ചോറിനൊപ്പം കഴിക്കാന്‍ രുചികരമായ കറിവേപ്പില ചെമ്മീൻ കുറുമ; സിമ്പിള്‍ റെസിപ്പി
1. തേങ്ങ ചുരണ്ടിയത് – കാൽ കപ്പ് ചുവന്നുള്ളി – ഒരു കപ്പ് വെളുത്തുള്ളി – 10 അല്ലി ഇഞ്ചി – ഒരിഞ്ചു കഷണം 2. കറിവേപ്പില – മൂന്നു തണ്ട് വറ്റൽമുളക് – നാല് 3. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ 4. കറിവേപ്പില – ഒരു തണ്ട് 5. കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ മുളകുപൊടി – ഒരു ചെറിയ സ്പൂൺ

1. തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
ചുവന്നുള്ളി – ഒരു കപ്പ്
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – ഒരിഞ്ചു കഷണം
2. കറിവേപ്പില – മൂന്നു തണ്ട്
വറ്റൽമുളക് – നാല്
3. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4. കറിവേപ്പില – ഒരു തണ്ട്
5. കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ
6. തക്കാളി – ഒന്ന് അരച്ചത്
7. ഉപ്പ് – പാകത്തിന്
8. ചെമ്മീൻ – ഒരു കിലോ, തൊണ്ടും നാരും കളഞ്ഞു വാലു നിര്‍ത്തി വൃത്തിയാക്കിയത്
9. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
10. കടുക് – അര ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
11. തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ
12. കറിവേപ്പില – ഒരു തണ്ട്
13. കറിവേപ്പില വറുത്തു പൊടിച്ചത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ പാൻ ചൂടാക്കി ഒന്നാമത്തെ ചേരുവ വറുക്കുക. തേങ്ങ നല്ല ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പിലയും വറ്റൽമുളകും ചേർത്തു വറുത്തു മാറ്റി ചൂടാറുമ്പോൾ അരച്ചു വയ്ക്കണം.
∙ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില മൂപ്പിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു മൂപ്പിക്കണം. ഇതിലേക്കു തക്കാളി ചേർത്തു വഴറ്റിയ ശേഷം അൽപം വെള്ളവും ഉപ്പും ചേർത്ത് അടച്ചു വച്ച് എട്ടു മിനിറ്റ് ചെറുതീയിൽ വയ്ക്കണം.
∙ ഇതിലേക്ക് അരപ്പ് ചേർത്ത് ഇടത്തരം തീയിലാക്കി രണ്ട് മിനിറ്റ് വേവിക്കണം.
∙ ഏറ്റവും ഒടുവിൽ ചെമ്മീൻ വൃത്തിയാക്കിയതും ചേർത്തു മൂന്നു മിനിറ്റ് വേവിച്ചു വാങ്ങുക.
∙ വെളിച്ചെണ്ണ ചൂടാക്കി പത്താമത്തെ ചേരുവ മൂപ്പിച്ച ശേഷം തേങ്ങ ചേർത്ത് ഇളംബ്രൗൺ നിറമാകുമ്പോൾ കറിവേപ്പിലയും ചേർത്തു വാങ്ങി കറിയിൽ ഒഴിക്കണം.
∙ വറുത്തു പൊടിച്ച കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.