പത്തിരിപ്പാല കെനിയയിൽ ബസ് അപകടത്തിൽ മരിച്ച മണ്ണൂർ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ച് സംസ്കാരം നടത്തി. മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയില്‍ (റിഷി വില്ല) പി. രാധാകൃഷ്ണന്റെ മകള്‍ റിയ ആൻ (41), മകളുടെ മകൾ ടൈറ റോഡിഗ്രസ് (7) എന്നിവരുടെ മ‍ൃതദേഹങ്ങളാണ് നാട്ടിലെത്തിച്ച്

പത്തിരിപ്പാല  കെനിയയിൽ ബസ് അപകടത്തിൽ മരിച്ച മണ്ണൂർ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ച് സംസ്കാരം നടത്തി. മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയില്‍ (റിഷി വില്ല) പി. രാധാകൃഷ്ണന്റെ മകള്‍ റിയ ആൻ (41), മകളുടെ മകൾ ടൈറ റോഡിഗ്രസ് (7) എന്നിവരുടെ മ‍ൃതദേഹങ്ങളാണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്. ഇന്നലെ രാവിലെ 9ന് ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അപകടത്തില്‍ മരിച്ച 5 പേരുടെയും മൃതദേഹം എത്തിച്ചത്. മന്ത്രി പി.രാജീവും നോര്‍ക്ക ഉദ്യോഗസ്ഥരും അന്തിമോപചാരമര്‍പ്പിച്ച ശേഷം മൃതദേഹം പത്തരയോടെ ബന്ധുക്കൾക്ക് കൈമാറി.

അപകടത്തില്‍ മരിച്ച റിയയുടെ ബന്ധുക്കളായ കെ.എസ്.സജി, വിപിന്‍, മണ്ണൂര്‍ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഒ.വി. സ്വാമിനാഥന്‍, പഞ്ചായത്തംഗം എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. രണ്ടരയോടെ മൃതദേഹങ്ങൾ മണ്ണൂരിലെ വീട്ടിലെത്തിച്ചത്. അപകടത്തില്‍ പരുക്കേറ്റ റിയയുടെ ഭര്‍ത്താവ് ജോയല്‍ ജോസഫ് റോഡിഗ്രസ്, മകന്‍ ട്രാവിസ് എന്നിവര്‍ 2.15ന് വീട്ടിലെത്തി. അമ്മയുടെയും സഹോദരിയുടെയും മരണ വിവരം അറിയിക്കാതെയാണ് മകനെ നാട്ടിലെത്തിച്ചത്. കുടുംബാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടുമുറ്റത്തെ പന്തലില്‍ പൊതുദർശനത്തിനു വച്ചു.

ADVERTISEMENT

വി.കെ. ശ്രീകണ്ഠന്‍ എംപി, കെ. ശാന്തകുമാരി എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, സിപിഎം ഏരിയാ സെക്രട്ടറി എസ്.കൃഷ്ണദാസ്, പഞ്ചായത്ത് അധ്യക്ഷ എസ്.അനിത, എസ്എന്‍ഡിപി യൂണിയര്‍ പ്രസിഡന്റ് എടത്തറ രാമകൃഷ്ണന്‍, പഞ്ചായത്തംഗം എ.എ.ഷിഹാബ് തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ അന്ത്യാഞ്ജലിയേകി.

മൂന്നരയോടെ മണ്ണൂരില്‍ നിന്നു രണ്ടു ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ റിയയുടെ ഭര്‍ത്താവ് ജോയലിന്റെ നാടായ കോയമ്പത്തൂര്‍ പോത്തന്നൂരില്‍ എത്തിച്ചു. റിയയുടെ അച്ഛന്‍ പി.രാധാകൃഷ്ണന്‍, അമ്മ ശാന്തി, സഹോദരങ്ങളായ ഷിയ, റിഷി മറ്റ് ബന്ധുക്കളും കൂടെയുണ്ടായിരുന്നു. പോത്തന്നൂരിലെ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തി. അപകടത്തിൽ മരിച്ച മറ്റു 2 മലയാളികളുടെ സംസ്കാരം നടത്തി.  ഒരാളുടെ സംസ്കാരം നാളെ.

ADVERTISEMENT

നൊമ്പരക്കാഴ്ചയായി ട്രാവിസ്

കെനിയയില്‍ വിനോദയാത്രയ്ക്ക് പോയ സംഘത്തിലുണ്ടായിരുന്ന മണ്ണൂര്‍ സ്വദേശികളുടെ അപകടം നടന്ന് ഏഴാം ദിനമാണ് അപകടത്തില്‍ മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചത്. ഖത്തറില്‍ നിന്നു പോയ സംഘം കഴിഞ്ഞ 9നാണ് അപകടത്തില്‍പ്പെടുന്നത്. അമ്മയുടെയും സഹോദരിയുടെയും വേര്‍പാട് ട്രാവിസ് അറിഞ്ഞത് തന്നെ റിഷിവില്ലയില്‍ വച്ചായിരുന്നു. മുറ്റത്ത് നിറഞ്ഞു നിന്നു നാട്ടുകാരും ബന്ധുക്കളും കണ്ണീര്‍ പൊഴിച്ച് നില്‍ക്കുന്നതു കണ്ടതോടെ കൗമാരക്കാരന്റെ മുഖം മാറി, വീട്ടിനകത്തു കയറിയതോടെ കൂട്ടക്കരച്ചിലായിമാറി. ചേതനയറ്റ മകളെയും പേരക്കുട്ടിയെയും കണ്ട് അച്ഛന്‍ രാധാകൃഷ്ണന്റെ വിതുമ്പല്‍ താങ്ങാനാകാതെ പലരും പുറത്തിറങ്ങുന്നതും കാണാമായിരുന്നു.

ADVERTISEMENT
ADVERTISEMENT