കുട്ടികൾക്കു ശിക്ഷയില്ലെന്നതു തെറ്റിദ്ധാരണ; നമ്മുടെ മക്കൾ ക്രിമിനലുകളാകാതെ കരുതലെടുക്കാം Are Minors Really Safe from Strict Punishment?
കേരളത്തിൽ കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന കുറ്റവാസനയും അതിക്രമങ്ങളും സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആലപ്പുഴയിലെ വയോധികന്റെ കൊലപാതകം, എറണാകുളത്തെ കാറപകടം, തിരുവനന്തപുരത്തെ വിദ്യാർത്ഥിയുടെ മരണം തുടങ്ങിയ സംഭവങ്ങൾ കുട്ടികൾക്കിടയിലെ ക്രൂരമായ കുറ്റകൃത്യങ്ങളുടെ ആഴം വെളിപ്പെടുത്തുന്നു. പ്രായപൂർത്തിയാകാത്തവർക്ക് കടുത്ത ശിക്ഷ ലഭിക്കില്ലെന്ന പൊതുധാരണ തെറ്റാണെന്നും, 2015ലെ ബാലനീതി നിയമപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ മുതിർന്നവരെപ്പോലെ വിചാരണ ചെയ്ത് തടവുശിക്ഷ ഉൾപ്പെടെ നൽകാൻ സാധിക്കുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൗമാരക്കാർ കുറ്റവാളികളായി മാറുന്നതിന്റെ കാരണങ്ങളും അവരെ തിരുത്താനുള്ള വഴികളും വനിയുടെ പുതിയ ലക്കത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയിൽ നിന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വന്ന ആ വാർത്ത കേട്ടു നമ്മൾ ഞെട്ടിത്തരിച്ചു. വയോധികനെ ആക്രമിച്ചു കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു. മരണപ്പെട്ടയാളിന്റെ കൊച്ചുമകളായ പതിമൂന്നുകാരി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലു പേരാണു പ്രതികൾ. ഞെട്ടൽ മാറും മുൻപ് അടുത്ത വാർത്ത വന്നു. എറണാകുളത്തു പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
കുട്ടിക്ക് ലൈസൻസുണ്ടായിരുന്നില്ല എന്നു മാത്രമല്ല അപകടമുണ്ടായ സമയത്ത് കാർ മണിക്കൂറിൽ 104 കിമീ വേഗതയിലുമായിരുന്നു. ഈ നവംബറിലാണ് അടുത്ത സംഭവം. തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത് പതിനേഴുകാരനും മറ്റു രണ്ടുപേരും.
അഥവാ പിടിക്കപ്പെട്ടാലും കൊല നടത്തിയത് പ്രായപൂർത്തിയാകാത്തയാൾ മാത്രമാണെന്നു മൊഴി നൽകാനും അങ്ങനെ മറ്റുള്ളവർക്കു രക്ഷപ്പെടാമെന്നും പ്രതികൾ കണക്കുകൂട്ടി എന്ന പൊലീസിന്റെ വെളിപ്പെടുത്തലാണ് ഏറ്റവും ഭയപ്പെടുത്തുന്നത്.
ആരാണ് ഉത്തരവാദി ?
കേരളം നടുക്കത്തോടെ കണ്ട ഈ മൂന്നു സംഭവങ്ങളും കൗമാരക്കാരുടെ കുറ്റവാസനയുടെ ക്രൂരമായ ആഴം വെളിപ്പെടുത്തുന്നതാണ്. പതിനെട്ടു വയസ്സിൽ താഴെയുള്ളവർ എന്തു ചെയ്താലും മൂന്നു വർഷം ജുവനൈൽ ഹോമിൽ കഴിഞ്ഞു പുറത്തിറങ്ങുമെന്നാണു പൊതുധാരണ. എന്നാൽ അതു ശരിയല്ലെന്നാണു വിദഗ്ധർ പറയുന്നത്.
2012ലെ ഡൽഹി കൂട്ടബലാത്സംഗക്കേസിനു ശേഷം പാസാക്കിയ ബാലനീതി നിയമം 2015 ആണ് ഈ ചിത്രം മാറ്റിയത്. കുട്ടികൾക്കു ശിക്ഷയില്ലെന്നതു തെറ്റിദ്ധാരണയാണെന്നും, മുതിർന്നയാളെപ്പോലെ വിചാരണ ആവശ്യമെന്നു കണ്ടാൽ ചിൽഡ്രൻസ് കോടതിയിലേക്കു കേസ് മാറ്റാമെന്നും നിയമം പറയുന്നു.
ചിൽഡ്രൻസ് കോടതിക്കു കുട്ടിയായി കരുതി അന്വേഷണം (Inquiry) നടത്തുകയോ മുതിർന്നയാളായി കരുതി വിചാരണ (Trial) നടത്തുകയോ ചെയ്യാം. വിചാരണയ്ക്കു ശേഷം വധശിക്ഷയും മോചനസാധ്യതയില്ലാത്ത ജീവപര്യന്തം തടവും ഒഴികെ എന്തു ശിക്ഷയും നൽകാം.
കൗമാരക്കാർ പ്രതികളാകുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങൾ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. എന്താണു നമ്മുടെ മക്കൾക്കു പറ്റിയത്? ആരാണ് ഇതിന് ഉത്തരവാദി ? കുറ്റവാളികളായി മാറും മുൻപേ നമ്മുടെ മക്കളെ രക്ഷിക്കാൻ വഴികളുണ്ടോ ? വിദഗ്ധർ പറയുന്ന മറുപടികൾ പുതിയ ലക്കം വനിതയിൽ (നവംബർ 21– ഡിസംബർ 4) വായിക്കാം.