വയസ്സ് എൺപത്തിനാലായെങ്കിലും സിപിഎം മുൻ എംഎൽഎ എം.ജെ. ജേക്കബിനു ചാടാനൊരു മടിയുമില്ല. ഈ പ്രായത്തിൽ എങ്ങോട്ടാണ് അദ്ദേഹം ചാടിയത് ! മറ്റേതെങ്കിലും പാർട്ടിയിലേക്കാണോ എന്നൊന്നും ചുമ്മാ സംശയിക്കല്ലേ. ആശയപരമായൊരു ചാട്ടത്തിനും ഈ സിപിഎംകാരൻ തയാറല്ല. പക്ഷേ, കളിക്കളത്തിലിറങ്ങിയാൽ വമ്പൻ ചാട്ടം തന്നെ ജേക്കബ് കാഴ്ച

വയസ്സ് എൺപത്തിനാലായെങ്കിലും സിപിഎം മുൻ എംഎൽഎ എം.ജെ. ജേക്കബിനു ചാടാനൊരു മടിയുമില്ല. ഈ പ്രായത്തിൽ എങ്ങോട്ടാണ് അദ്ദേഹം ചാടിയത് ! മറ്റേതെങ്കിലും പാർട്ടിയിലേക്കാണോ എന്നൊന്നും ചുമ്മാ സംശയിക്കല്ലേ. ആശയപരമായൊരു ചാട്ടത്തിനും ഈ സിപിഎംകാരൻ തയാറല്ല. പക്ഷേ, കളിക്കളത്തിലിറങ്ങിയാൽ വമ്പൻ ചാട്ടം തന്നെ ജേക്കബ് കാഴ്ച

വയസ്സ് എൺപത്തിനാലായെങ്കിലും സിപിഎം മുൻ എംഎൽഎ എം.ജെ. ജേക്കബിനു ചാടാനൊരു മടിയുമില്ല. ഈ പ്രായത്തിൽ എങ്ങോട്ടാണ് അദ്ദേഹം ചാടിയത് ! മറ്റേതെങ്കിലും പാർട്ടിയിലേക്കാണോ എന്നൊന്നും ചുമ്മാ സംശയിക്കല്ലേ. ആശയപരമായൊരു ചാട്ടത്തിനും ഈ സിപിഎംകാരൻ തയാറല്ല. പക്ഷേ, കളിക്കളത്തിലിറങ്ങിയാൽ വമ്പൻ ചാട്ടം തന്നെ ജേക്കബ് കാഴ്ച

വയസ്സ് എൺപത്തിനാലായെങ്കിലും സിപിഎം മുൻ എംഎൽഎ എം.ജെ. ജേക്കബിനു ചാടാനൊരു മടിയുമില്ല. ഈ പ്രായത്തിൽ എങ്ങോട്ടാണ് അദ്ദേഹം ചാടിയത് ! മറ്റേതെങ്കിലും പാർട്ടിയിലേക്കാണോ എന്നൊന്നും ചുമ്മാ സംശയിക്കല്ലേ. ആശയപരമായൊരു ചാട്ടത്തിനും ഈ സിപിഎംകാരൻ തയാറല്ല. പക്ഷേ, കളിക്കളത്തിലിറങ്ങിയാൽ വമ്പൻ ചാട്ടം തന്നെ ജേക്കബ് കാഴ്ച വയ്ക്കും.

‘‘കുട്ടിക്കാലത്തേ സ്പോർട്സിൽ താൽപര്യമായിരുന്നു കോളജ് കാലം വരെയതു തുടർന്നു. 2006 ൽ പിറവം എംഎൽഎ ആയിരിക്കെ മാസ്റ്റേഴ്സ് സ്പോർട്സ് മീറ്റ് ഉ ദ്ഘാടനം ചെയ്യാൻ പോയി. അവിടെ പ്രായമുള്ളവർ ഓടുകയും ചാടുകയും ചെയ്യുന്നതു കണ്ടപ്പോൾ മനസ്സിൽ പഴയ സ്പോർട്സ്കാരൻ ഉണർന്നു. ഉടൻ തന്നെ ട്രാക്കിലിറങ്ങി ഓടിയെങ്കിലും തടഞ്ഞു വീണു. പക്ഷേ, വിട്ടുകൊടുത്തില്ല. അതായിരുന്നു രണ്ടാം കായിക ജീവിതത്തിന്റെ തുടക്കം’’ എന്ന് എം.ജെ. ജേക്കബ്.

