‘ചോറു വാരിത്തരുമോ...’: അന്നു രാത്രി പതിവില്ലാതെ വന്ദന അമ്മയോടു ചോദിച്ചു: സർപ്രൈസ് പ്രതീക്ഷിച്ചു, പക്ഷേ...
ഡോ. വന്ദന ദാസ് എംബിബിഎസ്. ഈ പേരിന് ആമുഖങ്ങളൊന്നും വേണ്ട. അച്ഛനും അമ്മയും എല്ലാ സ്നേഹവാത്സല്യങ്ങളും നൽകി പോറ്റിവള ർത്തിയ മകളെ ലഹരിക്കടിമപ്പെട്ട നരാധമൻ കുത്തി വീഴ്ത്തിയപ്പോൾ പൊലിഞ്ഞത് ഒരു വീടിന്റെ സ്വപ്നങ്ങളാണ്. മകൾ ഡോക്ടറായി തിരികെ എത്തുമ്പോൾ ആഘോഷത്തോടെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ആ

ഡോ. വന്ദന ദാസ് എംബിബിഎസ്. ഈ പേരിന് ആമുഖങ്ങളൊന്നും വേണ്ട. അച്ഛനും അമ്മയും എല്ലാ സ്നേഹവാത്സല്യങ്ങളും നൽകി പോറ്റിവള ർത്തിയ മകളെ ലഹരിക്കടിമപ്പെട്ട നരാധമൻ കുത്തി വീഴ്ത്തിയപ്പോൾ പൊലിഞ്ഞത് ഒരു വീടിന്റെ സ്വപ്നങ്ങളാണ്. മകൾ ഡോക്ടറായി തിരികെ എത്തുമ്പോൾ ആഘോഷത്തോടെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ആ വീട്. ആരാണ് അവരുടെ പുഞ്ചിരിയിൽ തീരാനോവിന്റെ കണ്ണീരുപ്പു ചാലിച്ചത്. സഞ്ചയനകർമങ്ങൾ നടന്നതിന്റെ പിറ്റേന്നാണു വന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ചെന്നത്. ഗേറ്റിൽ തന്നെ സുവർണലിപികളിൽ ആ പേരുണ്ട്, ഡോ. വന്ദന ദാസ് എംബിബിഎസ്. പക്ഷേ, ആ ബോർഡിനപ്പുറം ആയുസ്സില്ലാതെ കൊഴിഞ്ഞു പോയ നൊ മ്പരപ്പൂവായി വന്ദന.
വെളുപ്പിനുള്ള വിളി
‘ഒരു ദിവസത്തെ ലീവ് കിട്ടി ചാച്ചാ, ബാഗ് പാക്കു ചെയ്തോട്ടേ...’ എന്നു ചോദിച്ച് ഇടയ്ക്കു വന്ദന വിളിക്കും. എത്ര തിരക്കുകളുണ്ടെങ്കിലും മാറ്റിവച്ചു മോഹൻദാസും വസന്തകുമാരിയും കൊല്ലത്തു പോയി മകളെ കൊണ്ടുവരും. പിറ്റേന്നു വെളുപ്പിനു നാലിനു പുറപ്പെട്ട്, വന്ദനയെ കോളജിൽ തിരികെയെത്തിക്കും. അഞ്ചു വർഷമായി ഈ അച്ഛന്റെ ജീവിതം ഇങ്ങനെയാണ്. ഏകമകളെ ബസ്സിൽ കയറ്റി വിടാൻ മടിച്ച അച്ഛനമ്മമാർക്കു കഴിഞ്ഞ വിഷു നാളിൽ വന്ദന ഒരു സർപ്രൈസ് നൽകി. വീണുകിട്ടിയ അരദിവസത്തെ ലീവിനു തനിച്ച് ഏറ്റുമാനൂരിൽ വന്നിറങ്ങി. എന്നിട്ടു ചാച്ചനെ വിളിച്ചു, ‘ഞാനെത്തി കേട്ടോ.’
അന്നു രാത്രി പതിവില്ലാതെ വന്ദന അമ്മയോടു ചോദിച്ചു, ‘ചോറു വാരിത്തരുമോ...’ വയറു നിറയുവോളം മകളെ ഊട്ടി സന്തോഷത്തോടെ അവർ കിടന്നുറങ്ങി. പിറ്റേന്നും മോഹൻദാസും വസന്തകുമാരിയും കൂടിയാണു മകളെ കൊണ്ടുവിട്ടത്. അടുത്ത തവണ വരാമെന്നു പറഞ്ഞ ദിവസം അവധി കിട്ടിയില്ല എന്നു വന്ദന പറഞ്ഞെങ്കിലും വീണ്ടുമൊരു സർപ്രൈസാണ് അവർ പ്രതീക്ഷിച്ചത്. പക്ഷേ, പിന്നീട് അവൾ വന്നത് അച്ഛനും അമ്മയ്ക്കുമൊപ്പം ആംബുലൻസിലാണ്, ഒന്നുമറിയാതെ കണ്ണടച്ചുറങ്ങി...
അഭിമുഖത്തിന്റെ പൂർണരൂപം വനിത ജൂൺ ഒന്നാം ലക്കത്തില്‍ വായിക്കാം