ഗ്രാമഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പുരാണ ഭാഗങ്ങളുടെ കഥാഭിനയങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിച്ചിരുന്നിടത്തു നിന്നാണ്് ആന്ധ്രയിൽ കുച്ചിപ്പുഡി എന്ന ക്ലാസിക് നൃത്തരൂപം ഉറവിടുന്നത്. ആ കുച്ചിപ്പുഡിയിലെ ശ്രദ്ധേയയായ മലയാളി സാന്നിധ്യം ശ്രീലക്ഷ്മി ഗോവർധന്റെ ജീവിതത്തിലും സഞ്ചാരത്തിനുള്ള സ്ഥാനം ചെറുതല്ല. ‘ഈ ലോകം

ഗ്രാമഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പുരാണ ഭാഗങ്ങളുടെ കഥാഭിനയങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിച്ചിരുന്നിടത്തു നിന്നാണ്് ആന്ധ്രയിൽ കുച്ചിപ്പുഡി എന്ന ക്ലാസിക് നൃത്തരൂപം ഉറവിടുന്നത്. ആ കുച്ചിപ്പുഡിയിലെ ശ്രദ്ധേയയായ മലയാളി സാന്നിധ്യം ശ്രീലക്ഷ്മി ഗോവർധന്റെ ജീവിതത്തിലും സഞ്ചാരത്തിനുള്ള സ്ഥാനം ചെറുതല്ല. ‘ഈ ലോകം

ഗ്രാമഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പുരാണ ഭാഗങ്ങളുടെ കഥാഭിനയങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിച്ചിരുന്നിടത്തു നിന്നാണ്് ആന്ധ്രയിൽ കുച്ചിപ്പുഡി എന്ന ക്ലാസിക് നൃത്തരൂപം ഉറവിടുന്നത്. ആ കുച്ചിപ്പുഡിയിലെ ശ്രദ്ധേയയായ മലയാളി സാന്നിധ്യം ശ്രീലക്ഷ്മി ഗോവർധന്റെ ജീവിതത്തിലും സഞ്ചാരത്തിനുള്ള സ്ഥാനം ചെറുതല്ല. ‘ഈ ലോകം

ഗ്രാമഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പുരാണ ഭാഗങ്ങളുടെ കഥാഭിനയങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിച്ചിരുന്നിടത്തു നിന്നാണ്് ആന്ധ്രയിൽ കുച്ചിപ്പുഡി എന്ന ക്ലാസിക് നൃത്തരൂപം ഉറവിടുന്നത്. ആ കുച്ചിപ്പുഡിയിലെ ശ്രദ്ധേയയായ മലയാളി സാന്നിധ്യം ശ്രീലക്ഷ്മി ഗോവർധന്റെ ജീവിതത്തിലും സഞ്ചാരത്തിനുള്ള സ്ഥാനം ചെറുതല്ല. ‘ഈ ലോകം മുഴുവൻ എന്നെ കൊണ്ടുപോയിട്ടുള്ളത് എന്റെ നൃത്തമാണ്.’ എന്നു പറഞ്ഞ ശ്രീ‌ലക്ഷ്മി ഹിമാലയത്തിലെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനെപ്പറ്റി മനോരമ ട്രാവലർ വായനക്കാരോട് പങ്കിടുന്നു...

നന്ദാദേവിയുടെ താഴ്‌വരകളിലേക്ക്

ADVERTISEMENT

ബസ്സിൽ ഹിമാലയ നിരകളുടെ അരികു പറ്റി, പ്രയാഗകൾ കടന്ന് ജോഷിമഠ് പാതയിൽ പോകുമ്പോൾ എല്ലാവരും തിരക്കിയത് ബദരിനാഥിനെപ്പറ്റിയായിരുന്നു. എന്നാൽ എന്റെ ലക്ഷ്യം അതായിരുന്നില്ല. ജോഷിമഠിൽ നിന്ന് ബദരിപാത വിട്ട് നന്ദാദേവി കൊടുമുടിയുടെ താഴ്‌വരകളിലേക്ക് തിരിഞ്ഞതോടെ അതുവരെ കണ്ടുവന്ന പഹാ‍ഡി കാഴ്ചകൾ മാറി.

ഒട്ടും സുഖകരമല്ലാത്ത റോഡ്. ഓരോ അരമണിക്കൂറിലും ഒരു ഗ്രാമം എന്ന മട്ടിൽ ഇടയ്ക്കൊക്കെ തലപൊക്കുന്ന ജനവാസകേന്ദ്രങ്ങൾ, ഓരോ സ്ഥലത്തും പർവതനിരകളുടെ രൂപവും നിറവും മാറുന്നു, മണ്ണിന്റെയും വെള്ളത്തിന്റെയും നിറം മാറുന്നു, മൊത്തം ഭൂപ്രകൃതി മാറുകയാണ്... ഒരെണ്ണം കണ്ട് അതിന്റെ അദ്ഭുതം തീരും മുൻപ് അടുത്തതാകും.

ADVERTISEMENT

മൂന്നു മണിക്കൂർ ഇടുങ്ങിയ മലമ്പാതകളിലൂടെ സഞ്ചരിച്ചു. ഇടയ്ക്ക് വെള്ളക്കെട്ടുകളും മഞ്ഞുമലകളുമൊക്കെ പിന്നിട്ടു. ഒടുവിൽ ഗംശാലി എന്നൊരു ഗ്രാമമെത്തി. തൊട്ടടുത്ത ഗ്രാമം വരെയേ വാഹനങ്ങൾ പോകൂ. പിന്നീട്് കുറെ ഗ്രാമങ്ങൾ കടന്ന് ട്രെക്ക് ചെയ്താലേ നിതിയിൽ എത്തൂ.

