ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് യാത്രക്കാരുമായി പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ കോ-പൈലറ്റ് നടത്തിയ തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രയേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം പ്രഖ്യാപിച്ചു. ജോർദാന് മുകളിലൂടെ പറക്കുമ്പോൾ പ്രാർഥിക്കാനെന്ന വ്യാജേന എഴുന്നേറ്റ കോ-പൈലറ്റ് ക്രാഷ് കോടാലി ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിക്കുകയും എൻജിനുകൾ ഓഫ് ചെയ്യുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും അസാമാന്യ ധൈര്യം കാട്ടിയ സ്മിത് മച്ഛാർ നൽകിയ അപായസൂചനയെത്തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. വിമാനം പിന്നീട് സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കി. ആക്രമണത്തിൽ പരുക്കേറ്റ സ്മിത് മച്ഛാർ അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ധീരതയ്ക്കാണ് ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ക്യാപ്റ്റനെ പ്രശംസിക്കുകയും പുരസ്കാരം പ്രഖ്യാപിക്കുകയും ചെയ്തത്.

ഫ്ലൈ ദുബായ് വിമാനത്തിലെ ഇന്ത്യന്‍ ക്യാപ്റ്റന് സ്മിത് മച്ഛാറിന് ആദരം. ഇസ്രയേലിന്റെ പ്രസിഡന്‍ഷ്യല്‍ പുരസ്കാരം സമ്മാനിക്കും. ഇസ്രയേല്‍ പ്രസിഡന്റ് ഇസാക്ക് ഹെർസോഗാണ് പുരസ്കാരം പ്രഖ്യാപിച്ചത്.  ഫ്ലൈദുബായ് വിമാനത്തിലെ തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെടുത്തുകയും വിമാനം സുരക്ഷിതമായി താഴെയിറക്കുകയും ചെയ്ത മച്ഛാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ രംഗത്ത് വന്നിരുന്നു. വിമാനത്തിലെ 174 യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രായേലികളായിരുന്നു.

ക്യാപ്റ്റൻ സ്മിതിന്റെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ച പ്രസിഡന്റ്, അദ്ദേഹം ആശുപത്രി വിട്ട് പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം നേരിട്ട് അവാർഡ് സമ്മാനിക്കുമെന്ന് വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന സ്മിതിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നെതന്യാഹു സംസാരിച്ചിരുന്നു. മച്ഛാറിനെ അദ്ദേഹം 'ലോകത്തിന്റെ നായകൻ' എന്ന് വിശേഷിപ്പിച്ചു. കൂടാതെ ഇസ്രായേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ ദീപം തെളിയിക്കാൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. 

ADVERTISEMENT

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്മിതിന് ആദ്യം സൗദി അറേബ്യയിലാണ് ചികിത്സ നൽകിയത്. തുടർന്ന് കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റി. മച്ഛാർ ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസി മച്ഛാറിന്റെ കാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ട് വരുന്നുണ്ട്. 

ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചിറക്കി 9/11 മാതൃകയിലുള്ള ഭീകരാക്രമണം നടത്താനായിരുന്നു കോ–പൈലറ്റ് ഹമാം അൽ-ഹമാമി ലക്ഷ്യമിട്ടിരുന്നതെന്നുള്ള അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നു. ഒമാൻ പൗരനായ അൽ-ഹമാമി യുഎഇയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇസ്രയേലി മാധ്യമങ്ങൾ പുറത്തുവിട്ടത്. ആദ്യം ജൂലൈയിലായിരുന്നു ഇയാള്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ADVERTISEMENT

ഹമാം അൽ-ഹമാമിക്ക് വധശിക്ഷയുൾപ്പെടെ കഠിനമായ ശിക്ഷ ഉറപ്പാക്കാൻ യുഎഇ ശ്രമിക്കുന്നതായി ഇസ്രയേലി മാധ്യമമായ 'വൈനെറ്റ്' റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ ക്യാപ്റ്റനായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിനെ വധിച്ച ശേഷം, സംശയങ്ങൾക്കിട നൽകാതെ സാധാരണ നിലയിൽ ലാൻഡിങ് അനുമതികൾ നേടി ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കോ വിമാനങ്ങളിലേക്കോ വിമാനം ഇടിച്ചിറക്കാനായിരുന്നു ഇയാളുടെ നീക്കം. ബെൻ ഗുറിയോൺ ലക്ഷ്യമിടാൻ സാധിച്ചില്ലെങ്കിൽ ടെല്‍ അവീവയിലെ ഉയരമുള്ള കെട്ടിടങ്ങളിലോ ജോർദാനിലെ യുഎസ് സൈനിക താവളത്തിലോ വിമാനം ഇടിച്ചു തകർക്കുമായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. 

സെപ്റ്റംബർ 30ന് 170 ലധികം യാത്രക്കാരുമായി ദുബായിൽ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന വിമാനത്തിലാണ് ആക്രമണമുണ്ടായത്.  ജോർദാന് മുകളിലൂടെ വിമാനം പറന്നുയരുമ്പോഴാണ് അൽ-ഹമാമി ആക്രമണം ആരംഭിച്ചത്. പ്രാർഥിക്കാനെന്ന വ്യാജേന എഴുന്നേറ്റ ഇയാൾ കോക്ക്പിറ്റിലുണ്ടായിരുന്ന ക്രാഷ് കോടാലി ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ വെട്ടുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ എൻജിനുകൾ ഓഫാക്കി. ഇതിനിടെ ഫ്ലൈദുബായ് വിമാനം സെക്കന്‍ഡുകള്‍ക്കുള്ളില്‍ 16,000 അടിയോളം താഴേക്ക് കൂപ്പുകുത്തി. ഗുരുതരമായി പരുക്കേറ്റിട്ടും അസാമാന്യ ധൈര്യത്തോടെ പൈലറ്റ് സ്മിത് മച്ഛാര്‍ ഇയാളുടെ ശ്രമങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു. 

ADVERTISEMENT

അടിയന്തര സന്ദേശങ്ങൾ അയച്ച അദ്ദേഹം കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തു. ഇതോടെ ജീവനക്കാരും യാത്രക്കാരും കോക്ക്പിറ്റിലേക്ക് ഇരച്ചുകയറി കോ–പൈലറ്റിനെ കീഴ്പ്പെടുത്തി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ ചേർന്ന് വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. സൗദി അറേബ്യയിൽ കസ്റ്റഡിയിലായ അൽ-ഹമാമിയെ നിലവില്‍ യുഎഇയില്‍ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.

Flydubai Captain Smit Machchhar to Receive Israel Presidential Award:

Smit is the brave Indian captain of the Flydubai flight who successfully thwarted a dangerous mid-air hijacking attempt and saved hundreds of lives. Israeli President Isaac Herzog officially announced the prestigious presidential award to honor his extraordinary courage and professionalism during the crisis. Prime Minister Benjamin Netanyahu personally praised the pilot, calling him a true global hero after speaking with him over the phone. The harrowing incident involved the co-pilot attempting a 9/11-style suicide attack by disabling the aircraft engines and attacking the captain with an axe. Despite sustaining severe injuries, the captain managed to send emergency signals and alert the crew before losing consciousness. Passengers and off-duty pilots quickly overpowered the attacker and safely landed the aircraft in Saudi Arabia. The captain is currently recovering from his injuries in an Abu Dhabi hospital with stable health conditions reported by officials.