പുതിയൊരു ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യ ദിവസങ്ങളിൽ ഉണ്ടാകുന്ന ആശങ്കകളും അവയെ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചും വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതാണ് ഈ ലേഖനം. ക്യാംപസ് അന്തരീക്ഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഓഫിസ് സംസ്കാരവുമായി പൊരുത്തപ്പെടാൻ പുതിയ ജീവനക്കാർക്ക് ചില പ്രായോഗിക നിർദ്ദേശങ്ങൾ ആവശ്യമാണ്. കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക, സംശയങ്ങൾ ചോദിക്കാൻ മടിക്കാതിരിക്കുക, സീനിയേഴ്സുമായി നല്ല ബന്ധം സ്ഥാപിക്കുക, ഡിജിറ്റൽ അച്ചടക്കം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ആദ്യകാല വിജയത്തിന് സഹായിക്കും. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അവയിൽ നിന്ന് പഠിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണമെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.

സർ, ഞാൻ സിന്ധു. ഇന്ന്  പുതിയതായി ജോയിൻ  ചെയ്യുന്നു..." വിയർത്ത കൈകൾ സാരിത്തുമ്പിൽ തുടച്ച്, തൊണ്ട ഇടറിപ്പറഞ്ഞ ആ വാചകം ഞാനിന്നും ഓർക്കുന്നു. എന്റെ ആദ്യത്തെ ജോലിസ്ഥലം. ചുറ്റും ഇരിക്കുന്നവരെല്ലാം ഭയങ്കര സ്മാർട്ടാണെന്നും ഞാൻ മാത്രം എവിടെയോ പിന്നിലായിപ്പോയെന്നുമുള്ള ഒരു തോന്നൽ.

നമ്മളിൽ ഭൂരിഭാഗം പേരും ഏതെങ്കിലും  ഘട്ടത്തിൽ അനുഭവിച്ചിട്ടുള്ള കാര്യമാണിത്. പുതിയൊരു ഓഫിസ്, അവിടുത്തെ അപരിചിതമായ അന്തരീക്ഷം, അറിയാത്ത ഭാഷ, മനസ്സിലാകാത്ത സിസ്റ്റങ്ങൾ... ആകെമൊത്തം ഒരു ‘ആലീസ് ഇൻ വണ്ടർലാൻഡ്’ അവസ്ഥ.

ADVERTISEMENT

കാലം മാറി. പുതിയൊരു ജോലിയിൽ എത്തുന്നവർക്കു സ്ഥാപനത്തിന്റെ രീതികളിലേക്കും പുതിയ ഉത്തരവാദിത്തങ്ങളിലേക്കും എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ ഇന്നു കൃത്യമായ പരിശീലന പരിപാടികളുണ്ട്. എന്നിട്ടും, പുതിയ ജോലിയുടെ ആദ്യദിവസങ്ങൾ പലർക്കും ഇന്നും അത്ര എളുപ്പമല്ല.

ക്യാംപസിൽ നിന്നു നേരേ

ADVERTISEMENT

പഠിച്ചിറങ്ങി തൊട്ടടുത്ത ദിവസം പുതിയൊരു ജോലിയിൽ കയറുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ക്യാംപസ് ജീവിതവും ഓഫിസ് ജീവിതവും തമ്മിലുള്ള വിടവാണ്. ക്യാംപസിൽ കാര്യങ്ങൾ വളരെ വ്യക്തമാണ്—നിശ്ചിത സിലബസ് ഉണ്ട്, ചോദ്യപേപ്പറുണ്ട്, അറ്റൻഡൻസും ഗ്രേഡുകളുമുണ്ട്. തെറ്റ് പറ്റിയാൽ പരീക്ഷയിൽ വീണ്ടും എഴുതാം, അല്ലെങ്കിൽ അധ്യാപകർ തിരുത്തിത്തരും.

എന്നാൽ ഓഫിസിൽ സ്ഥിതി അതല്ല. അവിടെ സിലബസുകളോ റെഡിമെയ്ഡ് ഉത്തരങ്ങളോ ഇല്ല. കാര്യങ്ങൾ പലപ്പോഴും ആശയക്കുഴപ്പം നിറഞ്ഞതായിരിക്കും. അവിടെ ആരും നിങ്ങൾക്ക് കൃത്യമായ വഴികാട്ടി തരണമെന്നില്ല, സ്വയം വഴി കണ്ടെത്തി മുന്നോട്ടു പോകേണ്ടി വരും. ക്യാംപസിൽ വ്യക്തിഗത പ്രകടനത്തിനാണ് മാർക്കെങ്കിൽ, ഓഫിസിൽ ടീം വർക്കിനാണു പ്രാധാന്യം.  

