‘കൊച്ചീലെ ദീപാവലി കണ്ട്ക്കാ? കണ്ടിട്ടില്ലേ വാ... മട്ടാഞ്ചേരിക്ക് വാ...’; ഗുജറാത്തി സ്ട്രീറ്റിലെ ആഘോഷങ്ങളിൽ പങ്കുചേരാം
കൊച്ചിയിലെ മട്ടാഞ്ചേരി ഗുജറാത്തി സ്ട്രീറ്റിൽ ദീപാവലി ആഘോഷങ്ങൾ സവിശേഷമായ രീതിയിലാണ് നടക്കാറുള്ളത്. വീടുകൾ വൃത്തിയാക്കി രംഗോലി വരച്ചും ദീപങ്ങൾ തെളിച്ചും ലക്ഷ്മി ദേവിയെ വരവേൽക്കുന്നതോടൊപ്പം പരമ്പരാഗത പലഹാരങ്ങളും ഈ ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നു. തലമുറകളായി കേരളത്തിൽ ജീവിക്കുന്ന ഗുജറാത്തി കുടുംബങ്ങൾ തങ്ങളുടെ തനിമയും സംസ്കാരവും കൈവിടാതെയാണ് ഇവിടെ ജീവിക്കുന്നത്. ധൻതേരസ് മുതൽ ഭായ് ഭീജ് വരെയുള്ള അഞ്ച് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ പ്രകൃതിയെ സ്നേഹിച്ചും നിയമങ്ങൾ പാലിച്ചുമാണ് ഇവർ സന്തോഷം പങ്കിടുന്നത്.
കൊച്ചിയിലെ മട്ടാഞ്ചേരി ഗുജറാത്തി സ്ട്രീറ്റിൽ ദീപാവലി ആഘോഷങ്ങൾ സവിശേഷമായ രീതിയിലാണ് നടക്കാറുള്ളത്. വീടുകൾ വൃത്തിയാക്കി രംഗോലി വരച്ചും ദീപങ്ങൾ തെളിച്ചും ലക്ഷ്മി ദേവിയെ വരവേൽക്കുന്നതോടൊപ്പം പരമ്പരാഗത പലഹാരങ്ങളും ഈ ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നു. തലമുറകളായി കേരളത്തിൽ ജീവിക്കുന്ന ഗുജറാത്തി കുടുംബങ്ങൾ തങ്ങളുടെ തനിമയും സംസ്കാരവും കൈവിടാതെയാണ് ഇവിടെ ജീവിക്കുന്നത്. ധൻതേരസ് മുതൽ ഭായ് ഭീജ് വരെയുള്ള അഞ്ച് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ പ്രകൃതിയെ സ്നേഹിച്ചും നിയമങ്ങൾ പാലിച്ചുമാണ് ഇവർ സന്തോഷം പങ്കിടുന്നത്.
കൊച്ചിയിലെ മട്ടാഞ്ചേരി ഗുജറാത്തി സ്ട്രീറ്റിൽ ദീപാവലി ആഘോഷങ്ങൾ സവിശേഷമായ രീതിയിലാണ് നടക്കാറുള്ളത്. വീടുകൾ വൃത്തിയാക്കി രംഗോലി വരച്ചും ദീപങ്ങൾ തെളിച്ചും ലക്ഷ്മി ദേവിയെ വരവേൽക്കുന്നതോടൊപ്പം പരമ്പരാഗത പലഹാരങ്ങളും ഈ ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നു. തലമുറകളായി കേരളത്തിൽ ജീവിക്കുന്ന ഗുജറാത്തി കുടുംബങ്ങൾ തങ്ങളുടെ തനിമയും സംസ്കാരവും കൈവിടാതെയാണ് ഇവിടെ ജീവിക്കുന്നത്. ധൻതേരസ് മുതൽ ഭായ് ഭീജ് വരെയുള്ള അഞ്ച് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ പ്രകൃതിയെ സ്നേഹിച്ചും നിയമങ്ങൾ പാലിച്ചുമാണ് ഇവർ സന്തോഷം പങ്കിടുന്നത്.
സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം...
‘കൊച്ചീലെ ദീപാവലി കണ്ട്ക്കാ? കണ്ടിട്ടില്ലേ വാ... മട്ടാഞ്ചേരിക്ക് വാ...’ പഴയ ആ വൈറൽ പാട്ടിന്റെ പാരഡിയാണ് മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ട്രീറ്റിൽ ചെന്നപ്പോൾ മനസ്സു മൂളിയത്. വെയിൽ ചായുന്നതേയുളളൂ. വീടും ചുറ്റുപാടും വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. മുറ്റത്തും ഉമ്മറത്തും വെള്ളം തളിച്ച ശേഷം വിവിധ വർണങ്ങളിൽ രംഗോലി വരയ്ക്കുകയാണ് മറ്റു ചിലർ.
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവിയെ വരവേൽക്കാനാണ് രംഗോലി വരയ്ക്കുന്നതെന്നു വിശ്വാസം. സന്ധ്യയായതോടെ വീടുകളിൽ ദീപങ്ങൾ തെളിഞ്ഞു തുടങ്ങി. പൂജാ മുറിയിൽ ആദ്യ ദീപം തെളിയിച്ചതിനു പിന്നാലെ മുറ്റത്ത് വിവിധ ആകൃതികളിൽ ഒരുക്കിവച്ചിരിക്കുന്ന ചെരാതുകളിലേക്കും ദീപം പകരും. കുട്ടികളും മുതിർന്നവരും പ്രായഭേദമെന്യേ മത്താപ്പൂവും കമ്പിത്തിരിയും പടക്കങ്ങളുമായി തെരുവിലേക്കിറങ്ങി. പല വർണങ്ങളാൽ അലംകൃതമായ ഈ തെരുവെത്ര മനോഹരി. ദീപാവലിയുടെ ഗുജറാത്തി വിശേഷങ്ങൾ കേൾക്കാൻ നീൽകാന്ത് എന്ന വീട്ടിലേക്കു കയറി.
‘‘ശുഭ് ദിവാഴീ...’’ കൈകൾ കൂപ്പി ദീപാവലി ആശംസകൾ അ റിയിച്ച ശേഷം മഹേഷ് എൻ. ജോഷിയും ഭാര്യ സോനൽ എം. ജോഷിയും വീടിനുള്ളിലേക്ക് സ്വീകരിച്ചിരുത്തി. പരമ്പരാഗത ഗുജറാത്തി ബാന്ദ്നി സാരിയാണ് സോനലിന്റെ വേഷം. മഹേഷ് ഇളം നീല നിറത്തിലുള്ള കുർത്തി ധരിച്ചിരിക്കുന്നു.
‘‘ഞങ്ങൾക്ക് ദിവാലി എന്നാൽ മധുരവും ദീപങ്ങളും പടക്ക വുമാണ്. ഇപ്പോഴാണ് പലഹാരം പുറത്തു നിന്നു വാങ്ങുന്നത്. മുൻപ് വീട്ടിൽ തന്നെ ചെയ്യും.’’ തെളിഞ്ഞ മലയാളത്തിൽ സോനൽ സംസാരിച്ചു തുടങ്ങി. ‘‘ഗുജറാത്തിൽ പോർബന്തറാണ് നാ ട്. ഗാന്ധിജിയുടെ അയൽക്കാരെന്നു പറയാം. ഞങ്ങടെ അവിടുത്തെ വീടിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ കുടുംബവീട്.
