ചൂടിനെ വെല്ലാൻ സാലഡ്
വിശപ്പാണ്...പക്ഷെ മസാലയും എരിവും എല്ലാം ചേർത്ത ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ എന്നില്ലല്ലോ. സാലഡുകൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ഇതാ വേഗമായിക്കൊള്ളൂ. ചൂടുകാലത്ത് ബെസ്റ്റാ...സാലഡിന് നിങ്ങളുടെ യുവത്വം നിലനിർത്താനുള്ള മാജിക് പോലുമുണ്ട്. ഈ ചൂടിൽ ഇതാ ഡയറ്റിൽ ഉൾപ്പെടുത്താൻ എളുപ്പത്തിൽ പാകം

വിശപ്പാണ്...പക്ഷെ മസാലയും എരിവും എല്ലാം ചേർത്ത ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ എന്നില്ലല്ലോ. സാലഡുകൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ഇതാ വേഗമായിക്കൊള്ളൂ. ചൂടുകാലത്ത് ബെസ്റ്റാ...സാലഡിന് നിങ്ങളുടെ യുവത്വം നിലനിർത്താനുള്ള മാജിക് പോലുമുണ്ട്. ഈ ചൂടിൽ ഇതാ ഡയറ്റിൽ ഉൾപ്പെടുത്താൻ എളുപ്പത്തിൽ പാകം ചെയ്യാവുന്ന പത്ത് സാലഡുകൾ. ഇത്തവണ പാസ്ത സാലഡും ബേബികോൺ പീനട്ട് സാലഡും.
പാസ്ത സാലഡ്
1. മാക്കറോണി – രണ്ടു കപ്പ്, വേവിച്ചൂറ്റിയത്
ചുവന്ന കാപ്സിക്കം – ഒരു െചറുത്, ചതുരക്കഷണങ്ങളാക്കിയത്
സമാം, ചതുരക്കഷണങ്ങളാക്കിയത്
– ഒരു കപ്പ്
ചെറിയ തരം വെള്ളരിക്ക (ഇംഗ്ലിഷ് കുക്കുമ്പർ) ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്
2. ഒലിവ് ഓയിൽ – കാൽ കപ്പ്
വെളുത്തുള്ളി അരച്ചത് – അര െചറിയ സ്പൂൺ
ഒറീഗാനോ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് – കാൽ ചെറിയ സ്പൂൺ
ഉപ്പ് – അര ചെറിയ സ്പൂൺ
3.ഫെറ്റാ ചീസ് – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക. രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി, പച്ചക്കറികളിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ ഫെറ്റാ ചീസ് ചേർത്തു തണുപ്പിച്ചു വിളമ്പാം.
ബേബികോൺ പീനട്ട് സാലഡ്
1. ബേബി കോൺ – ഒരു കപ്പ്, വട്ടത്തിൽ കനം കുറച്ച് അരിഞ്ഞത്
ബീൻസ് അരിഞ്ഞത് – അരക്കപ്പ്
2. നിലക്കടല – ഒരു കപ്പ്, വറുത്തത്
3. തക്കാളി – അരക്കപ്പ്, ചതുരക്കഷണങ്ങളാക്കിയത്
4. മുളകുപൊടി – അര ചെറിയ സ്പൂൺ
വെളുത്തുള്ളി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ തിളച്ച വെള്ളത്തിലിട്ട് ഉടൻ തന്നെ ത ണുത്ത വെള്ളത്തിലിട്ട് എടുക്കുക. ഇതിൽ നിലക്കടലയും തക്കാളിയും ചേർത്തു യോജിപ്പിക്കുക.
∙ നാലാമത്തെ ചേരുവ നന്നായി യോജിപ്പിച്ച്, സാലഡിൽ ചേ ർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക. ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.
∙ ഒരു പ്ലേറ്റിൽ ലെറ്റ്യൂസ് ഇല നിരത്തി, സാലഡ് അതിനു മുക ളിൽ വച്ചു വിളമ്പാം.
തുടരും...
തയാറാക്കിയത്: െമർലി എം. എൽദോ
പാചകക്കുറിപ്പുകൾക്കു കടപ്പാട്: രാധ നായർ,ബെംഗളൂരു