വില് നടപ്പാക്കാന് രണ്ടുപേര്, മുദ്രപ്പത്രം വേണ്ട- ചികിത്സയ്ക്കായി എഴുതാം, വില്പത്രം
നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, തന്റെ മരണത്തിനു 10 വർഷം മുൻപ്, 1954 ൽ എഴുതിയ വില്ലിൽ മരണശേഷം തന്റെ ശവശരീരം ദഹിപ്പിക്കാനും ചാരത്തിന്റെ ഒരു ഭാഗം ഗംഗയിൽ ഒഴുക്കാനും ബാക്കി മുഴുവൻ കർഷകർ പണിയെടുക്കുന്ന പാടങ്ങളിൽ വിതറാനും നിർദേശിച്ചു. ഇന്ത്യൻ മണ്ണിലും പൊടിയിലും അലിഞ്ഞുചേർന്ന് ഇന്ത്യയുടെ
നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, തന്റെ മരണത്തിനു 10 വർഷം മുൻപ്, 1954 ൽ എഴുതിയ വില്ലിൽ മരണശേഷം തന്റെ ശവശരീരം ദഹിപ്പിക്കാനും ചാരത്തിന്റെ ഒരു ഭാഗം ഗംഗയിൽ ഒഴുക്കാനും ബാക്കി മുഴുവൻ കർഷകർ പണിയെടുക്കുന്ന പാടങ്ങളിൽ വിതറാനും നിർദേശിച്ചു. ഇന്ത്യൻ മണ്ണിലും പൊടിയിലും അലിഞ്ഞുചേർന്ന് ഇന്ത്യയുടെ
നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, തന്റെ മരണത്തിനു 10 വർഷം മുൻപ്, 1954 ൽ എഴുതിയ വില്ലിൽ മരണശേഷം തന്റെ ശവശരീരം ദഹിപ്പിക്കാനും ചാരത്തിന്റെ ഒരു ഭാഗം ഗംഗയിൽ ഒഴുക്കാനും ബാക്കി മുഴുവൻ കർഷകർ പണിയെടുക്കുന്ന പാടങ്ങളിൽ വിതറാനും നിർദേശിച്ചു. ഇന്ത്യൻ മണ്ണിലും പൊടിയിലും അലിഞ്ഞുചേർന്ന് ഇന്ത്യയുടെ
നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, തന്റെ മരണത്തിനു 10 വർഷം മുൻപ്, 1954 ൽ എഴുതിയ വില്ലിൽ മരണശേഷം തന്റെ ശവശരീരം ദഹിപ്പിക്കാനും ചാരത്തിന്റെ ഒരു ഭാഗം ഗംഗയിൽ ഒഴുക്കാനും ബാക്കി മുഴുവൻ കർഷകർ പണിയെടുക്കുന്ന പാടങ്ങളിൽ വിതറാനും നിർദേശിച്ചു. ഇന്ത്യൻ മണ്ണിലും പൊടിയിലും അലിഞ്ഞുചേർന്ന് ഇന്ത്യയുടെ ഭാഗമാകാനാണ് ആഗ്രഹമെന്ന് അദ്ദേഹം എഴുതി.
* * * *
തന്റെ മരണശേഷം മതപരമായ ചടങ്ങുകളൊന്നും വേണ്ടെന്നും ശവഘോഷയാത്രയിൽ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന നിത്യഹരിതഗാനം മാത്രം മതിയെന്നുമുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അന്ത്യാഭിലാഷം നടപ്പായപ്പോൾ അതൊരു മനോഹരമായ വിടവാങ്ങലായി.
അതേസമയം പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മരണശേഷം മൃതദേഹം പഠനത്തിനായി കൈമാറുന്നതു സംബന്ധിച്ചു കുടുംബാംഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നതും നമ്മൾ കണ്ടു.
* * * *
പ്രാണൻ ശരീരത്തിൽ നിന്നും വേർപെട്ട ശേഷമുള്ള കാര്യങ്ങളിൽ പോലും പ്രത്യേകമായ ഇഷ്ടങ്ങളും താൽപര്യങ്ങളും സൂക്ഷിക്കുന്ന മനുഷ്യർക്ക് പക്ഷേ, തങ്ങളുടെ അന്ത്യനാളുകളിലെ ആരോഗ്യകാര്യങ്ങൾ എങ്ങനെ വേണമെന്നു പലപ്പോഴും തീരുമാനിക്കാൻ സാധിക്കാതെ പോകാറുണ്ട്.