എന്റെ മുത്തശ്ശൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ, കേരളത്തിൽ താമസമാക്കിയ ഒരു ഗുജറാത്തി കുടുംബത്തിനൊപ്പം സഹായിയായി ഇവിടേക്കു വന്നതാണ്. ആ വീട്ടിലെ അമ്മ മുത്തശ്ശനെ പാചകം പഠിപ്പിച്ചു. പിന്നീട് അദ്ദേഹം സ്വന്തമായി ഒരു സ്വീറ്റ്സ് ഷോപ് നടത്തി. ഇപ്പോൾ അതില്ല. പണ്ട് നാട്ടിൽ പോകുമ്പോ ൾ കസിൻസിനൊപ്പം ഗാന്ധിജിയുടെ വീട്ടിൽ പോയിട്ടുണ്ട്. രസമുള്ള ഓർമകളാണ് അവയൊക്കെ.’’
‘‘പഴയ കഥകൾ പറയാൻ സോനലിന് വലിയ ഇഷ്ടമാണ്.’’ മഹേഷ് ഇടപെട്ടു. ‘‘അഞ്ച് തലമുറകളായി ഞങ്ങൾ കൊച്ചിയിലാണ് ജീവിക്കുന്നത്. കേരളമാണ് തറവാട് എന്നു വേണമെങ്കി ൽ പറയാം.’’ ഇന്ത്യന്‍ കൊമേഴ്സ്യൽ കമ്പനി എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് മഹേഷ്. സോനൽ യോഗ അധ്യാപികയും.
മധുരതരം ഈ ആഘോഷം
ജോഷി കുടുംബത്തോട് യാത്ര പറഞ്ഞിറങ്ങി നേരെപോയത് ഗുജറാത്തി മധുരം തേടിയാണ്. 71 വർഷത്തെ പാരമ്പര്യവുമായി തലയെടുപ്പോടെ നിൽക്കുകയാണ് ശാന്തിലാസ് എസ്. മിഠായിവാലയും ആശാപുരയും. ഇരു കടകളുടെയും മുന്നിൽ പലഹാരപ്രിയരുടെ നീണ്ടനിര. കടയിലെ കണ്ണാടിക്കൂട്ടിനുള്ളിൽ കണ്ടാൽ കൊതി തോന്നുന്ന ദീപാവലി സ്പെഷൽ വിഭവങ്ങൾ. ശൈത്യകാലത്തിന്റെ തുടക്കമായതിനാൽ ഡ്രൈഫ്രൂട്സും നട്സും ഉപയോഗിച്ചുള്ള മധുരപലഹാരങ്ങളാണ് പ്രധാനം.
‘‘മസാല ചായയും സമൂസയും വിൽക്കുന്ന ഒരു തട്ടുകടയിൽ നിന്നാണ് ഞങ്ങളുടെ തുടക്കം. എന്റെ മുത്തശ്ശൻ ശാന്തിലാൽ സാക്കർചന്ദാണ് ഇവിടെ ആദ്യമായി വന്നതും ബിസിനസ് ആരംഭിച്ചതും. ഗുജറാത്തി പലഹാരങ്ങൾക്കു ലഭിച്ച സ്വീകാര്യതയാണ് ശാന്തിലാല്‍ എസ്. മിഠായിവാല തുടങ്ങുന്നതിനു പ്രചോദനമായത്.’’ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ റോണക് പറയുന്നു.
‘‘ദിവാലിക്ക് പുതിയ വിഭവങ്ങ ൾ അവതരിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. പൊടിച്ച കശുവണ്ടിയും വൈറ്റ് ചോക‌്‌ലെറ്റും റോസ് ഫ്ലേവറും ചേർത്തുണ്ടാക്കുന്ന കാജു റോസ് ലഡ്ഡു ആണ് ഈ വർഷത്തെ സ്പെഷൽ.
