ഇടിയും മഴയുമുള്ളപ്പോൾ ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാമോ? ഇവിയിലേക്ക് മാറും മുൻപ് സംശയങ്ങൾ പരിഹരിക്കാം Electric Scooters vs Cars: What You Need to Know
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്. ദിവസേനയുള്ള യാത്രാദൂരം, റേഞ്ച്, ചാർജിങ് സൗകര്യങ്ങൾ, ബാറ്ററി വാറന്റി, പരിപാലനച്ചെലവ് എന്നിവ വിലയിരുത്തി മാത്രം ഇവി തിരഞ്ഞെടുക്കുക. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് പ്രാരംഭ വില കൂടുതലാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സാമ്പത്തിക ലാഭം നൽകുന്നു. കൂടാതെ റോഡ് ടാക്സ് ഇളവുകളും ഗ്രീൻ ലോണുകളും ഇവി വാങ്ങുന്നവരെ സഹായിക്കുന്ന ഘടകങ്ങളാണ്. ശരിയായ ഡ്രൈവിങ് ശീലങ്ങളും ചാർജിങ് രീതികളും പിന്തുടരുന്നത് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്. ദിവസേനയുള്ള യാത്രാദൂരം, റേഞ്ച്, ചാർജിങ് സൗകര്യങ്ങൾ, ബാറ്ററി വാറന്റി, പരിപാലനച്ചെലവ് എന്നിവ വിലയിരുത്തി മാത്രം ഇവി തിരഞ്ഞെടുക്കുക. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് പ്രാരംഭ വില കൂടുതലാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സാമ്പത്തിക ലാഭം നൽകുന്നു. കൂടാതെ റോഡ് ടാക്സ് ഇളവുകളും ഗ്രീൻ ലോണുകളും ഇവി വാങ്ങുന്നവരെ സഹായിക്കുന്ന ഘടകങ്ങളാണ്. ശരിയായ ഡ്രൈവിങ് ശീലങ്ങളും ചാർജിങ് രീതികളും പിന്തുടരുന്നത് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത്. ദിവസേനയുള്ള യാത്രാദൂരം, റേഞ്ച്, ചാർജിങ് സൗകര്യങ്ങൾ, ബാറ്ററി വാറന്റി, പരിപാലനച്ചെലവ് എന്നിവ വിലയിരുത്തി മാത്രം ഇവി തിരഞ്ഞെടുക്കുക. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് പ്രാരംഭ വില കൂടുതലാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സാമ്പത്തിക ലാഭം നൽകുന്നു. കൂടാതെ റോഡ് ടാക്സ് ഇളവുകളും ഗ്രീൻ ലോണുകളും ഇവി വാങ്ങുന്നവരെ സഹായിക്കുന്ന ഘടകങ്ങളാണ്. ശരിയായ ഡ്രൈവിങ് ശീലങ്ങളും ചാർജിങ് രീതികളും പിന്തുടരുന്നത് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും.
സിനിമയിലെ മുകേഷിന്റെ ഡയലോഗ് പോലെ ഒരു ചോദ്യം ചോദിക്കട്ടേ? നിങ്ങൾ ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു എന്നു കരുതുക, ആദ്യം എന്തുചെയ്യും ? ഇവി ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ ഉപദേശം തേടും, സെയിൽസ്മാൻ പറയുന്ന കാര്യങ്ങൾ വിശ്വസിക്കും എന്നൊക്കെയാകും മിക്കവരുടെയും മറുപടി.
ഓരോരുത്തരുടെയും ആവശ്യവും സൗകര്യവും അനുസരിച്ചാണ് ഇവി തിരഞ്ഞെടുക്കേണ്ടത്. യാത്ര ചെയ്യേണ്ട ദൂരവും ആളുകളുടെ എണ്ണവും ചാർജിങ്ങുമൊക്കെയായി കുറേയേറെ സംശയങ്ങൾ അതിനു മുൻപു പരിഹരിക്കാനുണ്ടാകും. അത്തരം സംശയങ്ങൾക്കുമുള്ള മറുപടി.
ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണു മനസ്സിൽ വയ്ക്കേണ്ടത് ?
