ലോകസഞ്ചാരികൾ കയറാൻ കൊതിക്കുന്ന ട്രെയിനുകൾ
താളത്തിൽ ഛുക്, ഛുക് ശബ്ദം മുഴക്കി, കാതു തുളയ്ക്കുന്ന ചൂളം വിളിയോടെ കുതിച്ചെത്തുന്ന ട്രെയിനുകൾ ലോകത്ത് എവിടെയുമുള്ള സഞ്ചാരികൾക്ക് ഹരമാണ്, ആവേശമാണ്. പഴമയെയും പ്രൗഢിയെയും പ്രകൃതി സൗന്ദര്യത്തെയും കാഴ്ചകളുടെ അനുഭൂതിയെയും കോർത്തിണക്കുന്ന ഒരുപിടി റെയിൽ പാതകൾ എന്നും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം
താളത്തിൽ ഛുക്, ഛുക് ശബ്ദം മുഴക്കി, കാതു തുളയ്ക്കുന്ന ചൂളം വിളിയോടെ കുതിച്ചെത്തുന്ന ട്രെയിനുകൾ ലോകത്ത് എവിടെയുമുള്ള സഞ്ചാരികൾക്ക് ഹരമാണ്, ആവേശമാണ്. പഴമയെയും പ്രൗഢിയെയും പ്രകൃതി സൗന്ദര്യത്തെയും കാഴ്ചകളുടെ അനുഭൂതിയെയും കോർത്തിണക്കുന്ന ഒരുപിടി റെയിൽ പാതകൾ എന്നും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം
താളത്തിൽ ഛുക്, ഛുക് ശബ്ദം മുഴക്കി, കാതു തുളയ്ക്കുന്ന ചൂളം വിളിയോടെ കുതിച്ചെത്തുന്ന ട്രെയിനുകൾ ലോകത്ത് എവിടെയുമുള്ള സഞ്ചാരികൾക്ക് ഹരമാണ്, ആവേശമാണ്. പഴമയെയും പ്രൗഢിയെയും പ്രകൃതി സൗന്ദര്യത്തെയും കാഴ്ചകളുടെ അനുഭൂതിയെയും കോർത്തിണക്കുന്ന ഒരുപിടി റെയിൽ പാതകൾ എന്നും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം
താളത്തിൽ ഛുക്, ഛുക് ശബ്ദം മുഴക്കി, കാതു തുളയ്ക്കുന്ന ചൂളം വിളിയോടെ കുതിച്ചെത്തുന്ന ട്രെയിനുകൾ ലോകത്ത് എവിടെയുമുള്ള സഞ്ചാരികൾക്ക് ഹരമാണ്, ആവേശമാണ്. പഴമയെയും പ്രൗഢിയെയും പ്രകൃതി സൗന്ദര്യത്തെയും കാഴ്ചകളുടെ അനുഭൂതിയെയും കോർത്തിണക്കുന്ന ഒരുപിടി റെയിൽ പാതകൾ എന്നും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. കടന്നുപോകുന്ന പാതയുടെ ഇരുവശത്തെയും ഭംഗികൾ കൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടും അപൂർവമായ കാഴ്ചകൾ കൊണ്ടും ഒക്കെ പ്രശസ്തമാണ് ഈ ട്രെയിനുകൾ ഓരോന്നും.
വെളുപ്പിൽ ചുവപ്പിന്റെ ഭംഗി
മഞ്ഞിന്റെ തൂവെൺമയെ കീറിമുറിച്ച് താളത്തിൽ നീങ്ങുന്ന കടും ചുവപ്പ് ട്രെയിൻ... യൂറോപ്യൻ ശൈത്യകാല സൗന്ദര്യത്തെ പോസ്റ്റ്കാർഡുകളിലേക്ക് ആവാഹിക്കുന്ന ചിത്രം കാണാത്തവർ വിരളമായിരിക്കും. അതിലെ നായകനാണ് ലോകമെങ്ങുമുള്ള ട്രെയിൻ പ്രേമികളെ കൊതിപ്പിക്കുന്ന ഗ്ലേഷിയർ എക്സ്പ്രസ്. സ്വിറ്റ്സർലന്‍ഡിലെ സെർമാറ്റിൽ നിന്നു സെന്റ് മോറിറ്റ്സ് വരെയുള്ള 300 കിലോമീറ്ററിൽ ഹിമാനി (ഗ്ലേഷിയർ), താഴ്‌വര, വനം, വെള്ളച്ചാട്ടം, നദി, തടാകം, മല ഇടുക്കുകൾ, വയഡക്റ്റ്, വൈൻയാഡ്, നഗരങ്ങൾ, മധ്യകാല കോട്ടകൾ, പള്ളികൾ ഒക്കെ ട്രെയിൻ സഞ്ചാരികൾക്ക് ദൃശ്യവിരുന്നാകുന്നു. മൂന്നു ചുരങ്ങളും 91 തുരങ്കങ്ങളും 291 പാലങ്ങളും ഈ മീറ്റർ ഗേജ് ട്രെയിനിന്റെ വഴിയിലുണ്ട്. 180 ഡിഗ്രി കാഴ്ച നൽകുന്നതാണ് ജാലകങ്ങളെല്ലാം ഡിസംബർ–ഏപ്രിൽ കാലത്ത് സെർമാറ്റ്–സെന്റ് മോറിറ്റ്സ് പാതയിൽ ഇരു വശത്തേക്കും ഓരോ ട്രെയിൻ സർവീസേയുള്ളു. ഏപ്രിൽ–മേയ് സമയത്ത് ദിവസേന രണ്ട് സർവീസുകൾ ഉണ്ട്. ജൂൺ–ഒക്ടോബർ ഏതാനും ഭാഗിക സർവീസുകൾ കൂടിയുണ്ട്.
