ലഞ്ചു ബോക്സിൽ കൊടുത്തു വിടാൻ വെറൈറ്റി ടുമാറ്റോ റൈസ്, ഈസി റെസിപ്പി!
ടുമാറ്റോ റൈസ് 1.എണ്ണ – രണ്ടു വലിയ സ്പൂൺ 2.കടുക് – ഒരു ചെറിയ സ്പൂൺ 3.ഉഴുന്നു പരിപ്പ് – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ കറുവാപ്പട്ട – ഒരു ചെറിയ കഷണം ബേ ലീഫ് – ഒന്ന് 4.ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ 5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് പച്ചമുളക് – മൂന്ന്, പൊടിയായി

ടുമാറ്റോ റൈസ്
1.എണ്ണ – രണ്ടു വലിയ സ്പൂൺ
2.കടുക് – ഒരു ചെറിയ സ്പൂൺ
3.ഉഴുന്നു പരിപ്പ് – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ബേ ലീഫ് – ഒന്ന്
4.ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
5.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്
തക്കാളി, നന്നായി പഴുത്തത് – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്
6.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
7.ബസ്മതി അരി – ഒന്നരക്കപ്പ്, വേവിച്ചത്
8.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
9.മല്ലിയില, പുതിനയില, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർക്കണം.
∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി തക്കാളി വെന്തുടഞ്ഞു വരുമ്പോൾ ആറാമത്തെ ചേരുവയും ചേർത്തു വഴറ്റണം.
∙ബസ്മതി അരി വേവിച്ചതും 9–ാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.