വയ്ക്കാം മൂന്നു നാടന്‍ കറികള്‍; മാങ്ങാ കറി, നാരങ്ങാ കറി, പുളിയിഞ്ചി
പുളിയിഞ്ചി 1. വാളൻപുളി – ഒരു ചെറുനാരങ്ങ വലുപ്പത്തിൽ 2. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ മുളകുപൊടി – ഒരു െചറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. വെളിച്ചെണ്ണ – മൂന്നു െചറിയ സ്പൂൺ 4. പച്ചമുളക് – ആറ്, അരിഞ്ഞത് ഇഞ്ചി – ഒരു കഷണം, അരിഞ്ഞത് 5. ശർക്കര – ഒരു െചറിയ കഷണം 6. കടുക് – അര െചറിയ

പുളിയിഞ്ചി
1. വാളൻപുളി – ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
2. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
മുളകുപൊടി – ഒരു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – മൂന്നു െചറിയ സ്പൂൺ
4. പച്ചമുളക് – ആറ്, അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്
5. ശർക്കര – ഒരു െചറിയ കഷണം
6. കടുക് – അര െചറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്
കറിവേപ്പില – ഒരു തണ്ട്
പാകം െചയ്യുന്ന വിധം
∙ വാളൻപുളി വെള്ളം േചർത്തു നന്നായി പിഴിഞ്ഞെടുത്തു തിളപ്പിക്കാൻ വയ്ക്കണം. ഇതിൽ രണ്ടാമത്തെ േചരുവ ചേ ർത്തിളക്കി വീണ്ടും നന്നായി തിളപ്പിക്കണം.
∙ രണ്ടു ചെറിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി പച്ചമുളകും ഇഞ്ചിയും േചർത്തു നന്നായി മൂപ്പിച്ചെടുത്ത്, അടുപ്പത്തിരിക്കുന്ന പുളി മിശ്രിതത്തിൽ ചേർത്തിളക്കണം. ഇതിലേക്കുശർക്കരയും േചർക്കുക.
∙ ബാക്കി വെളിച്ചെണ്ണയിൽ ആറാമത്തെ േചരുവ മൂപ്പിച്ചു ചേ ർത്തു വാങ്ങുക.
നാരങ്ങാക്കറി
1. വടുകപ്പുളി നാരങ്ങ – ഒന്ന്
2. പച്ചമുളക് – അഞ്ച്, വട്ടത്തിൽ അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പ് – പാകത്തിന്
3. നല്ലെണ്ണ – മൂന്നു ചെറിയ സ്പൂൺ
4. കടുക് – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
5. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
മുളകുപൊടി – മൂന്നു വലിയ സ്പൂൺ
ഉലുവാപ്പൊടി – അര െചറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ നാരങ്ങ വളരെ ചെറുതായി അരിഞ്ഞു രണ്ടാമത്തെ േചരുവ േചർത്തു വേവിക്കണം.
∙ നല്ലെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിക്കുക.
∙ അതിലേക്ക് അഞ്ചാമത്തെ േചരുവ ചേർത്തു ചൂടാക്കി പാ കത്തിനു വെള്ളം േചർത്തു നാരങ്ങയിൽ ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക.
മാങ്ങാക്കറി
1. പച്ചമാങ്ങ – മൂന്ന്
2. നല്ലെണ്ണ – രണ്ടു ചെറിയ സ്പൂൺ
3. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ
കായംപൊടി – പാകത്തിന്
ഉലുവാപ്പൊടി – പാകത്തിന്
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ പച്ചമാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞ് ഉപ്പു തിരുമ്മി വയ്ക്കണം.
∙ എണ്ണ ചൂടാക്കി മൂന്നാമത്തെ േചരുവ േചർത്തു ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയും പാകത്തിനു വെള്ളവും േചർത്തു തിളപ്പിച്ചു വാങ്ങുക.