സ്പെഷ്യൽ ദിവസങ്ങളിൽ വിളമ്പാം സ്പെഷ്യൽ ചെമ്മീൻ ഫ്രൈഡ‍് റൈസ്!
ചെമ്മീൻ ഫ്രൈഡ‍് റൈസ് 1.ചെമ്മീൻ – അരക്കിലോ 2.ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ 3.ഒലിവ് എണ്ണ – മൂന്നു വലിയ സ്പൂൺ 4.മുട്ട – മൂന്ന് ഉപ്പ് – പാകത്തിന് 5.വെളുത്തുള്ളി – ഒരു ചെറിയ

ചെമ്മീൻ ഫ്രൈഡ‍് റൈസ്
1.ചെമ്മീൻ – അരക്കിലോ
2.ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
3.ഒലിവ് എണ്ണ – മൂന്നു വലിയ സ്പൂൺ
4.മുട്ട – മൂന്ന്
ഉപ്പ് – പാകത്തിന്
5.വെളുത്തുള്ളി – ഒരു ചെറിയ സ്പൂൺ
6.ഗ്രീൻപീസ് – അരക്കപ്പ്, വേവിച്ചത്
കാരറ്റ് – അരക്കപ്പ്, ചെറിയ ചതുരക്കഷണങ്ങളാക്കി വേവിച്ചത്
സ്പ്രിങ് അണിയൻ – കാൽ കപ്പ്
7.ബസ്മതി അരി വേവിച്ചത് – മൂന്നു കപ്പ്
8.സോയാസോസ് – ഒരു വലിയ സ്പൂൺ
9.ഉപ്പ്,കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു അരമണിക്കൂർ വയ്ക്കുക.
∙പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കുക. മുട്ട ഉപ്പും ചേർത്തടിച്ച് ചിക്കിപൊരിച്ചു മാറ്റി വയ്ക്കുക.
∙അതേ പാനിൽ ഒരു വലിയ സ്പൂൺ എണ്ണ കൂടി ഒഴുച്ചു ചൂടാക്കി മാറ്റി വച്ചിരിക്കുന്ന ചെമ്മീൻ വറുത്ത് മാറ്റി വയ്ക്കണം.
∙വീണ്ടും അതേ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റി ആറാമത്തെ ചേരുവ ചേർത്തു വീണ്ടും വഴറ്റുക.
∙ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറു ചേർത്തു നന്നായി യോജിപ്പിക്കുക.
∙വറുത്തു വച്ചിരിക്കുന്ന ചെമ്മീനും മുട്ടയും ചേർക്കുക. സോയാസോസും ചേർത്തു നന്നായി യോജിപ്പിക്കണം.
∙ഉപ്പും കുരുമുളകുപൊടിയും പാകത്തിനാക്കി ചൂടോടെ വിളമ്പാം.