ഗ്ലേഷിയർ എക്സ്പ്രസ് - യാത്രാ സമയം 8 മണിക്കൂർ, ടിക്കറ്റ് നിരക്ക് ഏകദേശം ₨62000. ഓൺലൈനായി ടിക്കറ്റ് എടുക്കാം. www.glacierexpress.ch
യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക്
ലോകത്ത് ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ യാത്രകളില്‍ മൂന്നാം സ്ഥാനത്താണ് ട്രാൻസ് സൈബീരിയൻ ട്രെയിൻ. 9289 കിലോമീറ്റർ സഞ്ചരിക്കുന്ന ട്രെയിൻ എട്ട് ടൈം സോണുകളിലൂടെ കടന്നുപോകുന്നു. ട്രാൻസ് സൈബിരിയൻ എന്നറിയപ്പെടുന്ന പ്രധാന റൂട്ട് മോസ്കോയിൽ നിന്ന് വ്ലാഡിവോസ്‌റ്റോക് നഗരത്തിലേക്കാണ്. പാതയിൽ ഉലൻഉദേ നഗരത്തിൽ നിന്ന് പിരിഞ്ഞ് മംഗോളിയൻ തലസ്ഥാനമായ ഉലൻ ബാറ്ററിലൂടെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലേക്ക് നീളുന്ന ട്രാൻസ് മംഗോളിയൻ ലൈൻ, ചിറ്റ സ്‌റ്റേഷനിൽ നിന്ന് ബീജിങ്ങിലേക്ക് പോകുന്ന ട്രാൻസ് മഞ്ജൂരിയൻ ലൈൻ എന്നിവയും ഇതിന്റെ ഭാഗമാണ്.
രണ്ട് ഭൂഖണ്ഡങ്ങളിലായി 87 പട്ടണങ്ങൾ താണ്ടുന്ന ട്രാൻസ് സൈബീരിയൻ സഞ്ചാരത്തിന് അനുയോജ്യ സമയം ജൂൺ–ഒക്ടോബർ.
ട്രാൻസ് സൈബീരിയൻ – ട്രെയിൻ യാത്രാ സമയം 7 ദിവസം , ടിക്കറ്റ് മോസ്കോ–വ്ലാഡിവോസ്‌റ്റോക് യാത്രയ്ക്ക് ഏതാണ്ട് ₨23000
ഓൺലൈനായി ടിക്കറ്റ് എടുക്കാം. www.transsiberianexpress.net
എല്ലയിലേക്ക് ഒഴുകുന്നവർ
കാൻഡി–എല്ല ട്രെയിൻ ശ്രീലങ്കയിലെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്ര എന്നും പിന്നീട് ഏഷ്യയിലെ അതീവ സുന്ദരമായ പാത എന്നും പ്രശസ്തമായ ശേഷം ഇപ്പോൾ ലോകത്തെ മികച്ച ട്രെയിൻ സഞ്ചാരമായി ശ്രദ്ധിക്കപ്പെടുകയാണ്. തേയിലത്തോട്ടങ്ങളും വനവും കുന്നുകളും താണ്ടുന്ന ആറു മണിക്കൂര്‍ യാത്രയ്ക്കിടയിലാണ് നയൻ ആർച്ച് ബ്രിജ്.
എല്ല റൂട്ടിലെ പാസഞ്ചർ–എക്സ്പ്രസ് ട്രെയിൻ ടിക്കറ്റ് ട്രാവൽ ഏജൻസി വഴിയോ, റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നേരിട്ടോ വാങ്ങണം.