കൂടാതെ ഘുഘ്‍ര, ഘാട്ടിയ, ഫാഫട, ശ്രീഖണ്ഡ്, ദോഖ്‍ല, ജിലേബി, കാജു കാട്‍ലി, പൂരൺ പൂരി, മിൽക് ബർഫി, കാലാജാമുൻ, രസ്ഗുള, മൂരക് (മുറുക്ക്) തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറെയാണ്. ശുദ്ധമായ നെയ്യിലാണ് പലഹാരങ്ങള്‍ പാകം ചെയ്യുന്നത്. ആരോഗ്യത്തിനു ഹാനികരമായ പ്രിസർവേറ്റീവുകളോ ഫ്ലേവറുകളോ ഞങ്ങളുടെ പലഹാരങ്ങളിൽ ചേർക്കാറില്ല. ദീവാലി ഗിഫ്റ്റ് ബോക്സുകൾക്കാണ് ഇപ്പോള്‍ ആവശ്യക്കാർ ഏറെ. ’’
ഗുജറാത്തി തനിമയുള്ള മധുരം നുണഞ്ഞ് നേരെ പോയത് ഡോ. പ്രതിമാ ആഷറുടെ വീട്ടിലേക്ക്. കയറി ചെന്നപ്പോൾ നിറഞ്ഞ ചിരിയോടെ ഡോ. പ്രതിമാ ആഷർ സ്വീകരിച്ചു. പിന്നെ, ചോദിച്ചു. ‘കെം ചോ’. അതിനു മറുപടിയൊന്നും പറയാതെ മുഖത്തൊരു ചിരി മൂടിയിട്ട് മിണ്ടാതെ നിന്നപ്പോൾ ഡോ. പ്രതിമയ്ക്കു കാര്യം മനസ്സിലായി. പിന്നെ, തനി മലയാളത്തിലായി സംസാരം. ‘കെം ചോ’ എ ന്നാൽ സുഖമാണോ എന്നാണർഥം. പ്രായത്തിന്റെ വിറയൽ ഡോ. പ്രതിമയുടെ സ്വരത്തിലുണ്ട്. പക്ഷേ, ഗുജറാത്തിലെ കുടുംബത്തെക്കുറിച്ച് പറയുമ്പോൾ വാക്കുകൾക്ക് യൗവനത്തിന്റെ ദീപപ്രഭ.
‘‘മുത്തശ്ശന്റെ കാലത്താണ് ഞങ്ങൾ മട്ടാഞ്ചേരിയിലെത്തുന്നത്. ദിവാലി എല്ലാവരുടേയും ആഘോഷമാണ്. എന്റെ കുട്ടിക്കാലത്ത്, എല്ലാ ആഘോഷങ്ങൾക്കും സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കും. അവിടെ ജാതിയോ മതമോ ഒന്നുമില്ല. പരസ്പരസ്നേഹവും സന്തോഷവും മാത്രം. അതുതന്നെയല്ലേ ആഘോഷങ്ങളുടെ ഉദ്ദേശ്യവും. ആഘോഷങ്ങൾക്കും പൈതൃകത്തിനും ബന്ധങ്ങൾക്കും വളരെ മൂല്യം കൊടുക്കുന്നതാണ് ഗുജറാത്തി പാരമ്പര്യം. ദിവാലി നാളുകളിൽ അടുത്ത സുഹൃത്തുക്കൾക്ക് സമ്മാനം നൽകുന്ന പതിവുണ്ട്. ഇപ്പോൾ ഇവിടെ ഞാൻ ഒറ്റയ്ക്കാണ്. എങ്കിലും ആഘോഷനാളുകൾ ആനന്ദകരമാണ്. രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിൽ പോകും.’’
