ബാക്കി വന്ന ഇഡ്ഡലി കൊണ്ട് രുചികരമായ ഇഡ്ഡലി എഗ്ഗ് ഉപ്പുമാവ്! വ്യത്യസ്തമാണ് ഈ റെസിപ്പി
അടുക്കളയിലെ ഒരു വലിയ ‘ടാസ്ക്’ ആണ് ഭക്ഷണം വേസ്റ്റ് ആക്കാതിരിക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചോറും ചപ്പാത്തിയും മറ്റും അധികം വന്നെന്നിരിക്കും. അതു നേരെ ഫ്രിജിലേക്കു വയ്ക്കുന്നു. പിറ്റേന്നു വീണ്ടും ചൂടാക്കി വിളമ്പുന്നു. ഊണുമേശയിൽ കഴിക്കാനെത്തുന്നവരുടെ മുഖങ്ങൾ ചുളിയുന്നു. എന്നാല്‍ ഇനി ഈ ചുളിവുകൾ

അടുക്കളയിലെ ഒരു വലിയ ‘ടാസ്ക്’ ആണ് ഭക്ഷണം വേസ്റ്റ് ആക്കാതിരിക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും ചോറും ചപ്പാത്തിയും മറ്റും അധികം വന്നെന്നിരിക്കും. അതു നേരെ ഫ്രിജിലേക്കു വയ്ക്കുന്നു. പിറ്റേന്നു വീണ്ടും ചൂടാക്കി വിളമ്പുന്നു. ഊണുമേശയിൽ കഴിക്കാനെത്തുന്നവരുടെ മുഖങ്ങൾ ചുളിയുന്നു. എന്നാല്‍ ഇനി ഈ ചുളിവുകൾ മാറ്റാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ.. ബാക്കി വരുന്ന വിഭവം അതേപടി വിളമ്പാതെ മറ്റു കുറച്ചു ചേരുവകളും ചേർത്തു വ്യത്യസ്തമായ വിഭവമാക്കി മാറ്റാം.
ബാക്കി വന്ന പുട്ട് ഉപ്പുമാവാക്കി മാറ്റാം. ദോശമാവ് ഊത്തപ്പമാക്കാം. ചോറ് കട്‌ലറ്റ് ആക്കി മാറ്റാം. ചിക്കൻ കറിയിൽ നിന്നു കഷണങ്ങളെടുത്ത് ഉരുളക്കിഴങ്ങ് ഉടച്ചതും ചേർത്തു കട്‌ലറ്റോ റോളോ ആക്കി മാറ്റാം. അല്ലെങ്കിൽ ചപ്പാത്തിയുടെ ഉള്ളിലെ ഫില്ലിങ് ആക്കാം. അൽപം ഭാവനയും ഇത്തിരി കൈപ്പുണ്യവും ഉണ്ടെങ്കിൽ ഇത്തരം പരീക്ഷണങ്ങൾ നമ്മുടെ അടുക്കളയിൽ നടത്തി നോക്കാം.
ഇഡ്ഡലി എഗ്ഗ് ഉപ്പുമാവ്
1. അധികം വന്ന ഇഡ്ഡലി – ആറ്
2. എണ്ണ – അൽപം
3. മുളകുപൊടി – അൽപം
ഉപ്പ് – പാകത്തിന്
4. എണ്ണ – രണ്ടു ചെറിയ സ്പൂൺ
5. കടുക് – അര െചറിയ സ്പൂൺ
6. സവാള – രണ്ട്, ചതുരക്കഷണങ്ങളാക്കിയത്
കറിവേപ്പില – പാകത്തിന്
7. മുട്ട – രണ്ട്
8. വറ്റൽമുളകു ചതച്ചത് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഇഡ്ഡലി ഓരോന്നും ആറായി മുറിക്കുക.
∙ ചീനച്ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി ഇഡ്ഡലി വറുക്കുക. ഉപ്പും മുളകുപൊടിയും ചേർത്തിളക്കി വാങ്ങി വയ്ക്കണം.
∙ ഇതേ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ ചേരുവ ചേർക്കുക. പച്ചമണം മാറുമ്പോൾ മുട്ട ചേർത്തു നന്നായി ചിക്കിപ്പൊരിക്കണം.
∙ ഇതിലേക്കു വറുത്തു വച്ച ഇഡ്ഡലിക്കഷണങ്ങൾ ചേർത്തു മുകളിൽ വറ്റൽമുളകു ചതച്ചതു വിതറുക. ഉപ്പു പാകത്തിനാക്കി ചൂടോടെ വിളമ്പാം.