എല്ല ഒഡിസി ട്രെയിൻ ആഴ്ചയിൽ എല്ലാ ദിവസവും ഓടുന്നു, എല്ല ഒഡിസി സ്പെഷൽ മൂന്ന് ദിവസം. യാത്രാ സമയം കൊളംബോ ഫോർട് സ്‌റ്റേഷനിൽ നിന്ന് ബാദുല വരെ 10 മണിക്കൂർ യാത്ര ടിക്കറ്റ് 3000 ലങ്കൻ റുപ്പി (₨750) ടിക്കറ്റിന് https://seatreservation.railways.gov.lk/mtktwebslr.
പ്രകൃതിയും പൈതൃകവും
ഓസ്ട്രേലിയയിൽ വടക്കൻ ക്വീൻസ്‌ലൻഡിലെ ആയിരക്കണക്കിനു വർഷം പഴക്കമുള്ള മഴക്കാടുകളിലൂടെയാണ് കുരണ്ട സീനിക് റെയിലിന്റെ പാത. സമുദ്രനിരപ്പിൽ നിന്ന് 327 മീറ്റർ മാത്രം ഉയരത്തിലുള്ളവയിൽ ഒട്ടേറെ അപൂർവ സസ്യങ്ങളുടെയും കോവാല പോലുള്ള മൃഗങ്ങളുടെയും ദൃശ്യങ്ങൾ ലഭിക്കും.
കുരണ്ട സീനിക് റെയില്‍ ദിവസേന രണ്ട് ട്രിപ് യാത്രാ സമയം രണ്ട് മണിക്കൂർ ഓൺലൈൻ ടിക്കറ്റിന് https://www.ksr.com.au
വിക്ടോറിയ കാഴ്ച
ഇന്നും അപൂർണമായ കെയ്റോ–കേപ് ടൗൺ റെയിൽവേ ലൈനിൽ പൂർത്തിയായ ഭാഗത്തെ പ്രശസ്തമാക്കുന്നത് വിക്ടോറിയ വെള്ളച്ചാട്ടവുമായുള്ള ബന്ധമാണ്. പാറക്കെട്ടുകളിലൂടെ ഒഴുകി വീണ്, നുരഞ്ഞു പൊങ്ങി ജലകണങ്ങൾ തെറിപ്പിക്കുന്ന സാംബസി നദിക്കു മുകളിലൂടെയുള്ള വിക്ടോറിയ ബ്രിജ് റെയിൽ പാലം ലോകത്ത് ഏറ്റവും വീതിയിൽ ജലമൊഴുകി വീഴുന്ന വെള്ളച്ചാട്ടത്തിന്റെ അത്യപൂർവ ദൃശ്യം സഞ്ചാരികൾക്ക് നൽകുന്നു. സ്‌റ്റീം ട്രെയിൻ ഡിന്നർ ആവി എൻജിൻ ട്രെയിനിൽ 5pm ന് ആരംഭിക്കുന്ന യാത്ര കൊളോണിയൽ ആഡംബരാനുഭൂതി പകരുന്ന അത്താഴം ആസ്വദിച്ച് മടങ്ങിയെത്തും. യാത്രാ സമയം 5 മണിക്കൂർ സിംബാബ്‌വേയിലെ വിക്ടോറിയ ഫാൾസ് സ‌്റ്റേഷനിൽ നിന്ന് ജഫുട സൈഡിങ് വരെയാണ് സ്‌റ്റീം എൻജിൻ ട്രെയിൻ സർവീസ്. ഇപ്പോൾ 30 സഞ്ചാരികളെങ്കിലുമുള്ള ഗ്രൂപ്പിനു മാത്രമേ സർവീസ് നടത്തുന്നുള്ളു. ബുക്കിങ്ങിന് https//:visit-victoria-falls.com
മേഘങ്ങൾക്കിടയിലേക്ക്
മാനത്തെ മേഘത്തുണ്ടുകളിലേക്ക് ട്രെയിൻ കയറിയാലോ? ലാറ്റിനമേരിക്കയിലെ ആൻഡിസ് മലനിരകളെ മുറിച്ചു കടക്കുന്ന സാൾട (അർജന്റിന) – അന്റൊഫഗസ്റ്റ (ചിലെ) ലൈൻ. സമുദ്രനിരപ്പില്‍ നിന്ന് 4220 മീറ്റർ ഉയരത്തിലൂടെ സഞ്ചരിക്കുന്നു ഈ പാത. 50 വർഷം പിന്നിട്ട ഈ റെയിൽ പാതയിലൂടെ ഭാഗികമായി സഞ്ചരിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ മാത്രമേ സർവീസ് നടത്തുന്നുള്ളു. ട്രെയിൻ റ്റു ദി ക്ലൗഡ്സ് ടൂറിസ്റ്റ് ട്രെയിൻ 7 am – 3pm പാക്കേജ് യാത്രാ സമയം രണ്ട് മണിക്കൂർ 220 ഡോളർ (₨18146) വിലയുള്ള ടിക്കറ്റിന് പലപ്പോഴും ഓൺലൈനിൽ ഡിസ്കൗണ്ട് പ്രഖ്യാപിക്കാറുണ്ട്. ഭക്ഷണം പാക്കേജിന്റെ ഭാഗമാണ്. ടിക്കറ്റിന് https://trendelasnubes.saltaexcursion.com
