’രുചി നിർവാണ’, ഷെഫ് സുരേഷ് പിള്ളയുടെ ജീവിതകഥ പ്രകാശനം ചെയ്തു!
ഷെഫ് സുരേഷ് പിള്ളയുടെ ജീവിതകഥ ’രുചി നിർവാണ’ പ്രകാശനം ചെയ്തു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഷെഫാണ് സുരേഷ് പിള്ള. കൊല്ലം ചിക്കൻ ഫ്രൈയും ട്രാവൻകൂർ ചിക്കൻ റോസ്‍റ്റും അഷ്ടമുടി മീൻ കറിയും കൊല്ലം ഇഡലിയും പോലെ അനേകം രുചികൾ മലയാളികൾക്കു പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിഷ് നിർവാണയാണ് അദ്ദേഹത്തിന്റെ ഏറ്റവും

ഷെഫ് സുരേഷ് പിള്ളയുടെ ജീവിതകഥ ’രുചി നിർവാണ’ പ്രകാശനം ചെയ്തു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഷെഫാണ് സുരേഷ് പിള്ള. കൊല്ലം ചിക്കൻ ഫ്രൈയും ട്രാവൻകൂർ ചിക്കൻ റോസ്‍റ്റും അഷ്ടമുടി മീൻ കറിയും കൊല്ലം ഇഡലിയും പോലെ അനേകം രുചികൾ മലയാളികൾക്കു പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിഷ് നിർവാണയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ വിഭവം. അതു തയാറാക്കാത്ത മലയാളികൾ ഉണ്ടാവില്ല എന്നു തന്നെ വേണം കരുതാൻ.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്ത പുസ്തകം എബ്രിഡ് ഷൈൻ ഏറ്റു വാങ്ങി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.
രുചി ലോകത്തെ കൂട്ടൂകാരെ, ജീവിതത്തിലെ അവിസ്മരണീയമായ ഒരു സായാഹ്നമായിരുന്നു ഇന്നലെ. അതിനു വേദിയായത് കേരളത്തിൽ ആർസിപിയുടെ ആദ്യ റസ്റ്ററന്റ് തുറന്ന കൊച്ചിയിലെ ലെ മെറഡിയൻ. എന്റെ ജീവിത കഥ പറയുന്ന പുസ്തകം ‘രുചി നിർവാണ’ മലയാളത്തിന്റെ വിശ്വ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു. യുവ തലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ അതേറ്റു വാങ്ങി.
നാട്ടുമ്പുറത്ത് കയർ പിരിക്കാൻ പോയിരുന്ന അമ്മയുടെയും കൂലിപ്പണിക്കാരനായ അച്ഛന്റെയും ഇളയ മകനു ബാല്യം തൊട്ട് രുചി ലോകത്തോടുള്ള അടുപ്പം മുതൽ അടുപ്പിലെ ചൂട് കൊണ്ട് ഓരോ പടവും പിന്നിട്ട് കയറിയ വഴികൾ, പുതു സംരംഭങ്ങൾ എന്റെ ജിവിതത്തിലെ എല്ലാ മൂഹുർത്തങ്ങളും ഇതിലുണ്ട്.
ജനപ്രിയ പാചകക്കുറിപ്പുകളും ക്യൂആർകോഡ് വിഡിയോകളോടെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും സ്വപ്നസാക്ഷാത്ക്കാരത്തിലേക്കു നടന്നെത്തിയ ജീവിതം പുസ്തകമാക്കി നിങ്ങളിലേക്കു എത്തിക്കുന്നത് മനോരമ ബുക്ക്സാണ്.