ADVERTISEMENT

പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യ ദിവസങ്ങളിൽ ‘എനിക്കിത് ചെയ്യാൻ കഴിയുമോ?’, ‘അപ്പുറത്തിരിക്കുന്ന സീനിയർ എന്നെക്കുറിച്ച് എന്തു വിചാരിക്കും?’എന്നൊക്കെ തോന്നുന്നത് സ്വാഭാവികം. ഇതിനെ ‘ഇംപോസ്റ്റർ സിൻഡ്രം’ എന്നു വിളിക്കും. എന്നാൽ സത്യം എന്തെന്നാൽ, ആ സ്ഥാപനത്തിന് നമ്മുടെ  കഴിവുകളിൽ വിശ്വാസമുള്ളതുകൊണ്ടാണ് അവർ നമ്മെ തിരഞ്ഞെടുത്ത് അവിടെ ഇരുത്തിയിരിക്കുന്നത്.

അഞ്ച് ഗോൾഡൻ റൂളുകൾ

നല്ല കേൾവിക്കാരാകുക : ആദ്യത്തെ ഏതാനും ആഴ്ചകളിൽ ഓഫിസിലെ രീതികളും ചർച്ചകളും കൂടുതൽ ശ്രദ്ധിച്ചു കേൾക്കുക. സംസാരിക്കുന്നതിനേക്കാൾ കാര്യങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കുന്നതിനു മുൻഗണന നൽകുക.

ക്ലാരിറ്റി തേടുക: ലഭിച്ച ടാസ്കുകളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ തുടക്കത്തിലെ മേലധികാരിയോടോ സഹപ്രവർത്തകരോടോ ചോദിച്ച് വ്യക്തത വരുത്തുക. തെറ്റായ ധാരണയോടെ ജോലി ചെയ്യുന്നതു സമയം നഷ്ടപ്പെടുത്തും.

ഫീഡ്‌ബാക്ക് അറിയുക: ‘ഞാൻ ചെയ്ത രീതി ശരിയാണോ?’, ‘എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?’ എന്ന് സീനിയേഴ്സിനോടു ചോദിക്കുന്നത് നമ്മുടെ ആത്മവിശ്വാസവും  ഉത്തരവാദിത്തവും വർധിപ്പിക്കും.

ഡിജിറ്റൽ അച്ചടക്കം പാലിക്കുക: ജോലിസമയത്ത് വ്യക്തിഗത സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തുക. വർക്ക് ഇമെയിലുകൾക്കും മെസേജുകൾക്കും സമയബന്ധിതമായി മറുപടി നൽകുന്ന ശീലം വളർത്തിയെടുക്കുക.

സ്വയം പാംപർ ചെയ്യുക: ജോലിസ്ഥലത്തെ സമ്മർദങ്ങൾക്കിടയിലും കൃത്യമായ ഉറക്കം, ഭക്ഷണം, ചെറിയ വ്യായാമങ്ങൾ എന്നിവയിലൂടെ സ്വന്തം ശാരീരിക-മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുക.
ജീവിതം എന്ന പെയിന്റിങ്ങിൽ പുതിയൊരു വർണം കൂട്ടിച്ചേർത്തു മനോഹരമാക്കുന്നതു പോലെയാണ് പുതിയൊരു ജോലി.

ക്യാംപസിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഇറങ്ങി സ്വന്തം കാലിൽ നിൽക്കാനുള്ള ഈ യാത്ര തുടക്കത്തിൽ അൽപം പ്രയാസമായി തോന്നാം. എന്നാൽ ആത്മവിശ്വാസത്തോടെ, പുഞ്ചിരിയോടെ, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മനസ്സോടെ മുന്നോട്ട് പോയാൽ വിജയം ഉറപ്പാണ്.            

തുടക്കം ഹിറ്റാക്കാൻ ചില വഴികൾ

1. സംസ്കാരവും ശൈലിയും നിരീക്ഷിക്കുക– ഓരോ ഓഫിസിനും അതിന്റേതായ ഒരു ‘വൈബ്’ അല്ലെങ്കിൽ പ്രവർത്തന സംസ്കാരമുണ്ട്. ചിലയിടങ്ങളിൽ കാര്യങ്ങളെല്ലാം വളരെ ഫോർമലായിരിക്കും. ചിലയിടത്തു കൂടുതൽ ലളിതവും സൗഹൃദപരവുമാണ്. ആദ്യത്തെ ഏതാനും ദിവസങ്ങൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കുക. അവർ എങ്ങനെയാണ് ആശയവിനിമയം നടത്തുന്നത്, ഒരു പ്രശ്നം വരുമ്പോൾ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്, ഡ്രസ്സ് കോഡ് എങ്ങനെയാണ് എന്നൊക്കെ നിരീക്ഷിക്കുക. പുതിയ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് ഇഴുകിച്ചേരാൻ ഇതു സഹായിക്കും.

