‘ഗുണനിലവാരമുള്ള മെഡിക്കൽ പഠനം, ഒപ്പം ഗവേഷണവും ഇന്നൊവേഷനും’; മികവോടെ പഠിക്കാന് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി
Gulf Medical University
രണ്ട് പതിറ്റാണ്ടിലേറെയായി, യുഎഇയിലും ഇതര രാജ്യങ്ങളിലും മെഡിക്കൽ, ആരോഗ്യസംരക്ഷണ വിദ്യാഭ്യാസത്തിൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (GMU) മുൻപന്തിയിലാണ്. 1998 ൽ സ്ഥാപിതമായ GMU, 105 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്ന ലോകോത്തര സ്ഥാപനമായി മാറി. നിലവിൽ 78 രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ
രണ്ട് പതിറ്റാണ്ടിലേറെയായി, യുഎഇയിലും ഇതര രാജ്യങ്ങളിലും മെഡിക്കൽ, ആരോഗ്യസംരക്ഷണ വിദ്യാഭ്യാസത്തിൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (GMU) മുൻപന്തിയിലാണ്. 1998 ൽ സ്ഥാപിതമായ GMU, 105 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്ന ലോകോത്തര സ്ഥാപനമായി മാറി. നിലവിൽ 78 രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ
രണ്ട് പതിറ്റാണ്ടിലേറെയായി, യുഎഇയിലും ഇതര രാജ്യങ്ങളിലും മെഡിക്കൽ, ആരോഗ്യസംരക്ഷണ വിദ്യാഭ്യാസത്തിൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (GMU) മുൻപന്തിയിലാണ്. 1998 ൽ സ്ഥാപിതമായ GMU, 105 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്ന ലോകോത്തര സ്ഥാപനമായി മാറി. നിലവിൽ 78 രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ
രണ്ട് പതിറ്റാണ്ടിലേറെയായി, യുഎഇയിലും ഇതര രാജ്യങ്ങളിലും മെഡിക്കൽ, ആരോഗ്യസംരക്ഷണ വിദ്യാഭ്യാസത്തിൽ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (GMU) മുൻപന്തിയിലാണ്. 1998 ൽ സ്ഥാപിതമായ GMU, 105 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്ന ലോകോത്തര സ്ഥാപനമായി മാറി.
നിലവിൽ 78 രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ വിദ്യാർഥികളാണ്. അക്കാദമിക് മികവ്, ഗവേഷണം, ക്ലിനിക്കൽ പരിശീലനം എന്നിവയിൽ വൈദഗ്ധ്യത്തോടെ, ആഗോളതലത്തിൽ സ്വാധീനം ചെലുത്താൻ പ്രാപ്തരായ പ്രൊഫഷണലുകളെയാണ് GMU വാർത്തെടുക്കുന്നത്.
35 ലേറെ പ്രോഗ്രാമുകൾ
ജിഎംയുവിൽ ഡോക്ടറൽ, മാസ്റ്റേഴ്സ്, ബാച്ചിലേഴ്സ് ബിരുദങ്ങൾ മുതൽ ബിരുദാനന്തര ഡിപ്ലോമകൾ, ഹയർ ഡിപ്ലോമകൾ, ഡിപ്ലോമകൾ, ഇന്റേൺഷിപ്പുകൾ, ഫൗണ്ടേഷൻ പ്രോഗ്രാമുകൾ വരെയുള്ള 35 അംഗീകൃത പ്രോഗ്രാമുകളാണുള്ളത്. മെഡിസിൻ, ഡെന്റിസ്ട്രി, ഫാർമസി, ഹെൽത്ത് സയൻസസ്, നഴ്സിങ്, ഹെൽത്ത്കെയർ മാനേജ്മെന്റ്, ഹെൽത്ത്കെയറിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങളിൽ കോഴ്സുകളുണ്ട്.
യൂണിവേഴ്സിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള പാഠ്യപദ്ധതി വിദ്യാർഥികൾക്ക് അവരുടെ മേഖലകളിൽ മികവു പുലർത്താൻ ആവശ്യമായ വൈദഗ്ധ്യവും പ്രായോഗിക അനുഭവവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. വിപുലമായ ക്ലിനിക്കൽ പരിശീലന ശൃംഖലയാണ് ജിഎംയുവിന്റെ പ്രത്യേകതകളിലൊന്ന്.
