വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച 'തുടക്കം' എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. കുട്ടിക്കാലത്ത് താനും ചേട്ടൻ പ്രണവും ചേർന്ന് തമാശയായി ചെയ്ത 'ആംഗ്രിമായ' എന്ന സിനിമയെക്കുറിച്ചുള്ള ഓർമ്മകളും വിസ്മയ പങ്കുവെക്കുന്നു. വീട്ടിൽ ഉപയോഗിച്ചിരുന്ന ക്യാമറയിൽ ചിത്രീകരിച്ച ഈ സിനിമയിൽ അമ്മയും പിന്നണിയിൽ പ്രവർത്തിച്ചിരുന്നു. മാതാപിതാക്കളായ മോഹൻലാലും സുചിത്രയും നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും അവരുടെ വ്യക്തിത്വങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രചോദനത്തെക്കുറിച്ചും വിസ്മയ വാചാലയായി. ജീവിതത്തിൽ എന്തുണ്ടായാലും തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്ന മാതാപിതാക്കളുടെ രീതി തങ്ങളെ തിരിച്ചറിയാൻ സഹായിച്ചതായും അവർ പറയുന്നു. ഈ സ്വാതന്ത്ര്യം കാരണം താനും പ്രണവും അവരവരുടേതായ വഴികളിലൂടെ സഞ്ചരിക്കുന്നു എന്നും വിസ്മയ കൂട്ടിച്ചേർത്തു.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം തിയറ്ററില്‍ കൈയടി നേടുകയാണ്. വിസ്മയ മോഹൻലാലിന്റെ തുടക്കം ഗംഭീരമായെന്ന് പ്രേക്ഷകർ പറയുന്നു. വിസ്മയയുടെ അഭിമുഖങ്ങളും വൈറലാണ്. വിസ്മയയുടെ ആദ്യ സിനിമയാണ് തുടക്കമെങ്കിൽ ആദ്യ ഫോട്ടോഷൂട്ട് വനിതയ്ക്കു വേണ്ടിയായിരുന്നു. വനിതയിൽ‌ വന്ന അഭിമുഖത്തിലെ ചില ഭാഗങ്ങൾ.

തുടക്കത്തിന് മുൻപ് വിസ്മയ മറ്റൊരു സിനിമയിൽ ‘അഭിനയിച്ചിരുന്നു.’ സംവിധാനം പ്രണവ്, ക്യാമറ സുചിത്ര മോഹൻലാൽ. സിനിമയ്ക്കു നൽകിയ പേര് ആംഗ്രിമായ. കുട്ടിക്കാലത്തെ ആ തമാശയക്കുറിച്ച് വിസ്മയ ഒാർമിക്കുന്നു.

ADVERTISEMENT

‘‘സ്കൂളിൽ പഠിക്കുമ്പോൾ വെക്കേഷൻ കാലത്തെ എന്റെയും അപ്പുച്ചേട്ടന്റെയും ഒരു തമാശയായിരുന്നു ‘ആംഗ്രിമായ’.കുട്ടിയായിരിക്കുമ്പോൾ വീട്ടിൽ ഏറ്റവും കൂടുതൽ ദേഷ്യപ്പെടുന്നത് ഞാനാണെന്നാണ് അമ്മ പറയാറുള്ളത്. അങ്ങനെ ദേഷ്യക്കാരിയായ എന്നെ കഥാപാത്രമാക്കി അപ്പുച്ചേട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ആംഗ്രിമായ’. ക്യാമറയ്ക്കു പിന്നിൽ അമ്മയും.

വീട്ടിൽ അന്നൊരു മൂവി ക്യാമറ ഉണ്ടായിരുന്നു. അതിലാണ് ഷൂട്ട് ചെയ്തത്. അപ്പുച്ചേട്ടൻ അതിൽ അഭിനയിച്ചിട്ടുമുണ്ട്. കുട്ടിക്കാലത്തെ കുസൃതി അത്രയേയുള്ളൂ. അന്നൊന്നും ഞങ്ങൾ സിനിമയിലേക്കു വരും എന്ന് അച്ഛനുമമ്മയും ഒാർത്തിട്ടു പോലുമുണ്ടാവില്ല.

ADVERTISEMENT

പാരന്റ്സ് എന്ന രീതിയിൽ അച്ഛനും അമ്മയും തരുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ചു പറയാമോ?

‘തുടക്കം’ പോലും ആ സ്വാതന്ത്ര്യത്തിൽ നിന്നുണ്ടായതാണ്. ജീവിതത്തിൽ എന്തുണ്ടായാലും ‘യു കാൻ സ്പീക് ടു അസ്’ ഇതാണ് അച്ഛനും അമ്മയും പറഞ്ഞിട്ടുള്ളത്. അതുണ്ടാക്കുന്ന ഹാപ്പിനെസ് വലുതാണ്. ഞങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ ഈ പാരന്റിങ് രീതി സഹായിച്ചു.

ADVERTISEMENT

രണ്ടുപേരുടെയും കാരക്ടർ ഞങ്ങളെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. അമ്മ വളരെ സ്ട്രോങ് ആണ്. എല്ലാവരെയും ഒരുപാടു സ്നേഹിക്കും. അച്ഛൻ ഇതുവരെ മറ്റൊരാളെക്കുറിച്ച് മോശം പറയുന്നത് ഞാൻ കേട്ടിട്ടില്ല. ആരെങ്കിലും അച്ഛനോട് മറ്റുള്ളവരുടെ കുറ്റം പറഞ്ഞാൽ തന്നെ അത് പ്രോത്സാഹിപ്പിക്കാറുമില്ല. നമ്മളെന്തു പറഞ്ഞാലും അത് ക്ഷമയോടെ കേട്ടുകൊണ്ടിരിക്കും.

ഞാനും അപ്പുച്ചേട്ടനും ഞങ്ങളുടെതായ കരിയറിലൂടെ യാത്ര ചെയ്യുന്ന രണ്ടാൾക്കാരാണ്. അതിനുള്ള സ്വാതന്ത്ര്യം വീട്ടിൽ നിന്നു കിട്ടിയത് വലിയ ഭാഗ്യമാണ്. ഒരോ നാടുകൾ കണ്ട് അവിടത്തെ കൾച്ചർ അറിഞ്ഞ് അതിനെക്കുറിച്ച് പഠിക്കണം. ഇതാണെനിക്ക് പ്ല സ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്. ഞങ്ങളിൽ ഒരാളെ ഡോക്ടറാക്കാൻ അമ്മയ്ക്ക് മോഹമുണ്ടായിരുന്നെന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ, രണ്ടു പേർക്കും അതിനോടു താൽപര്യമുണ്ടായിരുന്നില്ല.

അഭിമുഖത്തിന്റെ പൂർണരൂപം ഒാഗസ്റ്റ് 1-14 ലക്കം വനിതയിൽ‌

ADVERTISEMENT