ദിവസവും കാറിലോ സ്കൂട്ടറിലോ ജോലിസ്ഥലത്തേക്കു പോകുന്നവരാണെങ്കിൽ ദൂരവും റേഞ്ചുമാണ് ആദ്യം പരിഗണിക്കേണ്ടത്. ദീർഘദൂരയാത്ര ഉദ്ദേശിച്ചു വാഹനം വാങ്ങുന്നവർ ചാർജിങ് സൗകര്യങ്ങളെക്കുറിച്ചും മനസ്സിലാക്കി വയ്ക്കണം. യാത്രാദൂരം അനുസരിച്ചു കപ്പാസിറ്റിയുള്ള ബാറ്ററി ലൈഫും വാറന്റിയും പല കമ്പനികൾക്കും വ്യത്യാസമുണ്ടാകും. ഇതും താരതമ്യം ചെയ്തു നോക്കണം.
വാഹനം വാങ്ങാൻ കണക്കാക്കിയ ബജറ്റിനുള്ളിൽ ഇവി തിരഞ്ഞെടുക്കുമ്പോൾ തുടർന്നുള്ള പരിപാലനച്ചെലവ് പെട്രോൾ, ഡീസൽ വാഹനങ്ങളുടേതുമായി തട്ടിച്ചു നോക്കി വിലയിരുത്തണം. ഇലക്ട്രിക് വാഹനങ്ങളുടെ പ്രാരംഭ വില സാധാരണ പെട്രോൾ/ ഡീസൽ വാഹനങ്ങളേക്കാൾ കൂടുതലാണ്. എന്നാൽ, ഇവയുടെ സർവീസ് ചെലവുകളും ഇന്ധന ചെലവും കുറവാണ്. അതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇതു ലാഭകരമാണ്.
അഞ്ചോ ആറോ വർഷത്തിനുള്ളിൽ വേറേ വാഹനം വാങ്ങുമെന്നുള്ളവർ റീസെയിൽ വാല്യൂ മനസ്സിൽ വച്ച് ബാറ്ററി കാലാവധി കൂടുതലുള്ളവ നോക്കുന്നതാണു നല്ലത്.
ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റം ഡ്രൈവിങ്ങിനെ ബാധിക്കുമോ ?
ഇ കാറുകളിൽ ഗിയറില്ല, അവ ഓട്ടമാറ്റിക് ആണ്. ആക്സിലറേറ്റർ കൊടുക്കുന്ന നിമിഷം തന്നെ പൂർണമായ പവർ ലഭിക്കുന്നതു കൊണ്ടു നല്ല വേഗതയും സുഖകരമായ ഡ്രൈവിങ്ങും ലഭിക്കും. എൻജിൻ ശബ്ദമില്ലാത്തതിനാൽ ക്യാബിൻ ശാന്തവുമായിരിക്കും.
എന്താണ് ഇവിയുടെ റേഞ്ച് ?
ഒരു തവണ ഫുൾ ചാർജ് ചെയ്താൽ വാഹനം എത്ര കിലോമീറ്റർ ഓടും എന്ന കണക്കാണ് റേഞ്ച്. ദിവസേനയുള്ള യാത്രാദൂരം റേഞ്ചുമായി തട്ടിച്ചുനോക്കി വേണം വാഹനം തിരഞ്ഞെടുക്കാൻ. കമ്പനി അവകാശപ്പെടുന്ന റേഞ്ച് അതേപടി റോഡിൽ ലഭിക്കണമെന്നില്ല.
സർട്ടിഫൈഡ് റേഞ്ചിനേക്കാൾ കുറവായിരിക്കും യഥാർഥ റോഡിലെ റേഞ്ച് (True Range). എസിയുടെ ഉപയോഗം, ട്രാഫിക്, ഡ്രൈവിങ് ശൈലി എന്നിവയൊക്കെ റേഞ്ചിൽ വീണ്ടും മാറ്റങ്ങൾ വരുത്തും.
ഓഫിസിലേക്കും മറ്റുമായി ദിവസേനയുള്ള യാത്രകൾ 50 കിലോമീറ്ററിൽ താഴെയാണെങ്കിൽ ചെറിയ ബാറ്ററി കപ്പാസിറ്റിയുള്ള (Short Range) ഇവി മതിയാകും. സ്ഥിരമായി ദൂരയാത്ര നടത്തുന്നവർ 400 കിലോമീറ്ററിനു മുകളിൽ True Range നൽകുന്ന ഇവി തിരഞ്ഞെടുക്കണം.
നഗരങ്ങളിലെ യാത്രകൾക്കു റീജനറേറ്റീവ് ബ്രേക്കിങ് ഉള്ള കാറുകളാണു നല്ലത്. ആക്സിലറേറ്ററിൽ നിന്നു കാൽ എടുക്കുമ്പോൾ വാഹനം തനിയെ വേഗത കുറയ്ക്കുകയും, ബ്രേക്കിങ്ങിലെ ടോർക് എനർജി വൈദ്യുതോർജമാക്കി ബാറ്ററി ചാർജ് ചെയ്യുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണിത്.