പാളത്തിലെ മോഹയാത്ര
ആഫ്രിക്കയുടെ അഭിമാനം എന്നറിയപ്പെടുന്ന റോവോസ് ആഡംബര ട്രെയിൻ യാത്ര, ലക്ഷ്വറി ട്രെയിനുകളുടെ പര്യായമായ ഓറിയന്റൽ എക്സ്പ്രസിൽ വെനീസ്–സിംപ്ലൺ ട്രെയിൻ, ഇന്ത്യയിലെ മഹാരാജ എക്സ്പ്രസ്, ജപ്പാനിലെ ക്യുഷു സെവൻ സ്‌റ്റാർസ്, ഓസ്ട്രേലിയയിലെ ഘാൻ എക്സ്പ്രസ്, ഇക്വഡോറിലെ ഡെവിൾസ് നോസ് ട്രെയിൻ, തായ്‌ലൻഡിലെ ക്വായി നദിക്കു മുകളിലൂടെയുള്ള ട്രെയിൻ യാത്ര തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന ആഡംബര, ടൂറിസ്റ്റ് ട്രെയിനുകൾ ഒട്ടേറെ. ഈ മോഹയാത്രകളിലേക്കു പച്ചക്കൊടിക്കായി കാത്തിരിക്കുന്ന സഞ്ചാരികളും ഏറെ..
ക്വായ് നദിയിലെ പാലം
തായ്‌ലൻഡിലെ മനോഹരമായ സ്ഥലമാണ് കാഞ്ചന പുരി. കാഞ്ചന പുരിയിലേ ക്വായ് നദിക്ക് കുറുകെ രണ്ടാം ലോക യുദ്ധ സമയത്തു പട്ടാള തടവുകരെ അടിമ വേല ചെയ്യിച്ചു പണിത തായ് - ബർമ റെയിൽ ലൈൻ കുപ്രസിദ്ധമാണ്. ഇത് മരണ റെയിൽ എന്നാണ് അറിയപ്പെടുന്നത്. ജപ്പാൻകാർ യുദ്ധതടവുകാർക്ക് ആഹാരം പോലും കൊടുക്കാതെ പണിത പാലം– റെയിൽ ലൈൻ പണിയിൽ മരിച്ചത് 13000 യുദ്ധതടവുകാരാണ്. അത് കൂടാതെ ഏതാണ്ട് 10000 സിവിലിയൻ തൊഴിലാളികളും മരിച്ചു. ഇതിനെ ആധാരമാക്കി ഡേവിഡ് ലീനിന്റ പ്രശസ്ത സിനിമ ബ്രിജ് ഓവർ റിവർ ക്വായ് 1957 ൽ പുറത്തിറങ്ങിയതോടെ കാഞ്ചന പുരി ലോക പ്രശസ്തമായി. ഏഴു ഓസ്‌ക്കാർ നേടിയ ഏറ്റവും പ്രശസ്ത ‘വാർ ഫിലിം ’ വന്നതോടെ കാഞ്ചന പുരി റെയിൽ പാലവും റെയിൽവേ സ്റ്റേഷനും അതിന് അടുത്തുള്ള മ്യൂസിയവും തായ്‌ലൻഡിലെ പ്രമുഖ ടൂറിസം കേന്ദ്രമായി.
ബാങ്കോക്കിലെ തോൺബുരി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ദിവസേന രണ്ട് ട്രെയിനുകളുണ്ട് ക്വായി നദിയിലെ പാലത്തിലൂടെ നാം ടോക് സ്‌റ്റേഷനിലേക്ക്. വിദേശികളായ സഞ്ചാരികൾക്ക് 100 ബാത്ത് (239 രൂപ) ആണ് ടിക്കറ്റ് നിരക്ക്. രാവിലെ 7.50 നും ഉച്ചയ്ക്ക് 1.55 നും ആണ് ട്രെയിൻ പുറപ്പെടുക. ട്രെയിൻ പുറപ്പെടുന്നതിനു മുൻപെ സ്‌റ്റേഷനിലെത്തി ടിക്കറ്റ് വാങ്ങണം. രണ്ടര മണിക്കൂറോളം എടുക്കും കഞ്ചനബുരിയിലെത്താൻ, വീണ്ടും രണ്ട് മണിക്കൂർ കൂടിയുണ്ട് നാം ടോക്കിലേക്ക്. ഈ ഘട്ടത്തിലാണ് ക്വായി നദിയിലെ പാലത്തിലൂടെ ട്രെയിൻ കടന്നുപോകുന്നത്.