റസ്റ്ററന്റില്‍ കിട്ടുന്ന അതേ രുചിയില്‍ പാനി പൂരി വീട്ടിലുണ്ടാക്കാം; റെസിപ്പി ഇതാ..
1. ചെറിയ പൂരി – 10 2. ഉരുളക്കിഴങ്ങ് – മൂന്ന്, വേവിച്ചു പൊടിയായി അരിഞ്ഞത് വെള്ളക്കടല വേവിച്ചത് – അരക്കപ്പ് ജീരകം വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂൺ മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ ചാട്ട്മസാല – ഒരു ചെറിയ സ്പൂൺ ഉപ്പ്, മുളകുപൊടി – പാകത്തിന് സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് സേവ് – ഒരു

1. ചെറിയ പൂരി – 10
2. ഉരുളക്കിഴങ്ങ് – മൂന്ന്, വേവിച്ചു പൊടിയായി അരിഞ്ഞത്
വെള്ളക്കടല വേവിച്ചത് – അരക്കപ്പ്
ജീരകം വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ചാട്ട്മസാല – ഒരു ചെറിയ സ്പൂൺ
ഉപ്പ്, മുളകുപൊടി – പാകത്തിന്
സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
സേവ് – ഒരു കപ്പ്
3. പുതിനയില, മല്ലിയില – അരക്കപ്പ് വീതം
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – മൂന്ന്
ജീരകം വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
ചാട്ട്മസാല – ഒരു ചെറിയ സ്പൂൺ
ജൽജീര പൗഡർ – പാകത്തിന്
4. ബൂന്ദി – അരക്കപ്പ്
പാകം െചയ്യുന്ന വിധം
∙ പൂരിയുടെ മുകൾവശം പൊട്ടിച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.
∙ മൂന്നാമത്തെ ചേരുവ വെള്ളം ചേർത്തരച്ച് അരിച്ചെടുക്കണം. ഇതാണ് പാനി. പാനിയിൽ ബൂന്ദി ഇട്ടു വയ്ക്കുക.
∙ പൂരിയുടെ ഉള്ളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു നിറച്ച്, അതിൽ പാനി ഒഴിച്ച് ഉടൻ വിളമ്പാം.