പ്രോട്ടീൻ ‘മൂന്നു തരം’; രുചിയിലും ഗുണത്തിലും മുൻപിലാണു ഈ സൂപ്പർ മിക്സ്ഡ് ദാൽ കറി
ധാരാളം പ്രോട്ടീൻ ശരീരത്തിനു നൽകുന്ന കറിയാണു മിക്സ്ഡ് ദാൽ കറി. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പം ദോശയ്ക്കൊപ്പവും ഒരുപോലെ രുചികരമാണ്. മിക്സ്ഡ് ദാൽ കറി സാമ്പാർ പരിപ്പ് – മുക്കാല്‍ കപ്പ്, ചെറുപയർ പരിപ്പ് – കാൽ കപ്പ്, കടലപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, എണ്ണ – രണ്ടു വലിയ സ്പൂൺ, ജീരകം – അര ചെറിയ

ധാരാളം പ്രോട്ടീൻ ശരീരത്തിനു നൽകുന്ന കറിയാണു മിക്സ്ഡ് ദാൽ കറി. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പം ദോശയ്ക്കൊപ്പവും ഒരുപോലെ രുചികരമാണ്.
മിക്സ്ഡ് ദാൽ കറി
സാമ്പാർ പരിപ്പ് – മുക്കാല്‍ കപ്പ്, ചെറുപയർ പരിപ്പ് – കാൽ കപ്പ്, കടലപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, എണ്ണ – രണ്ടു വലിയ സ്പൂൺ, ജീരകം – അര ചെറിയ സ്പൂൺ, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ, ചുവന്നുള്ളി – അരക്കപ്പ്, പൊടിയായി അരിഞ്ഞത്, പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്, മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ, മുളകുപൊടി – മുക്കാല്‍ ചെറിയ സ്പൂൺ, ഗരംമസാല – അര ചെറിയ സ്പൂൺ, തക്കാളി അരിഞ്ഞത് – മുക്കാൽ കപ്പ്, ഉപ്പ് – പാകത്തിന്, നെയ്യ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പരിപ്പു കഴുകി മൂന്നു കപ്പു വെള്ളം ചേർത്തു പ്രഷർ കുക്കറിൽ മൂന്നു–നാലു വിസിൽ വരും വരെ വേവിക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ചശേഷം ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
∙ ചുവന്നുള്ളിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റിയശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരംമസാലയും ചേർത്തു മൂപ്പിക്കുക.
∙ തക്കാളിയും ഉപ്പും ചേർത്തു വഴറ്റിയശേഷം ഇതു വേവിച്ച വച്ചിരിക്കുന്ന പരിപ്പിലേക്കു ചേർത്തിളക്കുക.
∙ മല്ലിയിലയും നെയ്യും ചേർത്തു വിളമ്പാം.
കടപ്പാട്- ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്