കൂന്തൽ നിറച്ചത്, ആരേയും കൊതിപ്പിക്കുന്ന രുചിക്കൂട്ട്!
കൂന്തൽ നിറച്ചത് 1.കൂന്തൽ – 10, ഇടത്തരം വലുപ്പമുള്ളത് 2.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ പെരുംജീരകംപൊടി – കാല്‍ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.എണ്ണ – പാകത്തിന് 4.സവാള – മൂന്ന്, അരിഞ്ഞത് പച്ചമുളക് – മൂന്ന്, അരിഞ്ഞത് 5.തേങ്ങ ചുരണ്ടിയത് – കാൽ

കൂന്തൽ നിറച്ചത്
1.കൂന്തൽ – 10, ഇടത്തരം വലുപ്പമുള്ളത്
2.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
പെരുംജീരകംപൊടി – കാല്‍ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – പാകത്തിന്
4.സവാള – മൂന്ന്, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
5.തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
6.കറിവേപ്പില – ഒരു തണ്ട്
മല്ലിയില അരിഞ്ഞത് – അര വലിയ സ്പൂൺ
7.കോഴിമുട്ട – ഒന്ന്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙കൂന്തൽ തല മാറ്റി നന്നായി കഴുകി വൃത്തിയാക്കുക.
∙കൂന്തലിന്റെ തലഭാഗം വൃത്തിയാക്കിയതും രണ്ടു കൂന്തലും പൊടിയായി അരിയണം.
∙ഇതൊരു ചീനച്ചട്ടിയിലാക്കി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് വെള്ളം ചേർക്കാതെ വേവിച്ച ശേഷം അൽപം എണ്ണയൊഴിച്ച് വരട്ടിയെടുക്കുക.
∙ഇതേ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റണം.
∙നന്നായി വഴന്ന ശേഷം തേങ്ങ ചേർത്തിളക്കുക. ഇതിൽ വേവിച്ച കൂന്തലും കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിച്ചു വാങ്ങുക.
∙വൃത്തിയാക്കി വച്ചിരിക്കുന്ന കൂന്തലുകൾക്കുള്ളിൽ തയാറാക്കിയ ഫില്ലിങ് നിറച്ച് തുറന്ന ഭാഗം ടൂത്തപിക്ക് കൊണ്ടു കുത്തി ഉറപ്പിക്കുക.
∙തയാറാക്കിയ കൂന്തലുകൾ, യോജിപ്പിച്ചു വച്ചിരിക്കുന്ന ഏഴാമത്തെ ചേരുവയിൽ മുക്കി ഒരു മണിക്കൂർ വയ്ക്കണം.
∙ചൂടായ എണ്ണയിൽ മൂടി വച്ച് വറുത്തെടുക്കാം.