ബോധമുള്ള അവസ്ഥയിൽ തന്നെ, ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലെ ചികിത്സ എങ്ങനെ വേണമെന്നു തീരുമാനിച്ചാൽ, അവരവർ ആഗ്രഹിക്കുന്ന രീതിയിൽ അന്തസ്സോടെ ജീവിതാന്ത്യത്തെ സ്വീകരിക്കാനാകും. ഇവിടെയാണു ലിവിങ് വില്ലിന്റെ പ്രസക്തി. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചു വരവു സാധ്യമല്ലാതെ, സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാതെ കിടക്കുന്ന അവസ്ഥയിൽ നമ്മുടെ ചികിത്സ എങ്ങനെ വേണം എന്നു മുൻകൂട്ടി തന്നെ എഴുതി തയാറാക്കുന്ന, നിയമസാധുതയുള്ള പ്രമാണമാണു ലിവിങ് വിൽ.
ലിവിങ് വില്ലിന്റെ പ്രസക്തി തിരിച്ചറിഞ്ഞു കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് അധികൃതർ ഇതേക്കുറിച്ചു ബോധവൽക്കരണം നൽകുന്ന ഒരു പ്രത്യേക കൗണ്ടർ തുറന്നതോടെ അതു കേരളത്തിലെ ചികിത്സാമേഖലയിലെ പുതുമയുള്ള ഒരു ചുവടു വയ്പായി. ബോധവൽക്കരണത്തിന്റെ തുടർച്ചയായി 2024 നവംബർ 1 ാം തീയതി പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ തന്നെ മുൻകൈ എടുത്ത് ആദ്യത്തെ ലിവിങ് വിൽ രേഖപ്പെടുത്തി. തുടർന്നു സൂപ്രണ്ടും ആരോഗ്യപ്രവർത്തകരും വിൽ രേഖപ്പെടുത്തി. ഇതുവരെ ഇരുന്നൂറോളം പേർ ഈ സംവിധാനം പ്രയോജനപ്പെടുത്തിയെന്ന് അധികൃതർ പറയുന്നു.
മെഡിക്കൽ കോളജിലെ ലിവിങ് വിൽ കൗണ്ടർ
‘‘2018 ലെ സുപ്രധാനമായ ഒരു സുപ്രീം കോടതി വിധിയിലൂടെയാണു നമ്മുടെ നാട്ടിൽ ലിവിങ് വില്ലിനെ അംഗീകരിച്ചു നിയമസാധുതയുള്ളതാക്കിയത്. 2023 ൽ ഇതു സംബന്ധിച്ചുള്ള ചില സങ്കീർണതകൾ നീക്കി, പുതുക്കലുകൾ നടത്തി കുറച്ചുകൂടി ലളിതമായ നടപടിക്രമമായി ഇതിനെ മാറ്റി. ഇതെങ്ങനെയാണു നടപ്പാക്കേണ്ടത് എന്നു സംബന്ധിച്ചു കൃത്യമായ മാർഗനിർദേശങ്ങളും നൽകി. പക്ഷേ, അപ്പോഴും സമൂഹത്തിൽ, സാധാരണക്കാരുടെ ഇടയിൽ മാത്രമല്ല ഡോക്ടർമാരുടെ ഇടയിൽ പോലും ലിവിങ് വില്ലിനെക്കുറിച്ചു വേണ്ടത്ര ബോധവൽക്കരണം ഉണ്ടായിരുന്നില്ല.’’ ബോധവൽക്കരണത്തിലേക്കു നയിച്ച സാഹചര്യത്തെക്കുറിച്ചു ഡോ. ബി. പദ്മകുമാർ പറയുന്നു.
ഈ സാഹചര്യത്തിലാണു കൊല്ലം പാരിപ്പള്ളി മെഡി. കോളജിലെ മോഡൽ പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ ലിവിങ് വിൽ സംബന്ധിച്ചു ബോധവൽക്കരണം നടത്തുന്നത്. കൂടാതെ, ‘അറിവു നൽകാം, തീരുമാനം നിങ്ങളുടേത്’ എന്ന ആശയത്തോടെ, താൽപര്യമുള്ളവർക്ക് ലിവിങ് വിൽ തയാറാക്കാൻ സഹായിക്കുന്ന ഒരു കൗണ്ടറും തുറന്നു.