ADVERTISEMENT

പണ്ടേ ഞാനൊരു സ്പോർട്സ്മാൻ

‘‘മുൻ ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ പഠിച്ച കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെ കായിക ചാംപ്യനായിരുന്നു. 400, 800 മീറ്റർ ഓട്ടത്തിലും ഹഡിൽസിലും ലോങ് ജംപിലും മത്സരിക്കുമായിരുന്നു.

ADVERTISEMENT

ആലുവ യുസി കോളജിൽ പ്രീ യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോൾ കോളജ് സ്പോർട്സ് ചാംപ്യനായി. ഫൈനൽ ഇയർ ബിരുദത്തിനു പഠിക്കുന്ന ജോർജ് സഖറിയയ്ക്കും എനിക്കും ഒരേ പോയിന്റ് നില വന്നതോടെ നൂറു മീറ്റർ ഓടിച്ചിട്ട് അതിൽ ജയിക്കുന്നവർക്ക് ചാംപ്യൻഷിപ് എന്നു നിശ്ചയിച്ചു. ജോർജ് സഖറിയ ത്രോകളിലാണു കൂടുതലും മത്സരിച്ചിരുന്നത്, അതിനാൽ നല്ല ഉണർവോടിരിക്കുന്നു. ഞാൻ ഓട്ട മത്സരങ്ങളിൽ പങ്കെടുത്തു തളർന്ന മട്ടാണ്. ചാംപ്യൻഷിപ്പ് ജോർജ് സഖറിയയ്ക്ക് തന്നെ എന്നു മിക്കവരും ഉറപ്പിച്ചിരുന്നെങ്കിലും എനിക്കാണു ലഭിച്ചത്.

ഈ കാലഘട്ടത്തിൽ തന്നെ സ്പോർട്സിനോട് വിടപറയേണ്ടി വന്നു. എന്റെ ഇച്ചാച്ചൻ (അച്ഛൻ) മുട്ടപ്പിള്ളിൽ കെ.ടി. ജോസഫിനു കാളകളോടു താൽപര്യമായിരുന്നു. ലക്ഷണമൊത്ത കൂറ്റൻ രണ്ടു കാളകളെ വീട്ടിൽ മക്കളെപ്പോലെ അദ്ദേഹം വളർത്തിയിരുന്നു. അവയുടെ സംരക്ഷണം അമ്മ അന്നമ്മയാണു നോക്കുക.

ADVERTISEMENT

കാക്കൂർ കാളവയൽ പോലുള്ള മത്സരങ്ങളിലൊക്കെ അവന്മാർ പങ്കെടുക്കും. തിരികെ വരുമ്പോൾ വണ്ടിയിൽ നിന്ന് അഴിച്ചു കെട്ടുന്നതും മറ്റും ഞാനാണ്. കുതിച്ചോടുന്ന തരം കാളകളാണ്. രണ്ടുപേരെയും ഒരേ സമയം നിയന്ത്രിക്കാനറിയണം. അതെനിക്ക് നന്നായി സാധിക്കുമായിരുന്നു. എന്നാൽ ഒരു ദിവസം ഒരുത്തന്റെ മൂക്കുകയറിൽ വേണ്ടത്ര പിടുത്തം കിട്ടിയില്ല. ഒരു കാള നിൽക്കുകയും അടുത്തവൻ കുതിച്ചോടുകയും ചെയ്തതോടെ വണ്ടി മറിഞ്ഞു ഞാൻ നിലത്തു വീണു. കാലുകൾക്ക് ഗുരുതരമായി ഒടിവ് പറ്റി. അതോടെ സ്പോർട്സ് വിടേണ്ടി വന്നു.

ബിഎസ്‌സി കെമിസ്ട്രി പാസായ ശേഷം ഇൻഡോർ ക്രിസ്ത്യൻ കോളജിൽ എംഎ യും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കി. താമസിയാതെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയിൽ (FACT) മാനേജരായി ജോലി ലഭിച്ചു.