ഗംശാലിയില്്‍ വാഹനം നിർത്തി ഇറങ്ങി. പിന്നീടങ്ങോട്ട് കയറ്റമാണ്. ഇടയ്ക്കുള്ള ഗ്രാമങ്ങളിലെല്ലാം തടികൊണ്ടുള്ള വീടുകൾ അടുങ്ങിയിരിക്കുന്നു. നൂറോളം വീടുകളുണ്ട് ഓരോ ഗ്രാമത്തിലും. നിതിവാലിയിലാണത്രേ ഏറ്റവും കുറവ് ജനവാസം. ധൗളിഗംഗയുടെ ഓരം പറ്റിയുള്ള ആ നടപ്പ് അത്ര അനായാസമായിരുന്നില്ല. അങ്ങകലെ ഏതോ മഞ്ഞുമലയിൽ ഉറവിട്ട് കൊടുമുടികൾക്കിടയിലൂടെ നുരഞ്ഞ് പതഞ്ഞ് ഒഴുകുന്ന നദിയും പുൽേമടുകളും നിറയുന്ന കാഴ്ച അതിമനോഹരം. അൽപം കൂടി നടന്നപ്പോഴേക്ക് വഴി വീണ്ടും ഇടങ്ങി, തൊട്ടപ്പുറത്ത് മഞ്ഞുറഞ്ഞ ശിവലിംഗത്തിലേക്ക് സദാ വെള്ളത്തുള്ളികൾ ഇറ്റുവീണുകൊണ്ടിരിക്കുന്നു. അതിന് അഭിമുഖമായിട്ടാണ് നിതി ഗ്രാമം.

ADVERTISEMENT

ഗംശാലിക്കപ്പുറം നിതി

ധൗളിഗംഗയിലെ ജലത്തേക്കാൾ നൈർമല്യമുള്ള ഗ്രാമീണരെയാണ് നിതിയിൽ കണ്ടത്. വർഷത്തില്‍ കഷ്ടി ആറുമാസമേ അവിടെ വസിക്കാൻ പറ്റൂ. തുമ്പപ്പൂപോലെ കൊഴിഞ്ഞ് വീഴുന്ന മഞ്ഞുപൊടികൾ കരിങ്കല്ലുപോലെ ഉറയ്ക്കും മുൻപ് അവർക്ക് ചമോളിയിലോ ജോഷിമഠിലോ എത്തണം. മേയ്മാസത്തിലെ ആ ദിനങ്ങൾ നിതിവാലിയിലെ ആളുകൾക്ക് വീട്ടിലേക്കുള്ള മടങ്ങിവരവിന്റെ നാളുകളാണ്. എങ്കിലും ഗ്രാമത്തിലേക്ക് എത്തിയ അതിഥികളെ ആദരപൂർവം സ്വീകരിച്ച് റൊട്ടിയും ഛോസാദാൽ എന്ന പരിപ്പുകറിയും വിളമ്പി. ഒപ്പം ഗ്ലാസിൽ വെണ്ണയും ഉപ്പും ചേർത്ത ജാ എന്ന ചായയും. സത്തു പൊടി ചേർത്തു വേണം ജാ കുടിക്കാൻ എന്നു പറഞ്ഞ് ഒരു പാത്രം പൊടിയും നീക്കി വെച്ചു തന്നു. ‌‌

ടൂറിസത്തിന്റെ അതിപപ്രസരത്താൽ നിറഞ്ഞ ഹിമാലയപ്രാന്തത്തിൽ എങ്ങോട്ടു പോകും എന്ന് അന്തംവിട്ട് നിൽക്കുമ്പോഴായിരുന്നു എങ്ങുനിന്നില്ലാതെ നിതി ഗ്രാമം മുന്നിലെത്തിയതും മനസ്സ് നിറച്ചതും. നിതി ഗ്രാമം ഹിമാലയത്തിന്റെ നിധിയാകട്ടെ എന്ന പ്രാർഥനയോടെ ഹിമവാന്റെ മടിയിൽനിന്ന് താഴേക്ക് വരുമ്പോഴും മനസ്സിൽ കലർപ്പില്ലാത്ത ആ പഹാഡി ഗ്രാമത്തിന്റെ അന്തരീക്ഷം പകർന്ന പ്രസാദാവസ്ഥ നിറഞ്ഞൊഴുകി.

നിതിവാലി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ–ടിബറ്റ് അതിർത്തിയിലുള്ള ഗ്രാമം. ബദരിനാഥ് പാതയിലെ ജോഷിമഠിൽ നിന്ന് 86 കിലോമീറ്റർ. ഇവിടെ നിന്ന് വാഹനങ്ങൾ വാടകയ്ക്ക് ലഭിക്കും. ഗംശാലിയിൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഉണ്ട്, ജോഷിമഠ് ആണ് ഏറ്റവും സൗകര്യപ്രദമായ താമസസ്ഥലം. നിതിവാലിയിലെ അവസാന ഗ്രാമം സന്ദർശിക്കാൻ ജോഷിമഠ് സബ്ഡിവിഷനൽ മജിസ്ട്രേറ്റിന്റെ പെർമിഷൻ ആവശ്യമാണ്.

ADVERTISEMENT