എന്തു വേണം? എന്തു വേണ്ട
രോഗിയുടെ ദുരിതം കുറയ്ക്കാനുള്ള പാലിയേറ്റീവ് കെയർ ചികിത്സയിലെ ഒരു പ്രധാന ആശയമാണു ലിവിങ് വിൽ. ‘‘പലരും കരുതുന്നതുപോലെ അന്ത്യനാളുകളിൽ ചികിത്സ വേണ്ട എന്നെഴുതുകയല്ല ലിവിങ് വിൽ കൊണ്ട് ഉദ്ദേശിക്കുന്നത്. തനിക്ക് എന്തൊക്കെ ചികിത്സ വേണം, എന്തു വേണ്ട എന്നു മുൻകൂട്ടി വ്യക്തമാക്കുകയാണ്’’Ð ലിവിങ് വിൽ കൗണ്ടറിനു നേതൃത്വം നൽകുന്ന ഡോ. ഐ. പി. യാദവ് പറയുന്നു.
‘‘രോഗം സുഖമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സകൾ വഴി മരണം നീട്ടി കൊണ്ടുപോകാൻ സാധിക്കും. ചിലർക്ക് ഇങ്ങനെ
കൃത്രിമമായി ജീവിതം വലിച്ചു നീട്ടി ക്കൊണ്ടുപോകുന്നതിനോടു യോജിപ്പില്ലായിരിക്കാം. എന്നാൽ എല്ലാവരും അങ്ങനെ വിചാരിക്കുന്നില്ല. ഈയടുത്ത് എന്നോട് ഒരാൾ പറഞ്ഞു-‘അന്ത്യദിവസങ്ങളിൽ ബോധമില്ലെങ്കിലും എന്നെ വെന്റിലേറ്ററിൽ കിടത്തണമെന്നാണു ഞാൻ ലിവിങ് വില്ലിൽ രേഖപ്പെടുത്തുക. മകൻ വിദേശത്താണ്. അവൻ വന്ന് എന്നെ കാണുന്നതു വരെ ജീവനോടെ ഇരിക്കാൻ സഹായിക്കുന്ന പരമാവധി ചികിത്സകളും നൽകണം.’ ഇങ്ങനെ വ്യക്തതയോടെ കാര്യങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്നതു രോഗിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കുടുംബാംഗങ്ങൾക്കു സഹായകമായിരിക്കും.
ഇന്ത്യയിലെ പാലിയേറ്റീവ് കെയറിന്റെ പിതാവായ ഡോ. എം. ആർ. രാജഗോപാലിൽ നിന്നാണ് ഇങ്ങനെയൊരാശയം ലഭിച്ചത്. ഇക്കാര്യം മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായും സൂപ്രണ്ടുമായും സംസാരിച്ചു. ലിവിങ് വില്ലിനെക്കുറിച്ചുള്ള ഒരു ബോധവൽക്കരണം സ്ഥിരമായിട്ടു നടപ്പിലാക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു ലിവിങ് വിൽ ഇൻഫർമേഷൻ കൗണ്ടർ നടപ്പിലാക്കാമെന്നു നിർദേശിക്കുന്നതു സൂപ്രണ്ട് ഡോ. രാജേന്ദ്രൻ ആണ്. ഒപി റജിസ്ട്രേഷൻ കൗണ്ടറിനടുത്തായാണു ലിവിങ് വിൽ കൗണ്ടർ പ്രവർത്തിക്കുന്നത്. ’’ ഡോ. യാദവ് പറയുന്നു.
എങ്ങനെ എഴുതാം?
