രണ്ടുനില വീട്, കാർ, ടൂ വീലർ എല്ലാം ഉണ്ടാക്കിയത് ഈ അടുക്കളയിൽ നിന്ന്: വനിതകൾക്ക് പ്രചോദനം ഷംലിയ
ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച വനിതകൾ. തിരഞ്ഞെടുത്തഹോം ഷെഫുമാരുടെരുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു
ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച വനിതകൾ. തിരഞ്ഞെടുത്തഹോം ഷെഫുമാരുടെരുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു
ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച വനിതകൾ. തിരഞ്ഞെടുത്തഹോം ഷെഫുമാരുടെരുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു
ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ച വനിതകൾ. തിരഞ്ഞെടുത്തഹോം ഷെഫുമാരുടെരുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.
കോവിഡ് കാലമാണ് വഴിത്തിരിവായത്: ഷംലിയ, മലപ്പുറം
പ്രതിസന്ധികളെ അതിജീവിച്ച് അടുക്കളയി ൽ നിന്നു സ്വന്തം അധ്വാനം കൊണ്ട് ഒരു ജീവിതംതന്നെ കെട്ടിപ്പടുത്ത കഥയാണു മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശി ഷംലിയയുടേത്. ചെറിയ രീതിയിൽ കേക്കും മറ്റും ചെയ്തു കൊടുത്തിരുന്ന ഷംലിയയ്ക്കു വഴിത്തിരിവായതു കോവിഡ് കാലമാണ്.
‘‘കോവിഡ് സെന്ററുകളിലേക്ക് ദിവസേന അഞ്ചു നേരം വീതം 400 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ഓർഡർ കിട്ടി. രണ്ടു നില വീട്, കാർ, ടൂ വീലർ എല്ലാം ഉണ്ടാക്കിയത് ഈ അടുക്കളയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്. എല്ലാറ്റിലും ഉപരി എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും കഴിഞ്ഞു.’’ ഷംലിയ ഓർത്തെടുക്കുന്നു.
8000 രൂപയ്ക്കുള്ള പാത്രങ്ങൾ കടം പറഞ്ഞു വാങ്ങിയ ഷംലിയയുടെ അടുക്കളയിൽ ഇന്നു രണ്ടു ലക്ഷത്തിൽ പരം വിലയുള്ള പാത്രങ്ങളും ഉപകരണങ്ങളുമുണ്ട്. ഓണസദ്യയ്ക്കും പെരുന്നാളിനും നോമ്പുതുറയ്ക്കുമെല്ലാം ഷംലിയയുടെ അടുക്കളിൽ നിന്ന് ആയിരക്കണക്കിനു വിഭവങ്ങളാണ് പല സ്ഥലങ്ങളിലേക്കും വണ്ടി കയറിയത്. ഷംലിയയുടെ മീൻ ബിരിയാണിക്കു പ്രത്യേക രുചിയാണെന്നു പറയുന്നു മക്കൾ റിതയും റിമയും. മക്കളോടൊപ്പം ഷംലിയയ്ക്കു പ്രചോദനമായി ഒപ്പമുണ്ട് ഭർത്താവ് നാസറും.
മലബാർ മീൻ ബിരിയാണി
1. മീൻ – 1200 ഗ്രാം
2. മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ
വിനാഗിരി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – പാകത്തിന്
4. എണ്ണ – 100 മില്ലി
5. ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് – ഒന്നര ചെറിയ സ്പൂൺ
6. സവാള – മൂന്ന് വലുത്, അരിഞ്ഞത്
7. തക്കാളി – നാല്, അരിഞ്ഞത്
8. പച്ചമുളക് – 12, ചതച്ചത്
മല്ലിയില – 50 ഗ്രാം, അരിഞ്ഞത്
പുതിനയില – 50 ഗ്രാം, അരിഞ്ഞത്
നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്
ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
9. എണ്ണ – 300 മില്ലി
നെയ്യ് – രണ്ടു വലിയ സ്പൂൺ
10. സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്
ഗ്രാമ്പൂ, ഏലയ്ക്ക – നാലു വീതം
കറുവാപ്പട്ട – ഒരിഞ്ചു കഷണം
11. ജീരകശാല അരി – ഒരു കിലോ
12. മല്ലിയിലയും പുതിനയിലയും അരിഞ്ഞത്, ഗരംമസാലപ്പൊടി, നെയ്യിൽ വറുത്ത സവാളയും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യോടു കൂടി – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ മീൻ വട്ടത്തിൽ വലിയ കഷണങ്ങളാക്കി വൃത്തിയാ ക്കി രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂർ വ യ്ക്കുക. മസാല നന്നായി പിടിച്ച ശേഷം അൽപം വെളിച്ചെണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു മുക്കാൽ വേ വിൽ വറുത്തു വയ്ക്കണം.
∙ പാനിൽ 100 മില്ലി എണ്ണ ചൂടാക്കി ഇഞ്ചി–വെളുത്തു ള്ളി പേസ്റ്റ് ചേർത്തു വഴറ്റുക.
∙ ഇതിലേക്കു സവാള ചേർത്തു വഴറ്റിയ ശേഷം ത ക്കാളിയും ചേർത്തു വഴറ്റണം.
∙ തക്കാളിയിൽ നിന്നു വെള്ളമിറങ്ങുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റിയ ശേഷം മീൻ വറുത്തതു ചേർത്തു 10 മിനിറ്റ് വേവിച്ചു മാറ്റി വയ്ക്കുക.
∙ ബിരിയാണി പോട്ട് ചൂടാക്കി എണ്ണയും നെയ്യും ചേർത്തു ചൂടാക്കി 10ാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ ഇനി ഒരു കപ്പ് അരിക്ക് രണ്ടു കപ്പ് എന്ന കണക്കിനു വെള്ളം ചേർത്ത് പാകത്തിനുപ്പും ചേർത്തു തിളപ്പിക്കുക. തിളയ്ക്കുമ്പോൾ അരി ചേർത്തു ര ണ്ടു–മൂന്നു തവണ ഇളക്കി ചെറുതീയിൽ വേവിച്ചെടുക്കണം. അൽപം വേവു ബാക്കിയുള്ളപ്പോൾ വാങ്ങുക.
∙ മറ്റൊരു പാത്രത്തിൽ നെയ്യ് പുരട്ടി, തയാറാക്കിയ മീൻ മസാലയുടെ പകുതി നിരത്തണം. ഇതിനു മുകളിൽ അരി വേവിച്ചതിന്റെ പകുതി, വീണ്ടും മീൻമസാല, വീണ്ടും അരി എന്നിങ്ങനെ നിരത്തി, 12ാമത്തെ ചേരുവ മുകളിൽ വിതറി പാത്രം അടച്ചു വച്ചു ദം ചെയ്തെടുക്കണം.
∙ സാലഡിനും പുതിനച്ചട്നിക്കുമൊപ്പം വിളമ്പാം.