വേദനകളെ പുഞ്ചിരിയോടെ നേരിട്ട് ലക്ഷക്കണക്കിന് മലയാളികൾക്ക് പ്രചോദനമായ കാൻസർ പോരാളിയും ചലച്ചിത്ര പ്രവർത്തകയുമായ പെരിങ്ങോം ടി. ലേഖ അന്തരിച്ചു. മരണശേഷം ഭർത്താവ് അംബുജാക്ഷൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പ് ഏറെ നോവുന്നതായി മാറി. രോഗാവസ്ഥയുടെ എല്ലാ ഘട്ടങ്ങളിലും കുടുംബത്തിന്റെ പിന്തുണയോടെ മുന്നോട്ടുപോയ ലേഖ, കുട്ടികളുടെ സംരക്ഷണവും പ്രകൃതിയും പ്രമേയമാക്കി ഒരുക്കിയ സിനിമയിലൂടെയും ശ്രദ്ധ നേടിയിരുന്നു.

വേദനകളെ പുഞ്ചിരികളോടെ നേരിട്ട കാൻസർ പോരാളി പെരിങ്ങോത്തെ ടി. ലേഖ (ലേഖ അംബുജാക്ഷൻ) ഇനി ഓർമകളിൽ ജീവിക്കും. കാൻസർ അതിജീവന യാത്രയിലൂടെ ലേഖ ലക്ഷക്കണക്കിനു മലയാളികളുടെ മനസ്സിൽ ഇടം നേടി. ലേഖയുടെ കാൻസറിനെതിരെയുള്ള പോരാട്ടം ഒട്ടേറെ ആളുകൾക്ക് പ്രചോദനവും പ്രത്യാശയും പകർന്നു. വിയോഗത്തിന്റെ മൂന്നാം നാൾ ഭര്‍ത്താവ് അംബുജാക്ഷൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പ് കണ്ണീര്‍ പടര്‍ത്തി.

"ഇന്ന് മൂന്നാം നാൾ… ശ്മശാനത്തിൽ പോയി എന്റെ ഹൃദയത്തിന്റെ അസ്ഥികളും ചിതാഭസ്മവും ഒരു കുടുക്കയിൽ ശേഖരിച്ചു… പുഴയിൽ മുങ്ങിക്കുളിച്ച്, നനഞ്ഞ ശരീരവുമായി വീട്ടുമുറ്റത്തെ പ്ലാവിൽ അത് കെട്ടിയിട്ടു. എന്റെ മുത്ത്… എന്റെ ലേഖ… എന്റെ ജീവിതത്തിന്റെ പാതിയായിരുന്ന നീ ഇന്ന് ഒരു കുടുക്കയിൽ എന്റെ കൈകളിൽ ഒതുങ്ങിയിരിക്കുന്നു എന്ന സത്യം എങ്ങനെ വിശ്വസിക്കും…? 

ADVERTISEMENT

ഇനി പതിനാറാം നാൾ… എന്റെ മുത്തിന്റെ അസ്ഥികൾ കടലിൽ ഒഴുക്കണം. അന്ന് ആ തിരമാലകളിൽ ലയിക്കുന്നത് നിന്റെ അസ്ഥികൾ മാത്രമല്ല… എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം കൂടിയായിരിക്കും. നിന്നെ നഷ്ടപ്പെട്ട നിമിഷം മുതൽ ഞാൻ ജീവിക്കുന്നത് ശ്വാസം മാത്രം ബാക്കിയായ ഒരാളായിട്ടാണ്. നീ ഉണ്ടായിരുന്നിടത്തെല്ലാം ഇപ്പോൾ ശൂന്യതയാണ്. നിന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്നു… നിന്റെ മുഖം കാണാൻ കൊതിക്കുന്നു… ഒരിക്കൽ കൂടി “ambueta…” എന്ന് നീ വിളിച്ചിരുന്നെങ്കിൽ എന്ന് എന്റെ മനസ്സ് ഇന്നും കാത്തിരിക്കുന്നു.