ലിവിങ് വില്ലിനെ നിയമഭാഷയിൽ അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ് എന്നും പറയുന്നു. പ്രായപൂർത്തിയായ, 18 വയസ്സു കഴിഞ്ഞ, സുബോധമുള്ള ആർക്കു വേണമെങ്കിലും ലിവിങ് വിൽ രേഖപ്പെടുത്താം. ജീവിതാന്ത്യത്തിൽ ഏതൊക്കെ ചികിത്സകൾ നിർത്തിവയ്ക്കണം, ഏതൊക്കെ ചികിത്സാക്രമങ്ങൾ തുടരാം (Treatment Preferences) എന്നു വ്യക്തമാക്കാം. സിപിആർ, മെക്കാനിക്കൽ വെന്റിലേഷൻ, ഡയാലിസിസ്, ട്യൂബ് വഴി പോഷകങ്ങൾ നൽകുക, ആന്റിബ
യോട്ടിക് മരുന്നു ചികിത്സ തുടങ്ങിയവ സംബന്ധിച്ചുള്ള തീരുമാനങ്ങൾ രേഖപ്പെടുത്താൻ സാധിക്കും.
∙ അപകടത്തെ തുടർന്നോ രോഗത്താലോ ജീവിതത്തിലേക്കു തിരിച്ചുവരവില്ലാത്ത അവസ്ഥയിൽ, സ്വയം തീരുമാനമെടുക്കാനാകാതെ കിടന്നു പോയാൽ ലിവിങ് വില്ലിൽ എഴുതിവച്ചിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ രണ്ടു പേർ വേണം. ഇവരെ ഹെൽത് കെയർ പവർ ഒാഫ് അറ്റോർണി എന്നോ സറോഗേറ്റ് ഡിസിഷൻ മേക്കർ എന്നോ പറയും. സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണു ലിവിങ് വിൽ പ്രാബല്യത്തിൽ വരുന്നത്. അതുകൊണ്ടു തന്നെ ഹെൽത് കെയർ അറ്റോർണിമാർ ഉണ്ടാകേണ്ടതു പ്രധാനമാണ്.
നിയമമനുസരിച്ച് ആരെ വേണമെങ്കിലും ഹെൽത് കെയർ പവർ ഒാഫ് അറ്റോർണി ആക്കാമെങ്കിലും പ്രായോഗിക കാരണങ്ങളാൽ ജീവിത പങ്കാളിയെയോ മക്കളെയോ അടുത്ത ബന്ധുക്കളെയോ ആണു സാധാരണ വയ്ക്കാറ്. ഇവരോടു കാര്യങ്ങളെല്ലാം വിശദീകരിച്ചു നൽകി ഒപ്പു വയ്പിക്കാം.
∙ ലിവിങ് വിൽ എഴുതുന്നയാൾ ആരുടെയും നിർബന്ധം കൊണ്ടല്ലാതെ സ്വന്തം താൽപര്യപ്രകാരവും ബോധപൂർവവും ആയാണു ചെയ്യുന്നതെന്ന് ആരെങ്കിലും രണ്ടുപേർ സാക്ഷ്യപ്പെടുത്തണം.
∙ 2018 ലെ സുപ്രീം കോടതി വിധി അനുസരിച്ച് ഈ ഡോക്യുമെന്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അറ്റസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു. വളരെ സങ്കീർണമായതുകൊണ്ട് 2023 ൽ അതു ലഘൂകരിച്ചു. ഇപ്പോൾ ഗസറ്റഡ് ഒാഫിസറോ നോട്ടറി പബ്ലിക്കോ സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പിട്ടാൽ ലിവിങ് വിൽ നിയമരേഖയായി.
മുദ്രപത്രം വേണ്ട
∙ ലിവിങ് വിൽ തയാറാക്കുക ലളിതമാണ്. മുദ്രപത്രമോ ക്ലിപ്തമായ
ഫോം പൂരിപ്പിച്ചു നൽകലോ ആവശ്യമില്ല. വെള്ള പേപ്പറിൽ എഴുതി തയാറാക്കിയാലും മതി.പാലിയം ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നോ
www.compassionatecare.in/living-will-in-malayalam എന്ന സൈറ്റിൽ
നിന്നോ മലയാളത്തിലുള്ള ലിവിങ് വിൽ ഫോം ഡൗൺലോഡ് ചെയ്യാം.
