പച്ചക്കുരുമുളകു ചേർത്തു തയാറാക്കിയ കിടിലൻ കൂന്തൽ റോസ്‌റ്റ്, തയാറാക്കാം ഈസിയായി!
കൂന്തൽ റോസ്‌റ്റ് 1.കൂന്തൽ – ഒരു കിലോ 2.പച്ചക്കുരുമുളക് – മൂന്നു വലിയ സ്പൂൺ ചുവന്നുള്ളി – മൂന്ന് ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – മൂന്ന് അല്ലി കാന്താരി മുളക് – മൂന്ന് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി – രണ്ടര വലിയ സ്പൂൺ പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ ഉപ്പ് –

കൂന്തൽ റോസ്‌റ്റ്
1.കൂന്തൽ – ഒരു കിലോ
2.പച്ചക്കുരുമുളക് – മൂന്നു വലിയ സ്പൂൺ
ചുവന്നുള്ളി – മൂന്ന്
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – മൂന്ന് അല്ലി
കാന്താരി മുളക് – മൂന്ന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടര വലിയ സ്പൂൺ
പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ
4.കറിവേപ്പില – മൂന്നു തണ്ട്
പാകം ചെയ്യുന്ന വിധം
∙കൂന്തൽ കഴുകി വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞു വയ്ക്കണം.
∙രണ്ടാമത്തെ ചേരുവ പാകത്തിനു വെള്ളം ഒഴിച്ചു നന്നായി അരച്ചു കൂന്തലിൽ ചേർത്തു യോജിപ്പിച്ചു പത്തു മിനിറ്റു വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ചേർത്തു മൂപ്പിക്കുക.
∙ഇതിലേക്കു തയാറാക്കി വച്ചിരിക്കുന്ന കൂന്തൽ ചേർത്തു യോജിപ്പിച്ചു മൂടി വച്ചു വേവിക്കുക.
∙മൂടി തുറന്നു കറിവേപ്പിലയും ആവശ്യമെങ്കിൽ കൂടുതൽ വെളിച്ചെണ്ണയും ചേർത്തു വരട്ടി വാങ്ങാം.