സിനിമയിലെ ഗുജറാത്തി താരം
മട്ടാഞ്ചേരി ഗുജറാത്തി സ്ട്രീറ്റിലെ ദുർവയ്ക്ക് ഈ ദീപാവലി ഏറെ സ്പെഷലാണ്. ഉണ്ണിമുകുന്ദൻ നായകനായ മാർക്കോ എന്ന സിനിമയിലെ നായികമാരിൽ ഒരാൾ ദുർവയാണ്. ‘‘എന്റെ ആദ്യ സിനിമയായ മാർക്കോയുടെ ടീസറിന് മികച്ച സ്വീകാര്യത കിട്ടി. സിനിമ ക്രിസ്മസ് റിലീസായി തിയറ്ററിലെത്തും. അതിന്റെ എല്ലാ എക്സൈറ്റ്മെന്റും എനിക്കുണ്ട്. ഉണ്ണി മുകുന്ദനാണ് നായകൻ. ഇഷ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഉണ്ണി മുകുന്ദനുമായി വളരെ വേഗത്തിൽ സിങ്ക് ആകാൻ ‘ഗുജറാത്ത് കണക്‌ഷൻ’ സഹായിച്ചു. ഞാൻ ജനിച്ചത് ഗുജറാത്തിലാണെങ്കിലും വളർന്നത് കൊച്ചിയിലാണ്. അദ്ദേഹം നേരെ തിരിച്ചും.
ഡിഗ്രി പഠനത്തിനു ശേഷം പരസ്യ ചിത്ര ങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഗുജറാത്തിൽ ഞങ്ങളുടെ കുടുംബക്കാർ കൃഷിക്കാരാണ്. പണ്ട് അവിടെ വരൾച്ചയുണ്ടായ പ്പോൾ അപ്പൂപ്പൻ കേരളത്തിലേക്ക് വരുകയായിരുന്നു. കുട്ടികളുടെ പഠനത്തിന് കേരളത്തിൽ ധാരാളം അവസരങ്ങളുണ്ട് എന്നത് അദ്ദേഹത്തെ ഇവിടേക്ക് ആകർഷിച്ചു എന്നും പറയാം. അ ച്ഛൻ ജിതേന്ദ്ര ഠാക്കർ, അമ്മ സേജൽ, സഹോദരൻ രുദ്ര എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന് ഗുജറാത്തിൽ എക്സ്പോർട്സ് ബിസിനസ് ആണ്.’’
മലപ്പുറത്തൊരു ഗുജറാത്തി വെഡ്ഡിങ്
12 വർഷം മുൻപാണ് മലപ്പുറം വേങ്ങര സ്വദേശി സത്യഭാമയും ഗുജറാത്ത് കച്ച് സ്വദേശിയായ നീലേഷ് എച്ച്. ലോഡായയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഏറെക്കാലമായി ഇവരുടെ കുടുംബം മട്ടാഞ്ചേരിയിൽ സ്ഥിര താമസക്കാരാണ്. ഒരു സുഹൃത്ത് വഴിയാണ് വിവാഹാലോചന വന്നത്. വെജിറ്റേറിയൻ ആയിരിക്കണം പെൺകുട്ടി എന്നു മാത്രമായിരുന്നു കുടുംബത്തിന്റെ നിബന്ധന.
കൊച്ചിയിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള ബന്ധുക്കൾ വേങ്ങരയിലെത്തിയാണ് വിവാഹം നിശ്ചയിച്ചത്. വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ സത്യഭാമയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ‘‘നമ്മുടെ നാട്ടിലെ കല്യാണം പോലെയല്ല ഇവരുടെ വിവാഹച്ചടങ്ങുകൾ. രണ്ടും മൂന്നും ദിവസങ്ങൾ നീളുന്ന ആഘോഷമാണ്.
വിവാഹദിവസം രാവിലെ ഗുജറാത്തി സ്ത്രീകൾ തലയിൽ വലിയ പെട്ടികളും ചുമന്ന് വീട്ടിലേക്കു വന്നു. ധാരാളം മിനുക്കുപണികൾ ചെയ്ത പെട്ടികൾ കാണാൻ രസമായിരുന്നു. എന്റെ വീടിനടുത്തുള്ള അമ്പലത്തിൽ താലികെട്ടിയശേഷം അവരുടെ രീതിയിലുള്ള ചടങ്ങുകൾ നടത്തി.