∙ ലിവിങ് വില്ലിന്റെ ഒരു കോപ്പി വ്യക്തികൾക്കു കൈവശം സൂക്ഷിക്കാം. ഒരു കോപ്പി സറോഗേറ്റ് ഡിസിഷൻ മേക്കർ ആരൊക്കെയാണോ അവരെ ഏൽപിക്കുക. മൂന്നാമത്തെ കോപ്പി പഞ്ചായത്ത് ഒാഫിസ്\മുനിസിപ്പൽ ഒാഫിസ്/ കോർപറേഷൻ പോലെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഏൽപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഭാവിയിൽ, ഡിജിറ്റലായി സൂക്ഷിക്കാനുള്ള റെപ്പോസിറ്ററി സംവിധാനം വരികയാണെങ്കിൽ അതിൽ ഈ രേഖ സൂക്ഷിക്കാം എന്നു സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ഭാവിയിൽ ഡിജിറ്റൽ ഹെൽത് റെക്കോർഡ്സിനോടൊപ്പം ലിവിങ് വിൽ കൂടി സൂക്ഷിക്കാനായേക്കും.
ആശുപത്രിയിൽ നടപ്പാക്കുന്ന വിധം
ഒരാൾ ജീവിച്ചിരിക്കുന്ന അവസരത്തിൽ തന്നെയാണു ലിവിങ് വിൽ നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെ ഈ പ്രമാണം ദുരുപയോഗം ചെയ്യപ്പെടില്ല എന്നുറപ്പാക്കാനുള്ള നടപടികളും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
ലിവിങ് വില്ലുള്ള ആൾ ആശുപത്രിയിൽ അഡ്മിറ്റാകുന്നു എന്നു കരുതുക. രോഗി തിരിച്ചുവരാനാകാത്ത അവസ്ഥയിലാണോ (Terminally ill) എന്നു പ്രാഥമികമായി നിർണയിക്കാനായി ഒരു പ്രൈമറി ബോർഡ് രൂപീകരിക്കണം. പ്രൈമറി ബോർഡിൽ രോഗിയെ ചികിത്സിക്കുന്ന ഡോക്ടറെ കൂടാതെ മറ്റു രണ്ടു ഡോക്ടർമാർ കൂടി വേണം. പ്രൈമറി ബോർഡ് രൂപീകരിച്ചു 48 മണിക്കൂറിനുള്ളിൽ തീരുമാനം എടുക്കണം.
രോഗി ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള മെഡിക്കൽ സാധ്യത ഇല്ല എന്നു മനസ്സിലായാൽ അത് ഉറപ്പിക്കാനായി ഒരു സെക്കൻഡറി ബോർഡു പരിശോധന നടത്തണം. ഡിഎംഒ നിർദേശിച്ചിട്ടുള്ള ഒരു റജിസ്
േറ്റഡ് മെഡിക്കൽ ഒാഫിസർ, പ്രൈമറി പാനലിൽ ഉൾപ്പെട്ടിട്ടില്ലാത്ത രണ്ടു സ്പെഷലിസ്റ്റുകൾ എന്നിവരാണു സെക്കൻഡറി ബോർഡിലെ അംഗങ്ങൾ. 48 മണിക്കൂറിൽ സെക്കൻഡറി ബോർഡിന്റെ തീരുമാനമുണ്ടാകണം. രണ്ടു ബോർഡുകളും പരിശോധിച്ചു രോഗി ഇനി ജീവിതത്തിലേക്കു തിരിച്ചു വരവു സാധ്യമല്ലാത്ത അവസ്ഥയിലാണ് എന്നുറപ്പാക്കിയാൽ ലിവിങ് വിൽ അനുസരിച്ചുള്ള തീരുമാനം നടപ്പിലാക്കാം.
തീരുമാനം നിങ്ങളുടേത്
മരണാസന്നമായ നിമിഷങ്ങൾ എങ്ങനെ ചെലവഴിക്കണമെന്നു വ്യക്തികളുടെ താൽപര്യമനുസരിച്ചു നടപ്പിലാക്കാം എന്നതു പ്രധാന പ്രയോജനമാണ്. അനാവശ്യമായ, ചെലവേറിയ ചികിത്സകൾ ഒഴിവാക്കാനാകും. രോഗിയുടെ കുടുംബാംഗങ്ങൾക്കും മക്കൾക്കും ആശങ്കകളില്ലാതെ, ആരുടെയും സമ്മർദമില്ലാതെ ചികിത്സയെക്കുറിച്ചു തീരുമാനമെടുക്കാൻ സാധിക്കും. രോഗിയുടെ മാനസികവും ശാരീരികവുമായ ക്ലേശങ്ങളെ കുറയ്ക്കാനും ഇതു സഹായിക്കുന്നു.
