തലേന്ന് രാത്രിയും അമ്മയോട് ഏറെ നേരം ഫോണിൽ സംസാരിച്ചു: ജോസ്നയുടെ വേർപാടില് ഉള്ളുലഞ്ഞ് കുടുംബം Student on Educational Trip Killed in Punjab Road Mishap
പഞ്ചാബിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മലയാളി വിദ്യാർത്ഥിനി ജോസ്ന ജോർജ് (22) ഉൾപ്പെടെ നാല് പേർ മരിച്ചു. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാർത്ഥിനിയായ ജോസ്ന, സുഹൃത്തുക്കളോടൊപ്പം മണാലിയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ ബംഗ ഫ്ലൈഓവറിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ബസ് കണ്ടക്ടറും കൊല്ലപ്പെട്ടു. ജോസ്നയുടെ മൃതദേഹം ഇന്ന് കൊച്ചി വിമാനത്താവളത്തിലെത്തിക്കും. കുടുംബം ഈ ദുരന്തവാർത്തയിൽ അതീവ ദുഃഖിതരാണ്.

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി ഉൾപ്പെടെ 4 പേർ മരിച്ചു. കടുത്തുരുത്തി പൂഴിക്കോൽ കുരക്കാലായിൽ റിട്ട. എഎസ്ഐ ജോർജ് കെ.ജോണിന്റെയും റിട്ട. നഴ്സ് സി.എ.സ്വപ്നയുടെയും മകൾ ജോസ്ന ജോർജ് (22) ആണ് മരിച്ചത്. ലൗലി പ്രഫഷനൽ യൂണിവേഴ്സിറ്റിയിലെ (എൽപിയു) രണ്ടാം വർഷ എംബിഎ വിദ്യാർഥിനിയാണ്.
ജോസ്നയുടെ വേർപാട് വിശ്വസിക്കാനാവാതെ കുടുംബം. ഞായറാഴ്ച രാത്രിയും ജോസ്ന അമ്മ സ്വപ്നയോടു ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു. ഇന്നലെ പുലർച്ചെ സ്വപ്നയുടെ ഫോണിലേക്കാണ് അപകടവാർത്ത അറിയിക്കാൻ വിളിയെത്തിയത്. പിന്നീട് പിതാവ് ജോർജ് കോളജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് മരണവാർത്ത അറിയുന്നത്. ജോർജിന്റെയും സ്വപ്നയുടെയും മൂന്നുമക്കളിൽ രണ്ടാമത്തെയാളാണ് ജോസ്ന.
പഠനത്തിൽ മിടുക്കിയായിരുന്നു ജോസ്ന. പത്താം ക്ലാസ് വരെ വടവാതൂരിൽ നവോദയ സ്കൂളിലായിരുന്നു പഠനം. രാജഗിരി വിശ്വജ്യോതി കോളജിൽനിന്നു മൂന്നാം റാങ്കോടെയാണു ബികോം പാസായത്. തുടർന്നാണ് എംബിഎ പഠനത്തിനു ചേർന്നത്. കഴിഞ്ഞ ജൂണിൽ വീട്ടിലെത്തിയിരുന്നു. ഒരു മാസം കൊച്ചിയിൽ ഇന്റേൺഷിപ് ചെയ്തശേഷമാണു മടങ്ങിയത്. മോൻസ് ജോസഫ് എംഎൽഎ മുൻപു മന്ത്രിയായിരുന്നപ്പോൾ ഗൺമാനായിരുന്നു പിതാവ് ജോർജ്.
മണാലിയിൽ വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘത്തിന്റെ ബസ്, പഞ്ചാബിലെ ഷഹീദ് ഭഗത്‌സിങ് നഗർ ജില്ലയിലെ ബംഗ ഫ്ലൈഓവറിൽ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. ഇന്നലെ പുലർച്ചെ 4.30ന് ആണ് അപകടം. 40 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് കണ്ടക്ടറും അപകടത്തിൽ മരിച്ചു.
ജോസ്നയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്കു കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തുടർന്നു മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ 8നു വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്കു 2നു പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ. സഹോദരങ്ങൾ: ജോഫിൻ, ജോസഫിൻ.