ബന്ധുക്കളായ ഗുജറാത്തി സ്ത്രീകൾ വന്ന് എന്നെ അവരുടേതായ രീതിയിൽ അണിയിച്ചൊരുക്കി. നിറയെ മുത്തുകളുള്ള വലിയ പാദസരം അണിയിച്ചു. ഒരുങ്ങിക്കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കുതന്നെ തോന്നിപ്പോയി ഏതാണ് ഈ ഗുജറാത്തി പെൺകുട്ടിയെന്ന്.
‘‘ഞങ്ങളുടെ ജെയിൻ രീതിയിലുള്ള വിവാഹചടങ്ങളുകൾ ഇവിടെയുള്ളവർക്ക് വലിയ കൗതുകമായിരുന്നു.’’ നീലേഷ് പറഞ്ഞു.
‘‘വിവാഹശേഷം ആദ്യ ദീപാവലി ആഘോഷിച്ചത് കൊച്ചിയിലെ വീട്ടിലാണ്. ഇവിടെ വന്നശേഷമാണ് യഥാർഥ ദീപാവലി കണ്ടതെന്നു പറയാം. മധുരപലഹാരങ്ങളും രംഗോലിയും ദീപങ്ങളും പൂജകളുമൊക്കെയായി ഉത്സവപ്രതീതിയാണ്. ഇവരുടെ പലഹാരങ്ങൾ പഠിച്ചെടുക്കാൻ കുറച്ചു സമയമെടുത്തെങ്കിലും ഇപ്പോൾ എല്ലാം ഉണ്ടാക്കും. പതിയെ ഞാനും ഗുജറാത്തി സമൂഹത്തിന്റെ ഭാഗമായി എന്നു പറയാം.’’ സത്യഭാമ പറഞ്ഞു. നീലേഷ് ഗോഡൗൺ സൂപ്പർവൈസറാണ്. സത്യഭാമ അങ്കണവാടി ടീച്ചറും. മകൾ യോഗീത സ്കൂൾ വിദ്യാർഥി.
പുലരുവോളം നീണ്ട ദീപാവലി ആഘോഷരാവിൽ നിന്ന് അടുത്ത ദിവസം ഉണരുന്നത് ഗുജറാത്തികളുടെ പുതുവർഷത്തിലേക്കാണ്. കടന്നുപോയ രാവിന്റെ ക്ഷീണമൊന്നുമില്ലാതെ ഗുജറാത്തി തെരുവുണരും. പുത്തൻ വസ്ത്രങ്ങളണിഞ്ഞ്, ക്ഷേത്രദർശനം നടത്തി എല്ലവരും പുതുവർഷത്തെ വരവേറ്റു. നിറഞ്ഞ സ്നേഹത്തോടെ അവർ പരസ്പരം പുതുവത്സരാശംസകൾ നേരും, ‘സാൽ മുബാറക്!’
ധൻതേരസ് മുതൽ ഭായ്ഭീജ് വരെ
ഒരാഴ്ച മുൻപ് വീടുകളിൽ ദീപാവലിക്കായുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ആദ്യ പടിയായി വീടും പരിസരവും ശുദ്ധിയാക്കി പഴയ വസ്തുക്കള്‍ ദാനം ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യും അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ്.
ആദ്യ ദിവസം ധൻതേരസ് എന്നറിയപ്പെടുന്നു. ചന്ദ്രചക്രത്തിന്റെ പതിമൂന്നാം ദിവസമാണിത്. പാലാഴിമഥനത്തിൽ ധന്വന്തരി ഉയർന്നു വന്ന ദിവസം എന്നു വിശ്വാസം. ധൻ എന്നാൽ ധനം. ഇവിടെ ധനം എന്നത് ആരോഗ്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ ഇന്നു ചിലർ സ്വർണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ വാങ്ങിയും ധൻതേരസ് ആഘോഷിക്കും. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോകും.