ഇവിക്കായി എന്തൊക്കെ സൗകര്യം ഒരുക്കണം ?
വീട്ടിൽ സുരക്ഷിതമായ ചാർജിങ് പോയിന്റ് സ്ഥാപിക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കണം. അപ്പാർട്ട്മെന്റുകളിലാണു താമസിക്കുന്നതെങ്കിൽ ഇതിനു ഫ്ലാറ്റ് അസോസിയേഷന്റെ അനുമതി ആവശ്യമാണ്.
സാധാരണ 15A സോക്കറ്റ് ഉപയോഗിച്ച് ഇവി ചാർജ് ചെയ്യാം. പക്ഷേ, ഇതിനു കൂടുതൽ സമയം വേണ്ടിവരും. വേഗത്തിൽ ചാർജ് ചെയ്യാൻ കമ്പനികൾ നൽകുന്ന എസി വാൾ- ബോക്സ് ചാർജറുകൾ വീട്ടിൽ സ്ഥാപിക്കാവുന്നതാണ്. ഇതിനായി വൈദ്യുതി കണക്‌ഷന്റെ കപ്പാസിറ്റി വർധിപ്പിക്കേണ്ടി വന്നേക്കാം.
യാത്രകൾക്കിടെ ചാർജിങ് സ്റ്റേഷൻ എങ്ങനെ കണ്ടെത്താം ?
സ്ഥിരമായി യാത്ര ചെയ്യുന്ന റൂട്ടുകളാണെങ്കിൽ പൊതു ചാർജിങ് സ്റ്റേഷനുകൾ അ റിഞ്ഞുവയ്ക്കാം. ചാർജിങ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന മൊബൈൽ ആപ്പുകൾ ഇന്നുണ്ട്. ഇന്ത്യയിൽ എവിടെയുമുള്ള ഇവി ചാർജിങ് സ്റ്റേഷനുകളെ കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ്. പതിവില്ലാത്ത റൂട്ടുകളിൽ ഇവ പ്രയോജനപ്പെടുത്താം.
നിങ്ങളുടെ കാറിന്റെ ചാർജിങ് പോർട് ലഭ്യമായ ചാർജിങ് സ്റ്റേഷനുകളിലെ ഒഴിവുള്ള സ്ലോട് ബുക്ക് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്.
കാർ ബാറ്ററിക്ക് എത്ര വർഷം വാറന്റി ലഭിക്കും ?
മിക്ക കമ്പനികളും ബാറ്ററിക്കും മോട്ടറിനും എട്ടു വർഷം (1.6 ലക്ഷം കിലോമീറ്റർ വരെ) വാറന്റി നൽകാറുണ്ട്. ചില പ്രമുഖ കമ്പനികൾ (ടാറ്റ, എംജി) 15 വർഷം വരെ ബാറ്ററി വാറന്റി നൽകുന്നുണ്ട്.
ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണു മനസ്സിൽ വയ്ക്കേണ്ടത് ?
ചെറിയ ആവശ്യങ്ങൾക്കോ, കൗമാരക്കാര്‍ക്കോ, പ്രായമായവർക്കോ വേണ്ടിയാണെങ്കിൽ കുറഞ്ഞ വേഗതയുള്ള സ്കൂട്ടറുകൾ (പരമാവധി വേഗത 25 km/h) മതിയാകും. ഇവയ്ക്കു റജിസ്ട്രേഷനോ ലൈസൻസോ ആവശ്യമില്ല. ചെറുപ്പക്കാരുടെ യാത്രകൾക്കും, ഓഫിസ് യാത്രയ്ക്കും മറ്റും വേഗത കൂടിയ മോഡലുകൾ തിരഞ്ഞെടുക്കാം. മിക്ക കമ്പനികളും ബാറ്ററിക്ക് മൂന്നു വർഷം അല്ലെങ്കിൽ 30,000– 40,000 കിലോമീറ്റർ വാറന്റി നൽകുന്നുണ്ട്. ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ജിപിഎസ് നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആന്റി തെഫ്റ്റ് അലാറം, റിവേഴ്സ് മോഡ് എന്നിങ്ങനെ ഫീച്ചറുകൾ ഇ സ്കൂട്ടറുകൾക്കുണ്ട്. അവയും വേണമെങ്കിൽ പരിഗണിക്കാം.
സ്കൂട്ടറിന്റെ റേഞ്ച് എങ്ങനെയാണു കണക്കാക്കുക ?
