പാൽക്കട്ടി–മാങ്ങ പാലുപിഴിഞ്ഞത്, രുചിയൂറും നാടൻ വിഭവം!
തനി നാടൻ രുചിയിൽ തയാറാക്കാം പാൽക്കട്ടി–മാങ്ങ പാലുപിഴിഞ്ഞത്. ഈസി റെസിപ്പിയിതാ... പാൽക്കട്ടി–മാങ്ങ പാലുപിഴിഞ്ഞത് 1.വെളിച്ചെണ്ണ – 50 മില്ലി 2.കടുക് – ഒരു നുള്ള് 3.ഇഞ്ചി പൊടിയായി അരിഞ്ഞത്, വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 10 ഗ്രാം വീതം ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത് 4.മഞ്ഞൾപ്പൊടി – ഒരു

തനി നാടൻ രുചിയിൽ തയാറാക്കാം പാൽക്കട്ടി–മാങ്ങ പാലുപിഴിഞ്ഞത്. ഈസി റെസിപ്പിയിതാ...
പാൽക്കട്ടി–മാങ്ങ പാലുപിഴിഞ്ഞത്
1.വെളിച്ചെണ്ണ – 50 മില്ലി
2.കടുക് – ഒരു നുള്ള്
3.ഇഞ്ചി പൊടിയായി അരിഞ്ഞത്, വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 10 ഗ്രാം വീതം
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
4.മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
കശ്മീരി മുളകുപൊടി – അര വലിയ സ്പൂൺ
വെള്ളം – പാകത്തിന്
5.പച്ചമാങ്ങ – ഒന്ന്, കഷണങ്ങളാക്കിയത്
6.പനീര്‍ – 200 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്
7.തേങ്ങയുടെ ഒന്നാംപാൽ – 100 മില്ലി
8.പച്ചമുളക് – രണ്ട്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് മൂന്നാമത്തെ ചേരുവ വഴറ്റുക.
∙ബ്രൗൺനിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേർക്കണം. ഇതിലേക്കു മാങ്ങ ചേർത്തു വേവിക്കുക.
∙പനീർ ചേർത്തു നന്നായിളക്കിയ ശേഷം തേങ്ങാപ്പാൽ ചേർക്കണം. പച്ചമുളകും കറിവേപ്പിലയും ചേർത്തു വാങ്ങാം.