ചികിത്സ സംബന്ധിച്ചുള്ള മുൻഗണനകളെക്കുറിച്ചാണു ലിവിങ് വില്ലിൽ പ്രധാനമായി രേഖപ്പെടുത്താറെങ്കിലും അവയവദാനം, മൃതദേഹ ദാനം, അവസാനചടങ്ങുകൾ തുടങ്ങി മരണശേഷം പാലിക്കേണ്ട മറ്റു നിർദേശങ്ങളും രേഖപ്പെടുത്തി വയ്ക്കാം. ലിവിങ് വില്ലിൽ മാറ്റം വരുത്തണമെന്നു തോന്നിയാൽ റദ്ദാക്കി പുതിയത് എഴുതാനും സാധിക്കും.
കേരളം ലിവിങ് വിൽ നടപ്പാക്കി തുടങ്ങിയതിനു പിന്നാലെ മഹാരാഷ്ട്ര-കർണാടക സർക്കാരുകളും ഇതു സംബന്ധിച്ച നിയമങ്ങൾ പാസ്സാക്കി കഴിഞ്ഞു.
പാരിപ്പള്ളിയിലെ ലിവിങ് വിൽ കൗണ്ടർ നമ്പർ-8075 745498
ഏഴു വർഷം മുൻപേ എടുത്ത തീരുമാനം
‘‘ നമ്മുടെ ആരോഗ്യത്തെ പറ്റി തീരുമാനമെടുക്കാൻ സാധിക്കാത്ത ഒരു സാഹചര്യം വരികയാണെങ്കിൽ, മുൻകൂട്ടി എന്തെങ്കിലും തീരുമാനം എഴുതിവച്ചിട്ടുണ്ടെങ്കിൽ അതു മാനിക്കണമെന്ന്, എന്റെ 48-മത്തെ വയസ്സിൽ കോടതി മുൻപാകെ ഹർജി നൽകിയയാളാണു ഞാൻ.’’ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു. ‘‘അന്നു പക്ഷേ, ലിവിങ് വില്ലിനു നിയമസാധുത ഇല്ലെന്നു പറഞ്ഞ് ആ ഹർജി സ്വീകരിച്ചില്ല. പിന്നീടു വർഷങ്ങൾക്കു ശേഷം സുപ്രീംകോടതി ലിവിങ് വില്ലിനു നിയമസാധുത നൽകുകയും ചില മാനദണ്ഡങ്ങൾ കൊണ്ടുവരികയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ ഏഴു വർഷം മുൻപു ഞാൻ ലിവിങ് വിൽ തയാറാക്കി റജിസ്റ്റർ ചെയ്തു.
മെഡിക്കൽ സയൻസിനോടു ബഹുമാനം തന്നെയാണ്. പക്ഷേ, അതൊരു ലാഭപ്രധാനമായ ബിസിനസ് കൂടിയാണെന്ന ബോധ്യവുമുണ്ട്. എനിക്കു സ്വയം തീരുമാനമെടുക്കാൻ സാധ്യമല്ലാത്ത അവസ്ഥ വന്നാൽ മക്കൾ ഏറ്റവും നല്ല ആശുപത്രിയിൽ കൊണ്ടുപോകും. ജീവൻ നിലനിർത്താൻ ചെലവേറിയതാണെങ്കിലും ഏറ്റവും മികച്ച
ചികിത്സ നൽകാൻ ശ്രമിക്കും. അതുകൊണ്ടുതന്നെ ജീവിതാന്ത്യത്തിലെ ചികിത്സ സംബന്ധിച്ചുള്ള എന്റെ തീരുമാനം എല്ലാവരും അറിഞ്ഞോട്ടെ എന്നു കരുതിയാണു ലിവിങ് വിൽ എഴുതിയത്. 70 വയസ്സിനു ശേഷം എനിക്ക് ജീവിതത്തിലേക്കു തിരിച്ചുവരാനാകാത്ത എന്തെങ്കിലും രോഗാവസ്ഥ വന്നാൽ മരണം കൃത്രിമമായി താമസിപ്പിക്കുന്ന ചികിത്സകളോ സർജറിയോ പാടില്ല, വേദനാസംഹാരികൾ മതിയാകും എന്നു വ്യക്തമാക്കിയിട്ടുണ്ട്. ’’