമാണോ എന്നു

വയാഗ്ര കഴിച്ചു 30 മിനിറ്റിനു ശേഷം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപു തന്നെ മധ്യവയസ്കൻ മരിച്ചു. ഹൃദ്രോഗത്തിനു മരുന്നു കഴിച്ചിരുന്നയാളായിരുന്നു. ഹൃദയാഘാതമാണു മരണകാരണം. മദ്യപിക്കുന്നതിനിടെ വയാഗ്ര ഗുളികകൾ കഴിച്ച 42 കാരൻ മരിച്ചു. ഇതൊക്കെ വായിക്കുമ്പോൾ വയാഗ്ര കഴിക്കുന്നത് ഇത്ര പ്രശ്നമാണോ എന്നു

വയാഗ്ര കഴിച്ചു 30 മിനിറ്റിനു ശേഷം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപു തന്നെ മധ്യവയസ്കൻ മരിച്ചു. ഹൃദ്രോഗത്തിനു മരുന്നു കഴിച്ചിരുന്നയാളായിരുന്നു. ഹൃദയാഘാതമാണു മരണകാരണം.
മദ്യപിക്കുന്നതിനിടെ വയാഗ്ര ഗുളികകൾ കഴിച്ച 42 കാരൻ മരിച്ചു.  

ഇതൊക്കെ വായിക്കുമ്പോൾ വയാഗ്ര കഴിക്കുന്നത് ഇത്ര പ്രശ്നമാണോ എന്നു തോന്നാം. ഉദ്ധാരണം കൂട്ടാനുള്ള മരുന്നായ വയാഗ്ര,  പ്രധാന ഔഷധ നിർമാതാക്കളായ ഫൈസറിന്റെ ഗവേഷണ വിഭാഗമാണു വികസിപ്പിച്ചെടുത്തത്. സിൽഡെനാഫിൽ സിട്രേറ്റ് എന്ന ​വയാഗ്രയുടെ കണ്ടെത്തലിനു നൊബേൽ സമ്മാനവും ലഭിക്കുകയുണ്ടായി.
ലൈംഗികബന്ധത്തിൽ ഏർപ്പെടുവാൻ സാധിക്കാത്തവണ്ണം ഉദ്ധാരണ ശേഷിക്കുറവ് / വൈകല്യം (Erectile Dysfunction) ഉള്ള പുരുഷന്മാർക്കാണു വയാഗ്ര പ്രയോജനപ്പെടുന്നത്. 40 വയസ്സു കഴിഞ്ഞ പുരുഷന്മാരിൽ 50 ശതമാനത്തിലേറെ ഇത്തരം രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. പക്ഷേ, ലൈംഗികതാൽപര്യം വർധിപ്പിക്കുവാൻ ഈ മരുന്നു സഹായിക്കില്ല.
PDE5 എന്ന രക്തത്തിൽ കണ്ടുവരുന്ന എൻസൈമുകളെ വയാഗ്ര തടയുന്നു. ഇതുവഴി രക്തത്തിലെ നൈട്രിക് ഓക്സൈഡുകളുടെ പ്രവർത്തനം നീണ്ടുനിൽക്കുകയും ലിംഗത്തിലേക്കുള്ള രക്തയോട്ടം വർധിക്കുകയും ചെയ്യുന്നു. ഇത് ഉദ്ധാരണശേഷി ഉയർത്തുന്നു.  
​90-കളുടെ അവസാനത്തോടെ പ്രചാരത്തിലായ ഈ മരുന്ന് 30-നും 70-നും ഇടയിലുള്ള പുരുഷന്മാർക്ക് വൈദ്യനിർദേശം അനുസരിച്ചു നൽകാനാണ് അനുമതി ഉള്ളത്. ഇതേ ശ്രേണിയിലുള്ള മറ്റു മരുന്നുകളാണ് ​ടാഡാലാഫിൽ, ​വാർഡനാഫിൽ, ​അവനാഫിൽ ​എന്നിവ. ഇവയ്ക്ക് ഓരോന്നിനും വ്യത്യസ്ത പ്രവർത്തനരീതികളാണുള്ളത്.

