ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ്, വീട്ടിൽ തയാറാക്കാം ഈസിയായി!
ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് വിപണിയിൽ സുലഭമാണ്. എന്നാൽ അതിൽ പ്രിസർവേറ്റീവ്സ് അടങ്ങിയിട്ടുണ്ടോ എന്നത് പലരേയും അലട്ടുന്ന ഒരു കാര്യവുമാണ്. എന്നാൽ ഇനി ആ പേടി വേണ്ട. ഇതാ വീട്ടിൽ തയാറാക്കാം ഒരു വർഷം വരെയും കേടുകൂടാതെ ഇരിക്കുന്ന ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ്. ചേരുവകൾ: ∙ഇഞ്ചി - 200

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് വിപണിയിൽ സുലഭമാണ്. എന്നാൽ അതിൽ പ്രിസർവേറ്റീവ്സ് അടങ്ങിയിട്ടുണ്ടോ എന്നത് പലരേയും അലട്ടുന്ന ഒരു കാര്യവുമാണ്. എന്നാൽ ഇനി ആ പേടി വേണ്ട. ഇതാ വീട്ടിൽ തയാറാക്കാം ഒരു വർഷം വരെയും കേടുകൂടാതെ ഇരിക്കുന്ന ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ്.
ചേരുവകൾ
∙ഇഞ്ചി - 200 ഗ്രാം
∙വെളുത്തുള്ളി - 300 ഗ്രാം
∙സൺഫ്ലവർ ഓയിൽ / ഒലിവ് ഓയിൽ - 1/2 കപ്പ്
ഇഞ്ചിയും വെളുത്തുള്ളിയും തൊലി കളഞ്ഞ്, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ആദ്യം മിക്സിയൽ ഇഞ്ചി ഇട്ടു ചതച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി ചേർത്ത് ഒന്നുടെ ചതച്ചെടുക്കാം. ശേഷം ഓയിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇൗ മിശ്രിതം സ്പൂൺ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച് എടുക്കാം. ഐസ് ട്രേയിൽ വച്ച് ഫ്രീസ് ചെയ്തോ അല്ലെങ്കിൽ കണ്ടെയ്നറിൽ നിറച്ച് ഫ്രിജിൽ സൂക്ഷിക്കുകയും ചെയ്യാം. ഫ്രീസ് ചെയ്തത് 6 മാസം മുതൽ ഒരു വർഷം വരെയും ഫ്രിജിൽ വയ്ക്കുന്നത് 1 മാസം വരെയും കേടാകാതെ ഇരിക്കും.
തയാറാക്കുന്ന വിധം വിഡിയോയിൽ...