വലുപ്പം കൊണ്ടു ചെറുതാണെങ്കിലും ന്യൂട്രീഷല്‍ പവര്‍ഹൗസുകളാണ് നട്സ്. ഹൃദയത്തിനു ഗുണം ചെയ്യുന്ന ധാരാളം ഘടകങ്ങളും നട്സിൽ ഉണ്ട്. ഒരു പിടി നട്സ്കൊണ്ട് ഒരു നേരത്തെ വിശപ്പടക്കാം. പക്ഷേ, അമിതമായാൽ വിശപ്പു പാടേകെടുത്താനും ഇവ മതി. കശുവണ്ടിപ്പരിപ്പ്, നിലക്കടല, ബദാം, പിസ്ത, വോൾനട്സ്, പീക്കൻസ്, പൈൻ നട്സ്...

വലുപ്പം കൊണ്ടു ചെറുതാണെങ്കിലും ന്യൂട്രീഷല്‍ പവര്‍ഹൗസുകളാണ് നട്സ്. ഹൃദയത്തിനു ഗുണം ചെയ്യുന്ന ധാരാളം ഘടകങ്ങളും നട്സിൽ ഉണ്ട്. ഒരു പിടി നട്സ്കൊണ്ട് ഒരു നേരത്തെ വിശപ്പടക്കാം. പക്ഷേ, അമിതമായാൽ വിശപ്പു പാടേകെടുത്താനും ഇവ മതി.

കശുവണ്ടിപ്പരിപ്പ്, നിലക്കടല, ബദാം, പിസ്ത, വോൾനട്സ്, പീക്കൻസ്, പൈൻ നട്സ്... തുടങ്ങി പലതരം നട്സുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. എണ്ണയിൽ വറുത്തെടുത്ത നട്സുകൾ ഒഴിവാക്കുക. പച്ചയ്ക്കോ എണ്ണയില്ലാതെ വറുത്തോ കഴിക്കാം.

ADVERTISEMENT

ഏതാണ്ട് എല്ലാത്തരം നട്സിലും ഏകദേശം ഒരേ അളവിലുള്ള പോഷകങ്ങളാണുള്ളത്. ഏകദേശം ആറു ഗ്രാം പ്രോട്ടീനും 14 ഗ്രാം കൊഴുപ്പും നൽകാൻ 23 ബദാം, 16–18 കശുവണ്ടിപ്പരിപ്പ്, 49 പിസ്ത, 28 നിലക്കടല എന്നിവ വേണ്ടിവരും.

വോൾനട്ട്: ദിവസേന എട്ടു വോൾനട്ട് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഇതിലുള്ള ആൽഫാ ലിനോലീക് ആസിഡ് ഹൃദയത്തിനു മാത്രമല്ല സന്ധികൾക്കും ഗുണം ചെയ്യും.

ADVERTISEMENT

ബദാം: മറ്റുള്ള നട്സുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറവ് കാലറിയുള്ളതും ഏറ്റവും കൂടുതൽ കാൽസ്യം ഉള്ളതും ബദാമിലാണ്. ധാരാളം നാരും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുള്ളതിനാൽ നീർക്കെട്ട്, കാൻസർ, ഓർമക്കുറവ്, പ്രായാധിക്യം കൊണ്ടുള്ള പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരമാണ് ബദാം.

കശുവണ്ടിപ്പരിപ്പ്: അല്പം കാലറി കൂടുതലാണെങ്കിലും കാൻസർ പോലുള്ള രോഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ സാധിക്കുന്ന നാരും ധാതുലവണങ്ങളും ഹൃദയത്തിനു ഗുണം ചെയ്യുന്ന ഘടകങ്ങളും ഇതിലുണ്ട്. ദിവസേന നാലഞ്ചെണ്ണം കഴിക്കുന്നതു ഗുണം ചെയ്യും.

ADVERTISEMENT

നിലക്കടല: വിലക്കുറവാണെങ്കിലും ആരോഗ്യപ്രദമായ monounsaturated കൊഴുപ്പുകൾ ഇ തിൽ ധാരാളമുണ്ട്. Vitamin E, folic acid, protein എന്നിവയെല്ലാം അടങ്ങിയ നിലക്കടല ഗർഭിണികൾക്ക് ഏറെ നന്നാണ്. പിറക്കുന്ന കുഞ്ഞുങ്ങളിൽ വൈകല്യങ്ങൾ അകറ്റിനിറുത്താൻ ഇതു സഹായിക്കും. ആപ്പിളിലും കാരറ്റിലും ഉള്ളതിലധികം ആന്റി ഓക്സിഡന്റ് നിലക്കടലയിലുണ്ട്. ഹൃദ്രോഗങ്ങൾ ഒഴിവാക്കാൻ ആഴ്ചയിൽ നാലു തവണ ഓരോ പിടി നിലക്കടല കഴിക്കാം.

ഇപ്പോൾ പിടികിട്ടിയില്ലേ നട്സിന്റെ ഗുണം. ഉപ്പും മധുരവും േചർത്ത് ഇവ കഴിക്കാതിരിക്കുക. സാലഡിലും തൈരിലും മറ്റും േചർത്തു കഴിക്കാം. പലതരം നട്സുകൾ മിക്സ് ചെയ്തും കഴിക്കാം. 

കടപ്പാട്: Renu Thomas, Kochi

ADVERTISEMENT