രണ്ടാം നാൾ കാളീചൗദസ്. കാളീചൗദസുമായി ബന്ധപ്പെട്ട് വിവിധ ഐതീഹ്യങ്ങളുണ്ട്. പ്രധാനമായും പിതൃക്കൾക്കുവേണ്ടിയുള്ള ദിവസമായാണ് കാളീചൗദസ് ആഘോഷിക്കുക. അന്നേദിവസം പിതൃക്കൾക്കുവേണ്ടി വിഭവസമൃദ്ധമായ സദ്യയൊരുക്കും. പിതൃക്കൾക്കു നിവേദിക്കുന്ന ഭക്ഷണം കുടുംബത്തിലുള്ളവർ മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നൊരു വിശ്വാസവുമുണ്ട്. മൂന്നാം ദിവസമായ ദീപാവലി നാളി ല്‍ എല്ലാവരും പുതിയ വസ്ത്രങ്ങൾ ധരിച്ച് അമ്പലത്തിൽ പോകുകയും വീട്ടിൽ രംഗോലിയിടുകയും ദീപങ്ങൾ തെളിക്കുകയും ചെയ്യും. വനവാസത്തിനുശേഷം ശ്രീരാമന്റെ മടങ്ങി വരവ്, ലക്ഷ്മീ ദേവിയുടെ ജന്മദിനം, നരകാസുര വധം, വർധമാന മഹാവീരന് ജ്ഞാനോദയം കിട്ടിയ ദിവസം തുടങ്ങി പല കഥകൾ ദീപാ വലിയുമായി ബന്ധപ്പെട്ടുണ്ട്. അതിരാവിലെ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രിയിലും നീളും. സാധിക്കുമെങ്കിൽ ദീപാവലിക്ക് എല്ലാവരും തറവാടുകളിൽ ഒത്തുചേരുകയാണ് പതിവ്.
ദീപാവലിയുടെ അടുത്ത നാൾ ഗുജറാത്തികൾക്ക് പുതുവർഷമാണ്. അഞ്ചാം നാൾ ഭായ് ഭീജ് ആഘോഷിച്ച് ദീപാവലി ആഘോഷങ്ങൾ സമാപിക്കും. സ ഹോദരങ്ങൾക്കു വേണ്ടിയുള്ള പ്രാർഥനയാണ് ഭായിഭീജ് ദിനം. യമരാജന്റെ സഹോദരിയായ യമി അദ്ദേഹത്തിന്റെ ക്ഷേമത്തിനായി ഒരുമിച്ച് യമുനാനദിയിൽ നീരാടിയെന്നും ശേഷം അദ്ദേഹത്തെ തിലകം അണിയിച്ചുവെന്നും ഐതീഹ്യം. യമുനാനദിയിൽ സഹോദരീ സഹോദരന്മാർ ഒരുമിച്ച് കുളിച്ചാൽ അവർക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.
പരിസ്ഥിതിക്കു ദോഷം വരാതെ
കൊച്ചിൻ ഗുജറാത്തി മഹാജൻ എന്ന സംഘടനയുടെ കീഴിൽ 650ഓളം ഗുജറാത്തി കുടുംബങ്ങളാണുള്ളത്. ‘‘ആഘോഷമേതായാലും പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് ഞങ്ങൾക്കു നിർബന്ധമാണ്. ഞങ്ങളുടെ നാട്ടിൽ ദിവാലി ആയാൽ പടക്കത്തിന് പ്രാധാന്യം ഏറെയാണ്. അതിന്റെ ഫലമായി മണിക്കൂറുകൾക്കുള്ളിൽ അന്തരീക്ഷം മലിനമാകും.
ഇവിടെ നിയമങ്ങൾ കർശനമാണ്. അവ പാലി ക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടു തന്നെ പടക്കങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.’’ സാമൂഹിക പ്രവർത്തകനായ ദീപക് പൂജാര പറയുന്നു.