ADVERTISEMENT

ഹൃദ്രോഗികൾ സൂക്ഷിക്കുക
നൈട്രേറ്റ് മരുന്നുകൾ, അവയുടെ വകഭേദങ്ങൾ എന്നിവ കഴിക്കുന്ന ഹൃദ്രോഗികൾ വയാഗ്ര കഴിച്ചാൽ രക്തസമ്മർദം താഴ്ന്നു പോകാനിടയുണ്ട്.  ​കൂടാതെ നൈട്രേറ്റ് മരുന്നുകളുടെ രക്തസമ്മർദം കുറയ്ക്കുന്ന പ്രവർത്തനം ത്വരിതഗതിയിലാക്കാനും  വയാഗ്രയ്ക്ക് കഴിയും. ഇത് ഇരട്ടി അപകടമാണ്. അതിനാൽ ഹൃദയസംബന്ധമായ രോഗം, കൊളസ്‌ട്രോൾ എന്നിവ ഉള്ളവർ വൈദ്യനിർദേശപ്രകാരം മാത്രം കഴിക്കുക.
കാഴ്ചക്കുറവ്, ​നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവു കുറയുക, തലവേദന എന്നീ പാർശ്വഫലങ്ങളും വരാം. ദഹനസംബന്ധമായ പ്രശ്നങ്ങൾ,മൂക്കടപ്പ്, പുറംവേദന, പേശീവേദന, ഒാക്കാനം, തലകറക്കം എന്നിവയും കാണാറുണ്ട്.
വയാഗ്ര മദ്യത്തിനൊപ്പം കഴിക്കുവാൻ പാടില്ല. ഇതു രണ്ടിനും രക്തസമ്മർദം കുറയ്ക്കുവാനുള്ള ശേഷിയുണ്ട്. രണ്ടും കൂടിയാകുമ്പോൾ രക്തസമ്മർദം വല്ലാതെ താഴ്ന്നു പോകാം.  മരണം വരെ സംഭവിക്കാം. 

നീണ്ടുനിന്നാൽ
സാധാരണ അര മണിക്കൂർ മുതൽ നാലു മണിക്കൂർ വരെയാണു വയാഗ്രയുടെ ഫലം നിലനിൽക്കുക. പൂർവമായി  ഉദ്ധാരണം ഇതിനപ്പുറത്തേക്കു നീണ്ടുനിൽക്കുന്ന അവസ്ഥ വരാം. ഇങ്ങനെ സംഭവിക്കുന്നതു മരുന്നു കഴിച്ചതുകൊണ്ടു മാത്രമാകണമെന്നില്ല. അതിനാൽ മെഡിക്കൽ എമർജൻസിയായി കണക്കാക്കി ഉടൻ ആശുപത്രി യിൽ എത്തിക്കണം.

ADVERTISEMENT

വ്യാജനെ സൂക്ഷിക്കുക
​വയാഗ്രയുടെ പേരിൽ ധാരാളം വ്യാജമരുന്നുകൾ വിപണിയിലുണ്ട്. ഒാൺലൈൻ വ്യാപാര സൈറ്റുകൾ വഴി വിൽക്കപ്പെടുന്ന 80% വയാഗ്രയും വ്യാജമാണെന്നു കരുതപ്പെടുന്നു.  ​കൂടാതെ, ലൈംഗിക ഉത്തേജനം നൽകുന്നുവെന്ന് അവകാശപ്പെടുന്ന ചില ഹെർബൽ മരുന്നുകളിലും സിൽഡെനാഫിൽ ചേർക്കുന്നുണ്ട്. എന്തായാലും ഉദ്ധാരണക്കുറവുള്ളവരുടെ ചികിത്സയിൽ വിപ്ലവകരമായ മാറ്റം വരുത്തി, വയാഗ്ര.  

ഡോ. ഹരികുമാർ ആർ.
ഫാർമസി സ്േറ്റാർ സൂപ്രണ്ട്,
ഗവ. മെഡി. കോളജ്,കോട്ടയം​ 

English Summary:

Viagra is a medication developed to treat erectile dysfunction by increasing blood flow to the penis. While it has revolutionized treatment for many men, it's crucial to be aware of its potential side effects, interactions with other medications, and the dangers of counterfeit products.

ADVERTISEMENT