തിരുമാറാടിയുടെ തിരുമകൻ

‘‘മുൻ മന്ത്രി കെ.ടി.ജേക്കബ് എന്റെ പിതാവ് കെ.ടി. ജോസഫിന്റെ സഹോദരനാണ്. പൊതുപ്രവർത്തനം ഞങ്ങളുടെ രക്തത്തിലലിഞ്ഞു ചേർന്നതിനാൽ കമ്പനി വക മികച്ച താമസ സൗകര്യം ലഭിക്കുമായിരുന്നിട്ടും നാട്ടിലെ വീട്ടിൽ താമസിച്ചു ജോലിയും പൊതു പ്രവർത്തനവും നടത്തി.

ബുള്ളറ്റിൽ 40 കിലോമീറ്റർ യാത്ര ചെയ്താണ് ജോലിക്കു പോയിരുന്നത്. അക്കാലത്തു ബുള്ളറ്റ് നാട്ടിൽ വിരളമാണ്. ആ ബുള്ളറ്റിന്റെ അന്നത്തെ വില 4860 രൂപ. 50 വർഷമായി സിംഗിൾ ഓണർ പദവിയോടെ ഇന്നും അതെന്റെ കൈവശമുണ്ട്.

ഒലിയപ്പുറം എന്ന ഞങ്ങളുടെ നാട്ടിൽ ഒരു കോളജ് സ്ഥാപിക്കുന്നതിനായി ശ്രമം തുടങ്ങുന്നത് അക്കാലത്താണ്. അന്തരിച്ച മുൻ എംഎൽഎ കെ.സി. സക്കറിയ പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായി റൂറൽ എജ്യൂക്കേഷൻ സൊസൈറ്റി രൂപീകരിക്കുകയും പല ആളുകളോടും സംസാരിച്ചു സ്ഥലം തരാമെന്നു സമ്മതിപ്പിച്ച് തിരുമാറാടി പഞ്ചായത്തിലെ മണിമലക്കുന്നിൽ ഇരുപത് ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു.

1000 രൂപ വീതം തരുന്ന നൂറു പേരെ കണ്ടെത്തി സൊസൈറ്റി റജിസ്റ്റർ ചെയ്തു. ആ പണം ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്. അന്നൊക്കെ 1000 രൂപ എന്നാൽ ഇന്നത്തെ ലക്ഷങ്ങളുടെ വിലയാണ്. 38 ആധാരം നടത്തിയാണ് മണിമലക്കുന്നിൽ സ്ഥലം വാങ്ങിയത്. വിദ്യാർഥി നേതാവിൽ നിന്നും ഉയർന്നു വന്നു ഞങ്ങളുടെ എംഎൽഎ ആയി മാറിയ ടി.എം. ജേക്കബ് രാഷ്ട്രീയ ഭേദമന്യേ കോളജിനായുള്ള ശ്രമങ്ങളെ പിന്തുണച്ചു.

കോളജ് തുടങ്ങാൻ 20 ഏക്കർ സ്ഥലം വേണമെന്ന നിബന്ധന അപ്പോഴേക്കു പതിനഞ്ച് ഏക്കറായി കുറച്ചു. ഗ വൺമെന്റ് കോളജുകൾ മാത്രമേ അനുവദിക്കൂ എന്ന സർക്കാർ നയം മൂലം വാങ്ങിയ സ്ഥലം സൗജന്യമായി സൊസൈറ്റി സർക്കാരിനു നൽകി. കോളജ് പൂർണ രൂപത്തിലാകുന്നത് 1981ലാണ്. ബാക്കി സ്ഥലം എംജി യൂണിവേഴ്സിറ്റിക്ക് നഴ്സിങ് – എംഎൽടി കോളജുകൾ തുടങ്ങുന്നതിനായി സൗജന്യമായി നൽകി.

ഈ സംഭവത്തോടെ പഞ്ചായത്തിൽ മത്സരിക്കാൻ നാട്ടുകാർ നിർബന്ധിച്ചു. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളിൽ മാനേജർ പൊസിഷനിൽ ജോലി ചെയ്യുന്നവർക്ക് രാഷ്ട്രീയ പ്രവർത്തനത്തിന് അനുമതിയില്ല. തൊഴിലാളികൾക്ക് രാഷ്ട്രീയ പ്രവർത്തനമാകാം. ജോലി രാജി വയ്ക്കാൻ തുനിഞ്ഞ എന്നെ എഫ്എസിടിയുടെ മഹാരഥനായ എം.കെ.കെ. നായർ തടഞ്ഞു. ജോലി കളയാതെ തന്നെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ മാനേജർ തസ്തികയിൽ നിന്നും സീനിയർ അസിസ്റ്റന്റ് എന്ന കീഴ് തസ്തികയിലേക്കു മാറ്റി നിയമിക്കാൻ അപേക്ഷിക്കുകയും അദ്ദേഹം സമ്മതിക്കുകയും അങ്ങനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.

