‘ഞാൻ നിൽക്കുന്നിടത്ത് വന്നാൽ സ്വർണം തരാം’: മീശ കൈക്കലാക്കിയത് 6 പവൻ, യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ഉപദ്രവിച്ചു
സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ താരം പൊലീസ് പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയും ‘മീശ വിനീത്’ എന്ന പേരിൽ സോഷ്യൽ മീഡിയയിലും അറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂർ പൊലീസ്

സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ താരം പൊലീസ് പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയും ‘മീശ വിനീത്’ എന്ന പേരിൽ സോഷ്യൽ മീഡിയയിലും അറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽ നിന്നും പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. നിശ്ചിതദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് വാക്കാൽ ഉറപ്പു നൽകിയ ശേഷമാണ് സ്വർണം കൈപ്പറ്റിയത്. കാലാവധി കഴിഞ്ഞതോടെ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്.
താൻ നിൽക്കുന്നിടത്ത് വന്നാൽ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകാമെന്ന് പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഫോണിൽ കൂടി പറഞ്ഞത് അനുസരിച്ച് തിരുവനന്തപുരത്തു നിന്നും കെഎസ്ആർടിസി ബസിൽ യുവതി കിളിമാനൂരിൽ എത്തുകയായിരുന്നു. ബസിൽ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കിൽ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവതി കിളിമാനൂർ പൊലീസിൽ എത്തി ഇതു സംബന്ധിച്ച് പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു.
കുപ്രസിദ്ധമായ മീശ... കേസുകൾ മുമ്പും
മീശ ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ വലയിലാക്കിയാണ് കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ വിനീത് (26) ‘ മീശവിനീത് ’ ആയത്. മീശയെ താലോലിച്ചു കൊണ്ടാണ് വിനീത് പല വിഡിയോകളും ചെയ്തിട്ടുള്ളത്.. ‘ മീശ ഫാൻ ഗേൾ ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലുടെയും വിനീത് വിഡിയോകൾ പ്രചരിപ്പിച്ചു.
പൊലീസിലായിരുന്നുവെന്നും താൽപര്യം ഇല്ലാത്തതിനാൽ രാജിവച്ച് സ്വകാര്യ ചാനലിൽ ജോലി എന്നുമുള്ള വ്യാജ വിവരങ്ങളാണ് പങ്കുവച്ചിരുന്നത്. ആഡംബര ജീവിതത്തിനായി മോഷണവും പിടിച്ചുപറിയും ഭവന ഭേദനവുമായിരുന്നു വഴി. വിവാഹിതരായ സ്ത്രീകളുമായാണ് കൂടുതലും ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരുടെ ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയും പണം സമ്പാദിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ വൈറലാകാനുള്ള വിദ്യകൾ പഠിപ്പിക്കാമെന്നു പറഞ്ഞാണ് ഇയാൾ സമീപിക്കുന്നത്. പരിചയം പിന്നീട് ചൂഷണം ചെയ്യും. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടു പോകുകയും തിരുവനന്തപുരത്തെ ഒരു ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു.
വിദ്യാർഥിനി തമ്പാനൂർ സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ആദ്യമായി കേസെടുത്തതും കോടതി റിമാൻഡ് ചെയ്തതും. 2022 ഓഗസ്റ്റിലായിരുന്നു സംഭവം. അടുത്തിടെയാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്. കാറും സ്കൂട്ടറും ഉൾപ്പെടെ മോഷണത്തിന് കന്റോൺമെന്റ്, കല്ലമ്പലം, നഗരൂർ, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിന് കിളിമാനൂരിലും ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്.