ദിവസേനയുള്ള യാത്ര 30- 40 കിലോമീറ്ററാണെങ്കിൽ 80- 100 കിലോമീറ്റർ True Range ഉള്ള സ്കൂട്ടർ മതിയാകും. കൂടുതൽ ദൂരം യാത്ര ചെയ്യുന്നവർക്ക് 120– 150 കിലോമീറ്ററിനു മുകളിൽ റേഞ്ചുള്ള മോഡലുകൾ തിരഞ്ഞെടുക്കാം.
ഇക്കോ, സിറ്റി / നോർമൽ, സ്പോർട്സ് മോഡുകൾ ഉണ്ടാകും. ഇക്കോ മോഡിൽ വേഗത കുറവായിരിക്കുമെങ്കിലും കൂടുതൽ റേഞ്ച് ലഭിക്കും. സ്പോർട്സ് മോഡിൽ വേഗതയും പവറും കൂടുമ്പോൾ റേഞ്ച് വളരെ കുറയും.
ഫിക്സഡ് ബാറ്ററിയാണോ നല്ലത് ?
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും വീട്ടിൽ ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ സൗകര്യമില്ലാത്തവർക്കും റിമൂവബിൾ ബാറ്ററികളാണു (Swappable) നല്ലത്. എന്നിരുന്നാലും സ്കൂട്ടറിനുള്ളിൽ ഉറപ്പിച്ചിരിക്കുന്ന ഫിക്സഡ് ബാറ്ററികൾക്കു കൂടുതൽ സുരക്ഷിതത്വവും മികച്ച പെർഫോമൻസും ലഭിക്കുന്നതായി കാണാറുണ്ട്.
ഇവി കറന്റ് ബില്ലിനെ എങ്ങനെ ബാധിക്കും ?
ഇ സ്കൂട്ടർ ഒരു തവണ പൂർണമായി ചാർജ് ചെയ്യാൻ പരമാവധി 2– 3 യൂണിറ്റ് വൈദ്യുതിയേ ആവശ്യമുള്ളൂ. അതിനാൽ കറന്റ് ബില്ലിൽ വലിയ മാറ്റം വരാൻ സാധ്യതയില്ല.
കയറ്റം കയറാനും മറ്റും ഇ സ്കൂട്ടറുകൾക്കു ശേഷിയുണ്ടോ?
ഇ സ്കൂട്ടറുകൾക്കു മികച്ച ടോർക്ക് ഉള്ളതിനാൽ കയറ്റങ്ങൾ എളുപ്പത്തിൽ കയറും. എങ്കിലും കൂടുതൽ കയറ്റങ്ങളുള്ള പ്രദേശങ്ങളിലൂടെ പതിവായി യാത്രകൾ വേണ്ടിവരുന്നയാളാണെങ്കിൽ 2500Wനു മുകളിൽ പീക്ക് പവർ ഉള്ള മിഡ് ഡ്രൈവ് അല്ലെങ്കിൽ ഹബ് മോട്ടർ ഉള്ള ഇ സ്കൂട്ടറുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
മഴക്കാലത്ത് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നതു സുരക്ഷിതമാണോ ?
മികച്ച ബ്രാൻഡുകളുടെ സ്കൂട്ടറുകളിലെ ബാറ്ററിക്കും മോട്ടറിനും IP67 റേറ്റിങ് സുരക്ഷ ഉണ്ടായിരിക്കും. ഇതു വെള്ളവും പൊടിയും കയറാതെ സംരക്ഷിക്കും. എന്നിരുന്നാലും വെള്ളപ്പൊക്കമുള്ള റോഡുകളിൽ സ്കൂട്ടർ ദീർഘനേരം നിർത്തിയിടുന്നത് ഒഴിവാക്കണം.
ഇവിക്ക് സബ്സിഡി ലഭിക്കുമോ ?
അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പ്രകൃതി സൗഹൃദവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കു റജിസ്ട്രേഷൻ ചാർജുകളില്ലെന്നു മാത്രമല്ല ടാക്സ് ഇളവുമുണ്ട്.
കേരളത്തിൽ പുതിയ ബജറ്റിൽ ഇവിക്കു റോഡ് ടാക്സ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം വരെ വിലയുള്ള കാറുകളുടെ റോഡ് ടാക്സ് മൂന്നു ശതമാനമാക്കി കുറച്ചു ((നേരത്തേ 5 ആയിരുന്നു). 15– 20 ലക്ഷം വിലയുള്ള കാറുകൾക്ക് 5 ശതമാനവുമാക്കി (നേരത്തേ 8 ശതമാനം ആയിരുന്നു).
