കട്ടിലിൽ വെള്ളത്തുണി മൂടി പൂക്കൾ വിതറി അമ്മയുടെ മൃതദേഹം; തൊട്ടടുത്ത കിടപ്പുമുറികളിലായി മക്കളും ജീവനൊടുക്കിയ നിലയില്! കൂട്ടമരണം, മാറാതെ ദുരൂഹത
കൊച്ചി കാക്കനാട് സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കട്ടിലിൽ വെള്ളത്തുണി മൂടി പൂക്കൾ വിതറി കിടത്തിയിരുന്ന ശകുന്തള അഗർവാൾ(77) തൂങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശകുന്തളയുടെ മക്കളായ ജിഎസ്ടി അഡിഷനൽ കമ്മിഷണർ മനീഷ് വിജയ്(43), സഹോദരി ശാലിനി വിജയ്(49) എന്നിവരെയും തൊട്ടടുത്ത രണ്ടു

കൊച്ചി കാക്കനാട് സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കട്ടിലിൽ വെള്ളത്തുണി മൂടി പൂക്കൾ വിതറി കിടത്തിയിരുന്ന ശകുന്തള അഗർവാൾ(77) തൂങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശകുന്തളയുടെ മക്കളായ ജിഎസ്ടി അഡിഷനൽ കമ്മിഷണർ മനീഷ് വിജയ്(43), സഹോദരി ശാലിനി വിജയ്(49) എന്നിവരെയും തൊട്ടടുത്ത രണ്ടു കിടപ്പുമുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂന്നുപേരുടേതും തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിരീക്ഷണം.
ശകുന്തള മരിച്ച് ഏകദേശം നാലു മണിക്കൂർ കഴിഞ്ഞാണ് രണ്ടു മക്കളും മരിച്ചത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരുമ്പോൾ മാത്രമേ ഇവരുടെ അസ്വാഭാവിക മരണത്തിനു കൂടുതൽ വ്യക്തത വരൂ. മരിക്കുന്നതിനു തൊട്ടുമുൻപ് ശകുന്തള വയറുനിറയെ ഭക്ഷണം കഴിച്ചിട്ടുണ്ട്. അതേ ഭക്ഷണം ശാലിനിയും അൽപം കഴിച്ചിട്ടുണ്ട്. മനീഷിന്റെ ആമാശയം കാലിയായിരുന്നു.
കടുത്ത പ്രമേഹ രോഗത്തിന്റെ അവശതകൾ ഉണ്ടായിരുന്ന ശകുന്തളയ്ക്കു സ്വന്തം നിലയിൽ തൂങ്ങിമരിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല എന്നാണ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. മൂന്നുപേരും തൂങ്ങിമരിച്ചതാണെങ്കിലും തുണി കൊണ്ടുള്ള രണ്ടു കുരുക്കുകൾ മാത്രമാണു വീട്ടിൽ കണ്ടെത്തിയത്. ഷോൾ കൊണ്ടുള്ള കുരുക്കുകളും ഇവ സീലിങ്ങിലെ കൊളുത്തുകളിൽ കെട്ടിയിരുന്ന രീതിയും ഒരേപോലെ ആയതിനാൽ രണ്ടും ഒരാൾ തന്നെ കെട്ടിയതാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു.
കാക്കനാട് ടിവി സെന്ററിനു സമീപം സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ വില്ലയും പരിസരവും പൊലീസ് വിശദമായി പരിശോധിച്ചു. കേരളത്തിലെ കെഎഎസ് പരീക്ഷയുടെ മാതൃകയിൽ 2006ൽ ജാർഖണ്ഡ് സംസ്ഥാന സർക്കാർ നടത്തിയ ജെപിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായിരുന്നു ശാലിനി വിജയ്. പരീക്ഷയിലും ഇന്റർവ്യൂവിലും കൃത്രിമം കാട്ടിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം നടക്കുന്നതാണു ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന പൊലീസിന്റെ നിഗമനത്തോട് ഇളയ സഹോദരി പ്രിയ യോജിക്കുന്നില്ല.
അബുദാബിയിൽ നിന്ന് പ്രിയയും ഭർത്താവ് നിധിൻ ഗാന്ധിയും എത്തിയ ശേഷമാണു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കാക്കനാട് അത്താണിയിലുള്ള മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിച്ചത്. അടിക്കടി ഫോൺ വിളിക്കുന്ന പതിവില്ലെന്നും ഒരു മാസം മുൻപാണ് അമ്മയോടു ഫോണിൽ സംസാരിച്ചതെന്നും പ്രിയ പൊലീസിനോടു പറഞ്ഞു.
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ കെ.പത്മാവതി, ഓഡിറ്റ് കമ്മിഷണർ രാജീവ്കുമാർ, സെൻട്രൽ ജിഎസ്ടി പ്രിൻസിപ്പൽ കമ്മിഷണർ പി.ആർ.ലാക്റഡി, അഡി.ജനറൽ ഡോ.ടി.ടിജു , തൃക്കാക്കര നഗരസഭ ചെയർപഴ്സൻ രാധാമണി പിള്ള എന്നിവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
അസ്വാഭാവിക മരണത്തിന് നാലു സാധ്യതകൾ
1. മൂന്നുപേരും ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുന്നു മക്കളുടെ സഹായത്തോടെ മാതാവ് ആദ്യം മരിക്കുന്നു. മാതാവിനെ കുരുക്കഴിച്ചു താഴെ കട്ടിലിൽ കിടത്തി പൂക്കൾ വിതറി പൂജകൾ നടത്തിയ ശേഷം മക്കൾ രണ്ടുപേരും തൂങ്ങിമരിക്കുന്നു.
2. മക്കളോടു പറയാതെ മാതാവ് തൂങ്ങിമരിക്കുന്നു. അതിന്റെ വിഷമം താങ്ങാൻ കഴിയാതെ രണ്ടുമക്കളും ആത്മഹത്യ ചെയ്യുന്നു.
3. മക്കൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു, രോഗിയും ദുർബലയുമായ മാതാവിന് ഒറ്റയ്ക്കു ജീവിക്കാൻ ബുദ്ധിമുട്ടാകുമെന്ന തോന്നലിൽ മാതാവിനെ കൊലപ്പെടുത്തിയ ശേഷം മക്കൾ ആത്മഹത്യ ചെയ്യുന്നു.
4. നാലാമതൊരാളുടെ ഭീഷണിയിലോ പ്രേരണയിലോ മൂന്നുപേരും ആത്മഹത്യ ചെയ്യുന്നു.