എന്റെ മുത്തേ…നീ ഇനി വേദനകളില്ലാതെ, കണ്ണീരില്ലാതെ, ശാന്തമായി ഉറങ്ങണം. രണ്ട് വർഷത്തോളം വേദനകളോട് പൊരുതി നീ തളർന്നിരിക്കാം…ഇനി നിനക്ക് വിശ്രമിക്കാം. പക്ഷേ… നിന്നെ മറക്കാൻ എനിക്ക് കഴിയില്ല. എന്റെ അവസാന ശ്വാസം വരെയും നീ എന്റെ ഹൃദയത്തിൽ ജീവിക്കും. എന്റെ ലേഖ… എന്റെ മുത്തേ…നീ എന്നെ വിട്ടുപോയിട്ടില്ല… എന്റെ ഹൃദയത്തിനുള്ളിൽ നീ എന്നും ജീവിച്ചുകൊണ്ടിരിക്കും. ശാന്തമായി ഉറങ്ങൂ എന്റെ മുത്തേ… നിന്റെ അമ്പു ഇവിടെ തന്നെയുണ്ട്… നിന്നെ ഒരിക്കലും മറക്കാതെ… ഒരിക്കലും മറക്കാൻ കഴിയാതെ…"- ഹൃദയനിര്‍ഭരമായ കുറിപ്പ് ഇങ്ങനെ.

ADVERTISEMENT

രോഗാവസ്ഥയുടെ എല്ലാ ഘട്ടങ്ങളിലും ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരും മക്കളും നൽകിയ സ്‌നേഹവും പരിചരണവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുടുംബത്തോടൊപ്പമാണ് ലേഖ വിഡിയോകൾ പങ്കുവച്ചിരുന്നത്. പ്രാർഥനാ സഹായങ്ങൾ അഭ്യർഥിച്ച് അംബുജാക്ഷൻ പങ്കുവച്ച വിഡിയോകൾ കാഴ്ചക്കാരുടെ കണ്ണ് നനയിക്കുന്നതായിരുന്നു. എല്ലാം ശരിയാകും എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ ലേഖയുടെ റീലുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ലക്ഷക്കണക്കിനാളുകൾ ലേഖയ്ക്ക് പിന്തുണ നൽകി. 

ചലച്ചിത്ര ലോകത്തും ശ്രദ്ധ നേടിയ ബഹുമുഖ പ്രതിഭകൂടിയായിരുന്നു ലേഖ. ചലച്ചിത്രപ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ടി.ലേഖ (ലേഖ അംബുജാക്ഷൻ – 44) അർബുദത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലേഖയുടെ കാൻസർവിരുദ്ധ പോരാട്ടം സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരുന്നു. കുട്ടികളുടെ സംരക്ഷണവും പ്രകൃതിയും പ്രമേയമാക്കി 2019ൽ പുറത്തിറങ്ങിയ ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതസംവിധാനം എന്നിവ നിർവഹിച്ചതു ലേഖയാണ്.

ADVERTISEMENT

സിനിമയിൽ ശ്രദ്ധേയമായ വേഷവും ചെയ്തു. ചിത്രം സംവിധാനം ചെയ്തത് ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരാണ്. സംസ്കാരം നടത്തി. പരേതനായ അമ്പുവിന്റെയും തളിയിൽ കല്യാണിയുടെയും മകളാണ്. മക്കൾ: വിദ്യാർഥികളായ ആദികേശ്, അതിഥി (പിഇഎസ് വിദ്യാലയം പയ്യന്നൂർ). സഹോദരി: സിന്ധു (ബെംഗളൂരു).

Cancer Warrior T. Lekha Passes Away:

Cancer warrior T. Lekha from Peringome has passed away after a brave battle with the illness, leaving her family and numerous admirers in deep grief. Lekha became an inspiration for millions of Malayalis through her relentless struggle and positive attitude against cancer. Her husband Ambujakshan shared an emotional social media note three days after her passing, describing the pain of collecting her ashes and bidding her a tearful farewell. Throughout her treatment, her husband and children stood firmly by her side, sharing updates that often moved the public to tears. Apart from her social media influence and cancer awareness efforts, Lekha was also a multi-talented filmmaker who wrote the script, lyrics, and music for the 2019 movie 'Muttayikkallanum Mammaliyum'. She is survived by her husband and two children, Adikesh and Adithi, while her memory continues to live on in the hearts of those she inspired. The poignant memories of her courageous life and loving family remain a touching legacy of hope and resilience.

ADVERTISEMENT