ആരോഗ്യത്തോടെയിരിക്കാന്‍ എള്ള് ചീര ഫ്രൈ; സൂപ്പര്‍ റെസിപ്പി
1. പച്ചച്ചീര – രണ്ടു കെട്ട് 2. എണ്ണ – വറുക്കാൻ പാകത്തിന് 3. എള്ളെണ്ണ – രണ്ടു വലിയ സ്പൂൺ 4. വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ (പകരം പച്ചമുളക് അരിഞ്ഞതും ഉപയോഗിക്കാം) 5. ഉപ്പ് – പാകത്തിന് പഞ്ചസാര – ഒരു വലിയ സ്പൂൺ എള്ള് വറുത്തത് – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ ചീര നന്നായി

1. പച്ചച്ചീര – രണ്ടു കെട്ട്
2. എണ്ണ – വറുക്കാൻ പാകത്തിന്
3. എള്ളെണ്ണ – രണ്ടു വലിയ സ്പൂൺ
4. വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ (പകരം പച്ചമുളക് അരിഞ്ഞതും ഉപയോഗിക്കാം)
5. ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു വലിയ സ്പൂൺ
എള്ള് വറുത്തത് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചീര നന്നായി കഴുകി തണ്ടു നീക്കം ചെയ്ത ശേഷം ഊറ്റി വയ്ക്കണം. നന്നായി തുടച്ചുണക്കി നീളത്തിൽ അരിഞ്ഞു വയ്ക്കുക.
∙ പാകത്തിന് എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ചീര ചേർത്തു കരുകരുപ്പായി വറുത്തു കോരി എണ്ണ വാലാനായി പേപ്പറിൽ നിരത്തുക. ആദ്യം അൽപം ചീര ചേർത്ത് എണ്ണയുടെ ചൂട് ക്രമീകരിച്ച ശേഷം വേണം ബാക്കി ചീര ചേർത്തു വറക്കാൻ.
∙ ചീനച്ചട്ടിയിൽ എള്ളെണ്ണ ചൂടാക്കി വറ്റൽമുളകു ചതച്ചതു ചേർത്ത്, ഉടൻ തന്നെ ചീര വറുത്തതും ചേർത്തിളക്കുക.
∙ ഇതിനു മുകളിൽ അഞ്ചാമത്തെ ചേരുവ വിതറി മെല്ലേ കുടഞ്ഞു യോജിപ്പിച്ചു വാങ്ങി ഉടൻ തന്നെ വിളമ്പണം.
∙ പിന്നീട് വിളമ്പാൻ ആണെങ്കിൽ ചൂടുള്ള അവ്നിൽ സൂക്ഷിക്കുക.