ട്രെൻഡിങ് കൊറിയൻ മാങ്കോ പാൻ കേക്ക്, തയാറാക്കാം ഈസിയായി!
ഇപ്പോഴത്തെ ട്രെൻഡ് ആണ് കൊറിയൻ മാങ്കോ പാൻ കേക്ക്. എന്നാൽ ഒരു തരി പഞ്ചസാരയോ ക്രീമോ ചേർക്കാതെ വളരെ ഹെൽത്തിയായി ഇത് തയാറാക്കാം. ചേരുവകൾ 1.മുട്ട - രണ്ട് 2.പാല് - ഒരു കപ്പ് 3.ഉപ്പ് - ഒരു നുള്ള് 4.ഗോതമ്പ് പൊടി - ഒരു കപ്പ് 5.മാങ്ങ ചെറിയ കഷണങ്ങളാക്കിയത് -2 കപ്പ് 6.ഗ്രീക്ക്

ഇപ്പോഴത്തെ ട്രെൻഡ് ആണ് കൊറിയൻ മാങ്കോ പാൻ കേക്ക്. എന്നാൽ ഒരു തരി പഞ്ചസാരയോ ക്രീമോ ചേർക്കാതെ വളരെ ഹെൽത്തിയായി ഇത് തയാറാക്കാം.
ചേരുവകൾ
1.മുട്ട - രണ്ട്
2.പാല് - ഒരു കപ്പ്
3.ഉപ്പ് - ഒരു നുള്ള്
4.ഗോതമ്പ് പൊടി - ഒരു കപ്പ്
5.മാങ്ങ ചെറിയ കഷണങ്ങളാക്കിയത് -2 കപ്പ്
6.ഗ്രീക്ക് യോഗർട്ട് - 6-7ടേബിൾ സ്പൂൺ
7.ഹണി - ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
∙മിക്സിയുടെ വലിയ ജാറിലേക്ക് മുട്ടയും, പാലും, ഒരു നുള്ള് ഉപ്പും, ഗോതമ്പ് പൊടിയും, കഷ്ണങ്ങളാക്കിയ മാങ്ങ ഒരു കപ്പും, ചേർത്തു നന്നായി അരച്ചെടുക്കുക. ദോശമാവിനെക്കാൾ കുറച്ചുകൂടി അയഞ്ഞ പരുവത്തിൽ വേണം അരച്ചെടുക്കാൻ.
∙ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു തവി മാവൊഴിച്ചതിനുശേഷം അടച്ചുവയ്ക്കുക.
∙മുടി തുറന്നു കുറച്ച് വെണ്ണ മുകളിൽ തടവി കൊടുക്കാം. ഇങ്ങനെ എല്ലാ മാവും ചെയ്തെടുക്കുക.
∙മറ്റൊരു പാത്രത്തിൽ ഗ്രീക്ക് യോഗർട്ടും, ഒരു ടേബിൾ സ്പൂൺ ഹണിയും കൂടെ ചേർത്ത് മിക്സ് ചെയ്യുക.
∙തയാറാക്കിയ പാൻകേക്കിലേയ്ക്ക് ഇതു കുറേശ്ശെ വച്ച് മുകളിൽ മാങ്ങ കഷണങ്ങൾ വിതറിക്കൊടുക്കാം.
∙വീണ്ടും കുറച്ചുകൂടി ഹണി മിക്സ് ചേർത്തു രണ്ടു വശത്തു നിന്നും മടക്കി റോൾ ചെയ്തെടുക്കാം.