വിരുന്നുകളിൽ വിളമ്പാം കോഴിപ്പിടി, കൊതിയൂറും റെസിപ്പി!
കോഴിപ്പിടി പിടിക്ക് 1.തേങ്ങ ചുരണ്ടിയത് – കാൽ കപ്പ് ചുവന്നുള്ളി – എട്ട്–പത്ത് ജീരകം – അര ചെറിയ സ്പൂൺ 2.അരിപ്പൊടി – ഒരു കപ്പ് ഉപ്പ് – പാകത്തിന് 3.തിളച്ചവെള്ളം – ഒന്നേകാൽ കപ്പ് 4.നെയ്യ് – പാകത്തിന് കോഴിക്കറിക്ക് 5.ചിക്കൻ – ഒരു കിലോ, വൃത്തിയാക്കി കഷണങ്ങളാക്കിയത് 6.മുളകുപൊടി – രണ്ട്–മൂന്നു

കോഴിപ്പിടി
പിടിക്ക്
1.തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
ചുവന്നുള്ളി – എട്ട്–പത്ത്
ജീരകം – അര ചെറിയ സ്പൂൺ
2.അരിപ്പൊടി – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
3.തിളച്ചവെള്ളം – ഒന്നേകാൽ കപ്പ്
4.നെയ്യ് – പാകത്തിന്
കോഴിക്കറിക്ക്
5.ചിക്കൻ – ഒരു കിലോ, വൃത്തിയാക്കി കഷണങ്ങളാക്കിയത്
6.മുളകുപൊടി – രണ്ട്–മൂന്നു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7.സവാള – നാല് ഇടത്തരം, അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
8.എണ്ണ – പാകത്തിന്
9.തേങ്ങാപ്പാൽ – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ മിക്സിയിൽ ഒന്നു കറക്കിയെടുക്കുക.
∙അരിപ്പൊടിയും ഉപ്പും യോജിപ്പിച്ചതിൽ തേങ്ങാ മിശ്രിതം ചേർത്തിളക്കിയ ശേഷം തിളച്ച വെള്ളം ചേർത്തു നന്നായി കുഴച്ച് 10–15 മിനിറ്റ് അനക്കാതെ വയ്ക്കുക.
∙പിന്നീട് കൈവെള്ളയിൽ അൽപം നെയ്യ് പുരട്ടി മാവിൽ നിന്നു ചെറിയ ഉരുളകൾ ഉരുട്ടി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുണം.
∙ചിക്കൻ വൃത്തിയാക്കി ആറാമത്തെ ചേരുവ പുരട്ടി ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കുക.
∙പുറത്തെടുത്ത് ഏഴാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം.
∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചിക്കൻ മിശ്രിതം ചേർത്തു നല്ല ചൂടിൽ കുറച്ചു സമയം വഴറ്റിയ ശേഷം ചെറുതീയിലാക്കി ചിക്കൻ വേവിച്ചെടുക്കണം.
∙ചിക്കൻ വെന്ത ശേഷം തേങ്ങാപ്പാൽ ചേർത്തിളക്കി ഉപ്പു പാകത്തിനാക്കുക. കുറുകിത്തുടങ്ങുന്ന പാകത്തിൽ വാങ്ങണം.
∙ഈ കറിയിലേക്കു പിടി വേവിച്ചതു ചേർത്തിളക്കി വിളമ്പാം.
∙പിടിയും കോഴിക്കറിയും വെവ്വേറെ ആയും വിളമ്പാം. വെവ്വേറെ വിളമ്പുമ്പോൾ അൽപം എണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും താളിച്ച് അതിൽ പിടി ചേർത്തിളക്കിയെടുക്കണം.