മൂന്നു ടേമുകളിലായി 15 വർഷം പഞ്ചായത്ത് പ്രസിഡന്റായി. സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് എന്ന പദവി രണ്ടു വട്ടം തിരുമാറാടിക്കു ലഭിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, കാക്കൂർ സഹകരണബാങ്ക് പ്രസിഡന്റ്, ഖാദി ചെയർമാൻ തുടങ്ങിയ ചുമതലകളിലും മികവു തെളിയിച്ചു. 2006–2011 ൽ ടി.എം. ജേക്കബിനെ പരാജയപ്പെടുത്തി പിറവം എംഎൽഎയുമായി.

കായികലോകത്തേക്കൊരു തിരിച്ചു ചാട്ടം

‘‘ 2006 ൽ മഹാരാജാസ് കോളജിൽ നടന്ന മാസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തതോടെ വീണ്ടും കായിക ലോകത്തു സജീവമായി. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നില്ലായിരുന്നെങ്കിലും രാവിലെ നാലു മണിക്ക് എഴുന്നേറ്റ് യോഗ ചെയ്യുന്നതും വ്യായാമം ചെയ്യുന്നതും മുടക്കിയിരുന്നില്ല. നാ ലു കിലോമീറ്റർ നടക്കുകയും ചെയ്യും. അതുകൊണ്ട് ഫോമിലാകാൻ വലിയ പ്രയാസമുണ്ടായില്ല.

30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് 30,35,40 എന്നിങ്ങനെ അഞ്ചു വയസ്സിന്റെ ഇടവേളകളിലുളള വിഭാഗങ്ങളിലായി പങ്കെടുക്കാനുള്ള അവസരമൊരുക്കുന്ന കായിക മത്സരമാണ് മാസ്റ്റേഴ്സ്. ജില്ല, സംസ്ഥാനം, ദേശീയം, ഏഷ്യൻ, രാജ്യാന്തരതലം എന്നിങ്ങനെ വിവിധ തലങ്ങളിൽ മത്സരിച്ചു മുന്നേറാനാകും. 2006 നു ശേഷം ഈ പറഞ്ഞ എല്ലാ മീറ്റുകളിലും പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്തു. ഹഡിൽസിലും ലോങ് ജംപിലുമാണ് പ്രധാനമായും മത്സരിക്കുന്നത്.’’

അഞ്ചു ഏഷ്യൻ മീറ്റ്, നാലു ലോക മീറ്റ് എന്നിവയിൽ പങ്കെടുത്തു. ജപ്പാൻ, ചൈന, ഫിലിപ്പീൻസ്, മലേഷ്യ, ഓസ്ട്രേലിയ, ഫ്രാൻസ്, സ്പെയിൻ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ലോക മീറ്റിൽ ഇന്ത്യക്കു ലഭിച്ച അഞ്ചു മെഡലുകളിൽ രണ്ടെണ്ണം ജേക്കബിന്റെ സംഭാവനയായിരുന്നു. യുഎസിലെ ഫ്ലോറിഡയിൽ നടക്കുന്ന ലോകമീറ്റിൽ പങ്കെടുക്കുകയാണിപ്പോൾ. സ്വർണ നേട്ടമാണു ലക്ഷ്യം.

‘‘പ്രായം 84 ആയി. 80 – 85 കാറ്റഗറിയിൽ ഞാൻ പ്രാ യമായ ആളും എൺപതുകാർ ചെറുപ്പക്കാരുമാണ്. എങ്കിലും വിട്ടു കൊടുക്കാൻ ഉദ്ദേശിക്കുന്നേയില്ല.’’ എം.ജെ. ജേക്കബ് പുഞ്ചിരിയോടെ പറയുന്നു.

ADVERTISEMENT