ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിനുള്ളിൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഗുരുതരമായി പരിക്കേറ്റു. 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം നടത്തിയ പോരാട്ടത്തെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുമ്പോഴും കാഴ്ച പൂർണ്ണമായും മങ്ങിയ അവസ്ഥയിലും ക്യാപ്റ്റൻ പോരാടി കോക്പിറ്റ് വാതിൽ തുറന്നു. പുറത്തുണ്ടായിരുന്നവരുടെ സഹായത്താൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി, വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. കോ പൈലറ്റാണ് ആക്രമണം നടത്തിയതെന്നും ഇത് ഒരു തീവ്രവാദ ആക്രമണ ശ്രമമാണെന്നുമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. യുഎഇ അധികൃതർ സംഭവത്തിൽ വിശദമായ രാജ്യാന്തര അന്വേഷണം തുടരുകയാണ്.

ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റിനുള്ളിൽ അപ്രതീക്ഷിതമായി നടന്ന അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാർ, വിമാനം തകർച്ചയുടെ വക്കിലെത്തിയ ആ ഭീതിജനകമായ നിമിഷങ്ങൾ ഓർത്തെടുക്കുന്നു. യുഎഇയുടെ ഫ്ലൈ ദുബായ് എഫ്സെഡ് 1073 വിമാനത്തിൽ 174 യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ കോക്പിറ്റിൽ നടന്ന പോരാട്ടം വിവരിക്കവെ തന്റെ കാഴ്ചശക്തി പൂർണമായും മങ്ങിപ്പോയ അവസ്ഥയിലായിരുന്നുവെന്നും വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നുവെന്നും ക്യാപ്റ്റൻ വെളിപ്പെടുത്തി. 

ടെൽ അവീവിലേക്കുള്ള യാത്രയ്ക്കിടെ സാധാരണ പോലെ സഹ പൈലറ്റ് പ്രാർഥിക്കുകയായിരുന്നു. മര്യാദയുടെ ഭാഗമായി ക്യാപ്റ്റൻ മുന്നോട്ടു നോക്കി ഇരുന്ന സമയത്താണ് പെട്ടെന്ന് തലയ്ക്ക് പിന്നിൽ അതിശക്തമായ അടികിട്ടിയത്. ആദ്യഘട്ടത്തിൽ വിമാനത്തിന് എന്തോ വൻ സാങ്കേതിക തകരാർ സംഭവിച്ചതാണെന്നാണ് വിചാരിച്ചതെന്നും എന്നാൽ തുടർച്ചയായി തലയിൽ അടികൾ വന്നതോടെയാണ് ഒപ്പമുള്ളയാൾ തന്നെ ആക്രമിക്കുകയാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പോരാടിയത് 174 യാത്രക്കാരുടെ ജീവനുവേണ്ടി

ആക്രമണത്തിന്റെ ആഘാതത്തിൽ കാഴ്ച മങ്ങുകയും ചോരയിൽ കുളിക്കുകയും ചെയ്ത അവസ്ഥയിലും വിമാനം നിയന്ത്രണം വിട്ട് താഴ്ന്നു പറക്കുകയാണെന്ന് സ്മിത് തിരിച്ചറിഞ്ഞു. 34,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം മിനിറ്റുകൾക്കുള്ളിൽ പതിനേഴായിരത്തോളം അടി താഴേക്ക് പതിച്ചു. 

ADVERTISEMENT

ഇതിനിടയിൽ ആക്രമിയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അക്രമി വാതിൽ വീണ്ടും അടച്ചു. തുടർന്ന് കോക്പിറ്റിന്റെ തറയിലേക്ക് വീണുപോയെങ്കിലും, യാത്രക്കാരുടെ നിലവിളിയും വിമാനത്തിന്റെ ഭീതിജനകമായ ശബ്ദവും കേട്ടതോടെ ശേഷിച്ച അവസാന ശക്തിയും സംഭരിച്ച് വാതിൽ തുറക്കുകയായിരുന്നു. 

പുറത്തു കാത്തുനിന്നവർ ഉടൻതന്നെ കോക്പിറ്റിലേക്ക് ഇരച്ചുകയറി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. ഈ നിർണായക നീക്കമാണ് വൻ ദുരന്തം ഒഴിവാക്കിയത്. പിന്നീട് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. മുംബൈ സ്വദേശിയായ സ്മിത് മഛാറിന് വ്യാവസായിക വ്യോമയാന മേഖലയിൽ 13 വർഷത്തിലേറെ പരിചയസമ്പത്തുണ്ട്.

ADVERTISEMENT

വിമാനത്തിൽ നടന്നത് തീവ്രവാദ ആക്രമണ ശ്രമമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതായി യുഎഇ അധികൃതർ സ്ഥിരീകരിച്ചു. കോക്പിറ്റിലുണ്ടായിരുന്ന കോ പൈലറ്റ് ആക്സ് ഉപയോഗിച്ചാണ് ക്യാപ്റ്റനെ ആക്രമിച്ചതെന്നും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചെന്നുമാണ് കണ്ടെത്തൽ. 

ഒമാൻ സ്വദേശിയായ ഹമാം അൽ ഹമ്മാമിയാണ് ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇയാൾ മുൻപ് തീവ്രനിലപാടുകൾ പുലർത്തിയതിന്റെ പേരിൽ ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്ന് വിലക്ക് നേരിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ യുഎഇ ഭരണകൂടം വിശദമായ രാജ്യാന്തര അന്വേഷണം തുടരുകയാണ്.

Flydubai Captain Recounts Terrifying Cockpit Attack:

Captain Smith Machar recounts the terrifying moments aboard a Flydubai flight where a co-pilot attacked him inside the cockpit, nearly leading to a crash with 174 passengers. Machar described his vision blurring and the aircraft plummeting rapidly from 34,000 feet. Despite severe injuries, he fought back to regain control and open the cockpit door, allowing others to intervene and avert disaster. The flight was diverted to Tabuk Airport in Saudi Arabia, and preliminary investigations suggest a terrorism attempt, with the co-pilot reportedly using an axe. The UAE authorities are conducting a detailed international investigation into the incident.