2. സീനിയേഴ്സുമായി നല്ല ബന്ധം സ്ഥാപിക്കുക– റിപ്പോർട്ടിങ് മാനേജരുമായും സീനിയേഴ്സുമായും കൃത്യമായ ആശയവിനിമയം നിലനിർത്തുക. ജോലിയിൽ എവിടെയെങ്കിലും തടസ്സം നേരിട്ടാൽ അതു മുൻകൂട്ടി അറിയിക്കുക. ജോലി പൂർത്തിയാക്കി കഴിഞ്ഞു തിരികെ അറിയിക്കുന്ന ശീലം ഉത്തരവാദിത്തത്തിന്റെ അളവുകോലാണ്. വിമർശനങ്ങളെ വ്യക്തിപരമായി എടുക്കാതെ, പഠിക്കാനുള്ള അവസരമായി കാണുക.

3. പ്രഫഷനൽ അതിർവരമ്പുകളുള്ള സൗഹൃദം– സഹപ്രവർത്തകരെ എതിരാളികളായി കാണരുത്, അവരും നമ്മളും ഒരേ ടീമിലെ അംഗങ്ങളാണ്. കന്റീനിൽ വച്ചോ ഇടവേളകളിലോ ഒരു പുഞ്ചിരിയോടെ ‘ഗുഡ് മോണിങ്’ പറയുന്നതിൽ തുടങ്ങാം ആ സൗഹൃദം. ചെറിയ കാര്യങ്ങളിൽ പരസ്പരസഹായം നൽകുക. എന്നാൽ ആദ്യ ദിവസങ്ങളിൽ തന്നെ എല്ലാവരോടും വ്യക്തിപരമായ കാര്യങ്ങൾ അമിതമായി പങ്കുവയ്ക്കേണ്ടതില്ല. പ്രഫഷനൽ അതിർവരമ്പുകൾ നിലനിർത്തുമ്പോൾ തന്നെ നല്ലൊരു ടീം പ്ലെയർ ആകാൻ ശ്രദ്ധിക്കുക.

4. സമയക്രമവും മുൻഗണനയും– ക്യാംപസിലെ പോലെ അവസാന നിമിഷം ഇരുന്നു പഠിച്ചു പരീക്ഷ എഴുതുന്ന ശീലം ഓഫിസിൽ നടപ്പില്ല. എല്ലാത്തിനും ഡെഡ്‌ലൈനുകൾ ഉണ്ട്. ദിവസവും ചെയ്യേണ്ട ജോലികൾ മുൻഗണനാക്രമത്തിൽ ഒരു‘ To-Do List’ ആയി കുറിച്ചുവയ്ക്കുക. പ്രധാനപ്പെട്ടതും അടിയന്തരവുമായ ജോലികൾ ആദ്യം ചെയ്തു തീർക്കുക.

5. ചോദിക്കാൻ ഭയക്കരുത് – എന്റെ സുഹൃത്ത് രാഹുൽ പുതിയൊരു കമ്പനിയിൽ ചേർന്നപ്പോൾ അവിടെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. സീനിയേഴ്സിനോട് ചോദിക്കാനുള്ള മടി. ഒടുവിൽ പ്രോജക്ട് അബദ്ധമായതിനു ചീത്തയും കേട്ടു.  
ഇവിടെ രാഹുലിന് പറ്റിയ തെറ്റ് ഒന്നുമാത്രം—ചോദിക്കാനുള്ള മടി. പുതിയൊരിടത്ത് എത്തുമ്പോൾ നമുക്ക് എല്ലാം അറിയാമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ‘എനിക്ക് ഇതു മനസ്സിലായില്ല, ഒന്നുകൂടി പറഞ്ഞുതരാമോ?’ എന്നു ചോദിക്കുന്നത് ബലഹീനതയല്ല, മറിച്ച് പഠിക്കാനുള്ള ആഗ്രഹമാണു കാണിക്കുന്നത്.

6. തെറ്റുകൾ സ്വാഭാവികമാണ്, വിഷമിക്കേണ്ടതില്ല– ആദ്യ ദിവസങ്ങളിൽ ചെറിയ തെറ്റുകൾ പറ്റിയാൽ ലോ കാവസാനമായി എന്നു കരുതി വിഷമിച്ചിരിക്കരുത്. ‘ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്’ എന്നു സ്വയം ഓർമിപ്പിക്കുക. തെറ്റിൽ നിന്നു പാഠം ഉൾക്കൊണ്ടു മുന്നോട്ടു പോവുകയാണ് വേണ്ടത്.                    ∙

Overcoming Imposter Syndrome in the Workplace:

Imposter syndrome is a common feeling for many people starting a new job, where they might worry about their capabilities compared to experienced colleagues. Transitioning from the structured environment of a campus to a dynamic office workplace often presents unique challenges and uncertainties. Employees can easily overcome these initial fears by actively listening, asking for clarity on tasks, and seeking constructive feedback. Maintaining digital discipline and prioritizing physical and mental health are also crucial steps for a smooth transition. Observing office culture, building healthy professional relationships, and adhering to strict time management will ensure long-term success. New employees should never hesitate to ask questions when faced with confusing software or unfamiliar responsibilities. Ultimately, embracing small mistakes as natural learning opportunities will pave the way for a confident and successful professional career.