പതിവായി ചൂടുവെള്ളത്തിൽ കുളിക്കുന്നതും നീരാവിക്കുളി നടത്തുന്നതും പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം കുറയാൻ ഇടയാക്കുമെന്ന് ആൻഡ്രോളജിസ്റ്റ് ഡോ. കേണൽ കെ. രവീന്ദ്രൻ നായർ വ്യക്തമാക്കുന്നു. ശരീരതാപനിലയേക്കാൾ കുറഞ്ഞ താപനിലയാണ് ബീജവളർച്ചയ്ക്ക് ആവശ്യമെന്നതിനാൽ, വൃഷണങ്ങളിൽ ചൂടേൽക്കുന്നത് ബീജോൽപാദനത്തെ ദോഷകരമായി ബാധിക്കും. എങ്കിലും ചൂടുകുളിമൂലം ഉണ്ടാകുന്ന ഈ പ്രത്യുൽപാദനശേഷി കുറവ് താൽക്കാലികം മാത്രമാണ്. ഈ ശീലം ഉപേക്ഷിച്ചാൽ ബീജസംഖ്യയും ചലനശേഷിയും പഴയപടിയാകാൻ സാധിക്കുമെന്നും വന്ധ്യതാ പ്രശ്നമുള്ളവർ തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് ഉത്തമമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

പതിവായി ചൂടുവെള്ളത്തിൽ
കുളിക്കുന്നതു ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്നു വാട്സ് ആപ്പിൽ കണ്ടു. ഇതിലെന്തെങ്കിലും കഴമ്പുണ്ടോ?

ശാസ്ത്രീയമായി നോക്കിയാൽ ഇതു ശരിയാണെന്നു പറയുന്നു ആൻഡ്രോളജിസ്റ്റായ ഡോ.
കേണൽ കെ. രവീന്ദ്രൻ നായർ (കൊച്ചി). ‘‘ചൂടുവെള്ളത്തിൽ കുളിക്കുന്നത് (Hot Shower & hot tub) വൃഷണങ്ങളിൽ ചൂടു തട്ടാൻ ഇടയാക്കും. ചൂട് ബീജോൽപാദനത്തെ കുറയ്ക്കാം. സോന (Sauna) പോലെ ചൂട് ആവി നിറഞ്ഞ മുറിക്കുള്ളിലിരിക്കുന്നതും ബീജോൽപാദനത്തെ ദോഷകരമായി ബാധിക്കാം.’’
വൃഷണങ്ങളിലാണു ബീജങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നത്. നമ്മുടെ ശരീരതാപനിലയേക്കാൾ 3–5 ഡിഗ്രിയെങ്കിലും കുറഞ്ഞ താപനിലയാണു (35 ഡിഗ്രി സെൽഷ്യസ്) ബീജവളർച്ചയ്ക്ക് അനുയോജ്യം.
‘‘നമ്മുടെ സാധാരണ ശരീരതാപനില 370c ആണ്. അതിൽ നിന്നും 3–4 ഡിഗ്രി കൂടുതലുള്ള വെള്ളത്തിലുള്ള കുളി പോലും ബീജോൽപാദനം കുറയ്ക്കാം.

ADVERTISEMENT

രണ്ടാഴ്ചയിലെരിക്കൽ ശരാശരി രണ്ടു മണിക്കൂർ 24 മിനിറ്റ് വീതം നീരാവിക്കുളി (സോന) ഉപയേഗിച്ച പുരുഷന്മാരിൽ ബീജസംഖ്യ പരമാവധി 50 ശതമാനത്തേളം കുറഞ്ഞതായി ഒരു പഠനം കണ്ടെത്തിയിരുന്നു. കൂടാതെ, അമിതമായി ചൂടേൽക്കുന്ന തൊഴിലുകളിൽ യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ ഏർപ്പെടുന്ന പുരുഷന്മാരിൽ പ്രത്യുൽപാദനശേഷി കുറഞ്ഞതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

‘‘ഇങ്ങനെ പ്രത്യുൽപാദനശേഷിയിൽ വരുന്ന കുറവു പക്ഷേ, താൽക്കാലികമാണ്. ചൂടുവെള്ളത്തിലുള്ള കുളി നിർത്തിയാൽ ബീജോൽപാദനം പഴയപടി ആകും.’’ഡോ.
കേണൽ കെ. രവീന്ദ്രൻ നായർ (കൊച്ചി) പറയുന്നു.

ADVERTISEMENT

2027 ൽ നടത്തിയ പഠനത്തിൽ ആഴ്ചയിൽ 30 മിനിറ്റു വീതം ചൂടുവെള്ളത്തിലോ നീരാവിയിലോ കുളിച്ചവരിൽ, ഈ ശീലം ഉപേക്ഷിച്ചു മൂന്നു മാസത്തിനു ശേഷം നോക്കിയപ്പോൾ ബീജസംഖ്യയിലും ബീജത്തിന്റെ ചലനശേഷിയിലും വർധനവു വന്നതായി കണ്ടു.

ഇതിൽ നിന്നെല്ലാം ചൂടുവെള്ളത്തിൽ കുളി പുരുഷവന്ധ്യതയ്ക്കും കാരണമാകാമെന്നു കാണാം. അതുകൊണ്ടു വന്ധ്യതാപ്രശ്നമുള്ളവർ തണുത്ത വെള്ളത്തിൽ കുളിക്കുന്നതാകും ഉത്തമം.

ADVERTISEMENT
English Summary:

Spermatogenesis is negatively impacted by frequent hot showers and baths because excessive heat directly affects the testicles. The ideal temperature for sperm growth is three to five degrees Celsius lower than normal body temperature. Water that is even three to four degrees warmer than the standard body temperature can significantly reduce sperm production. Studies have shown that men who regularly use saunas experience a decrease in their total sperm count by up to fifty percent. Furthermore, individuals working in environments with high heat exposure often face temporary reductions in reproductive fertility. Fortunately, this decrease in fertility is temporary and sperm production typically returns to normal after stopping the habit. Therefore, men facing fertility issues should switch to cold water baths to help improve their sperm count and motility.

ADVERTISEMENT