45 പരിശീലന കേന്ദ്രങ്ങളിലൂടെ, വിദ്യാർത്ഥികൾക്ക് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി, ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കൽ സിറ്റി, അമേരിക്കൻ ഹോസ്പിറ്റൽ ദുബായ്, ലണ്ടൻ കിങ്സ് കോളജ് ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രായോഗിക പരിചയം ലഭിക്കുന്നു.
തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, തുംബെ ഡെന്റൽ ഹോസ്പിറ്റൽ, വിവിധ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുകൾ എന്നിവ ഉൾപ്പെടുന്ന തുംബെ ഹെൽത്ത്കെയർ നെറ്റ്‌വർക്കുമായുള്ള അഫിലിയേഷനും ഈ സർവകലാശാലയെ വേറിട്ടതാക്കുന്നു. വിദ്യാർഥികൾക്ക് വിലമതിക്കാനാവാത്ത ലോകപരിചയമാണ് ഇതിലൂടെ ലഭിക്കുന്ന നേട്ടം. ആരോഗ്യസംരക്ഷണ രംഗത്തെ വിജയകരമായ കരിയർ ഇതിലൂടെ തുടങ്ങാം.
പഠനത്തോടൊപ്പം ഗവേഷണവും ഇന്നൊവേഷനും
അക്കാദമിക്സിനപ്പുറം ഗവേഷണത്തിനും ഇന്നൊവേഷനുമുള്ള ഒരു കേന്ദ്രമാണ് ജിഎംയു. ജീനോമിക്സ്, കാൻസർ ബയോളജി, പേഴ്സണലൈസ്ഡ് മെഡിസിൻ എന്നിവയിൽ പുതിയ മുന്നേറ്റങ്ങൾക്കു തുടക്കമിടുന്നതിലൂടെ, തുംബെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിസിഷൻ മെഡിസിൻ ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കും നിരവധി പുതിയ അവസരങ്ങളും നൽകുന്നുണ്ട്. അന്താരാഷ്ട്ര എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, ഡ്യുവൽ ഡിഗ്രികൾ, വിദേശ പരിശീലന അവസരങ്ങൾ എന്നിവയും ജിഎംയു വാഗ്ദാനം ചെയ്യുന്നു. ഇത് വിദ്യാർഥികളുടെ ഗ്ലോബൽ ലേണിങ് അനുഭവങ്ങൾ ഏറ്റവും മികച്ചതാക്കുമെന്നുറപ്പ്.
ക്വാളിറ്റി അഷ്വറൻസ് ആൻഡ് അക്രഡിറ്റേഷൻ യുകെ (QAA), വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ (WFME), അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ഫാർമസി എഡ്യൂക്കേഷൻ (USA), ഓസ്‌ട്രേലിയൻ ഡെന്റൽ കൗൺസിൽ (ADC), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ സയൻസസ് (UK) എന്നിവയുൾപ്പെടെയുള്ള പ്രശസ്ത ആഗോള സ്ഥാപനങ്ങളിൽ നിന്നുള്ള അംഗീകാരങ്ങൾ GMU വിന്റെ മികവിനുള്ള അംഗീകാരങ്ങളാണ്.
ദ ഇംപാക്റ്റ് റാങ്കിങ്സ് 2024-ൽ GMU 301-400, അറബ് റാങ്കിംഗ് 2024-ൽ 81-90, റൗണ്ട് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ (RUR) 739 എന്നീ റാങ്കുകൾ നേടി, യുഎഇ സർവകലാശാലകളിൽ മൂന്നാം സ്ഥാനമാണ് ജിഎംയു വിന്റേത്. ഉയർന്ന വിദ്യാഭ്യാസ നിലവാരം നിലനിർത്തുന്നതിനും അന്താരാഷ്ട്ര കരിയർ അവസരങ്ങൾക്കായി വിദ്യാർഥികളെ ഒരുക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ് ജിഎംയു .
2025 സെപ്റ്റംബറിലെ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കഴിവുള്ള വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഈ സർവകലാശാല സ്കോളർഷിപ്പുകളും സാമ്പത്തിക സഹായപരിപാടികളും ലഭ്യമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
വെബ്‌സൈറ്റ്: www.gmu.ac.ae
ഇമെയിൽ: admissions@gmu.ac.ae
+971 67431333 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.