പല പ്രമുഖ ബാങ്കുകളും ‘ഗ്രീൻ കാർ ലോൺ’ പദ്ധതികൾ വഴി കുറഞ്ഞ പലിശ നിരക്കിൽ ഇലക്ട്രിക് കാറുകൾക്ക് വായ്പ നൽകുന്നുണ്ട്.
പെട്രോൾ– ഇവി വില താരതമ്യം ചെയ്യുമ്പോൾ ഇവിക്കു വില കൂടുതലല്ലേ ?
നേരത്തേ ഇവിക്കായി വലിയ തുക മുടക്കേണ്ടിയിരുന്നു. പ്രചാരം കൂടുന്നതിനനുസരിച്ച് ഇവിക്കു വില കുറയുന്നുണ്ട്. പക്ഷേ, ദൂരവ്യാപകമായി കണക്കാക്കിയാൽ ഇവിയാണു ലാഭകരം.
ഉദാഹരണത്തിന്, ടാറ്റ ടിയാഗോ പെട്രോൾ മോഡലിന്റെ പ്രാരംഭവില 4.99 ലക്ഷം രൂപയാണ്. ടിയാഗോ ഇവിയുടെ പ്രാരംഭവില 7.75 ലക്ഷവും.
എന്നിരുന്നാലും ദിവസം 100 കിലോമീറ്റർ യാത്ര ചെയ്യുന്ന ഉപയോക്താവിന് പെട്രോൾ ചെലവിനെക്കാൾ ലാഭത്തിൽ ഇലക്ട്രിക് വാഹനം കൊണ്ടുനടക്കാം. അങ്ങനെ നോക്കുമ്പോൾ പ്രാരംഭവിലയല്ല, ഭാവിയിലേക്കുള്ള കരുതലാണ് ഇവി.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ലൈഫ് കൂട്ടാൻ വഴിയുണ്ടോ ?
സാധാരണ കാറുകളിലെല്ലാം 3.2 കിലോവാട്ട് ചാർജറാണുള്ളത്. ഇവ വഴി 6– 10 മണിക്കൂർ കൊണ്ടു സ്ലോ ചാർജിങ് പൂർത്തിയാകും. ഫാസ്റ്റ് ചാർജിങ്ങിൽ ഇതിന് അര– ഒരു മണിക്കൂർ മതിയാകും. ഒരു തവണ ഫാസ്റ്റ് ചാർജ് ചെയ്യുന്ന വാഹനം പിന്നീടു രണ്ടു വട്ടമെങ്കിലും സ്ലോ ചാർജിങ് ചെയ്യണം. ഇതു ബാറ്ററി ലൈഫ് കൂട്ടാൻ ഉപകാരപ്പെടും. ചാർജിങ് സൈക്കിളുകളുടെ എണ്ണം കൂടുന്നതും ബാറ്ററി ലൈഫ് കുറയ്ക്കും. ബാറ്ററി 100 ശതമാനം ചാർജാകാൻ എടുക്കുന്ന തവണകളാണ് ഒരു ചാർജിങ് സൈക്കിൾ. 80ൽ നിന്ന് 100ലെത്തുന്നതും 20ൽ നിന്നു നൂറിലെത്തുന്നതും ഒരുപോലെ എണ്ണപ്പെടും.
20 ശതമാനത്തിനു താഴെ ചാർജ് പോകാതെ കരുതലെടുക്കുന്നതാണു ബാറ്ററിക്കു നല്ലത്. 10 ശതമാനം ചാർജ് ബാക്കിയുണ്ട്, അഞ്ചു മിനിറ്റു കൊണ്ടു വീട്ടിലെത്തും, എന്നിട്ടു ചാർജ് ചെയ്യാമെന്നു കരുതുന്നതു മണ്ടത്തരമാണ്. എന്തെങ്കിലും കാരണവശാൽ വീട്ടിലെത്തും മുൻപു ചാർജ് തീർന്നുപോയാൽ വാഹനം വഴിയിലാകുമെന്നു മാത്രമല്ല, ബാറ്ററിയുടെ ലൈഫിനേയും ബാധിക്കും.
വിവരങ്ങൾക്കു കടപ്പാട്: ജഗൻ കെ. ജോർജ്
അസി. ജനറൽ മാനേജർ, ലക്സൺ മോട്ടോർസ്
പ്രൈവറ്റ് ലിമിറ്റഡ് (ടാറ്റ), തെള്ളകം, കോട്ടയം.