മായ്ച്ചാലും മായാത്ത മുറിപ്പോടുകളായി ചില മരണങ്ങൾ അവശേഷിക്കും. അവരുടെ നഷ്ടത്തിന്റെ ആഴം ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. പ്രവാസ ലോകത്ത് സംഭവിക്കുന്ന മരണങ്ങളുടെ കണക്കെടുത്താൽ ആ നഷ്ടങ്ങളുടെ ആഴവും പരപ്പും കൂടുതൽ വ്യക്തമാകും. സ്വപ്നങ്ങള്‍ സ്വന്തമാക്കാൻ എത്തിയിട്ടൊടുവിൽ മരണം വന്നു വിളിച്ചപ്പോൾ

മായ്ച്ചാലും മായാത്ത മുറിപ്പോടുകളായി ചില മരണങ്ങൾ അവശേഷിക്കും. അവരുടെ നഷ്ടത്തിന്റെ ആഴം ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. പ്രവാസ ലോകത്ത് സംഭവിക്കുന്ന മരണങ്ങളുടെ കണക്കെടുത്താൽ ആ നഷ്ടങ്ങളുടെ ആഴവും പരപ്പും കൂടുതൽ വ്യക്തമാകും. സ്വപ്നങ്ങള്‍ സ്വന്തമാക്കാൻ എത്തിയിട്ടൊടുവിൽ മരണം വന്നു വിളിച്ചപ്പോൾ മടങ്ങേണ്ടി വന്ന പ്രവാസികളുടെ മരണങ്ങൾ എന്നും വേദന തന്നെയാണ്.

സഹജീവികളായ മനുഷ്യർക്കു മാത്രമല്ല മിണ്ടാപ്രാണികൾക്കും പ്രിയങ്കരിയായിരുന്ന ഒരു യുവതിയുടെ മരണം വേദനയോടെ കുറിക്കുകയാണ് അഷ്റഫ് താമരശേരി. പൂച്ചയ്ക്കും കിളികൾക്കും ഭക്ഷണവും വെള്ളവും നൽകുന്നതിൽ ജീവിത സന്തോഷം കണ്ടെത്തിയിരുന്ന യുവതിയുടെ മരണവാർത്ത ഫെയ്സ്ബുക്ക് കുറിപ്പിലാണ് അഷ്റഫ് പങ്കുവച്ചത്. ഭൂമിയിലെ ചെറിയ കാലത്തെ ജീവിതം കൊണ്ട് പുണ്യം ചെയ്ത് ജീവിതം അർത്ഥപൂർണ്ണമാക്കി നമുക്കിടയിൽ ജീവിച്ചു മരിച്ച പ്രിയ സഹോദരിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടേയെന്ന പ്രാർഥനയും അഷ്റഫ് കുറിപ്പിൽ പങ്കുവച്ചു.

ADVERTISEMENT

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു യുവതിയുണ്ടായിരുന്നു. പൂച്ചയ്ക്കും കിളികൾക്കും ഭക്ഷണവും വെള്ളവും നൽകൽ ഇവരുടെ ഒരു ഇഷ്ട വിനോദമായിരുന്നു. മിണ്ടാപ്രാണികൾക്ക് തന്നാൽ കഴിയുന്ന തരത്തിൽ അന്നം നൽകി ജീവിതാനന്ദം കണ്ടിരുന്ന ചെറുപ്പക്കാരി. ഈ സുകൃതം ജീവിത ചര്യയാക്കിയിരുന്ന സഹോദരി. കഴിഞ്ഞ ദിവസം ഈ മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണം വാങ്ങി തിരിഞ്ഞു വണ്ടിയിൽ കയറാനൊരുങ്ങവേ മറ്റൊരു വാഹനം വന്നിടിച്ചു. അപകടത്തിൽ അവർ എന്നന്നേക്കുമായി ഇഹലോകത്തോട് വിട പറഞ്ഞു. അവർ ഭക്ഷണം നൽകി വന്നിരുന്ന പൂച്ചകളും പ്രാവുകളും മറ്റു പക്ഷികളും ഭക്ഷണ സമയമാകുമ്പോൾ തങ്ങളുടെ അന്നദാതാവിനെ കാത്തിരുന്ന് മടുത്ത് മടങ്ങിപ്പോവുകയാണിപ്പോൾ. അവരറിയുന്നില്ലല്ലോ തങ്ങളുടെ പ്രിയപ്പെട്ടവൾ എന്നന്നേക്കുമായി ഇഹലോകത്തോട് യാത്രയായത്... ഭൂമിയിലെ ചെറിയ കാലത്തെ ജീവിതം കൊണ്ട് പുണ്യം ചെയ്ത് ജീവിതം അർത്ഥപൂർണ്ണമാക്കി നമുക്കിടയിൽ ജീവിച്ചു മരിച്ച പ്രിയ സഹോദരിക്ക് ദൈവം സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ....

ADVERTISEMENT

പെട്ടന്നുള്ള മരണം മൂലം വിഷമിക്കുന്ന അവരുടെ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ....

ADVERTISEMENT
ADVERTISEMENT