വെള്ളക്കടല കൊണ്ടു വെറൈറ്റി റെസിപ്പി, തയാറാക്കാം ഈസിയായി!
ഛന ഉലർത്ത് 1.വെള്ളക്കടല – ഒരു കപ്പ്, കുതിർത്തത് 2.വെള്ളം – പാകത്തിന് ഉപ്പ് – പാകത്തിന് 3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ 4.കടുക് – അര ചെറിയ സ്പൂൺ വറ്റൽമുളക് – രണ്ട്, മുറിച്ചത് കറിവേപ്പില – ഒരു തണ്ട് വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത് 5.സവാള – ഒരു ചെറുത്, അരിഞ്ഞത് 6.മഞ്ഞൾപ്പൊടി –

ഛന ഉലർത്ത്
1.വെള്ളക്കടല – ഒരു കപ്പ്, കുതിർത്തത്
2.വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4.കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, മുറിച്ചത്
കറിവേപ്പില – ഒരു തണ്ട്
വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്
5.സവാള – ഒരു ചെറുത്, അരിഞ്ഞത്
6.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മീറ്റ് മസാല – ഒരു വലിയ സ്പൂൺ
7.നാരങ്ങനീര് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙വെള്ളക്കടല രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിക്കുക.
∙ഇതിലേക്കു സവാള ചേർത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റണം.
∙പൊടികൾ ചേർത്തു നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന വെള്ളക്കടല ചേർത്തിളക്കുക.
∙നാരങ്ങാനീരും ചേർത്ത് ഉപ്പു പാകത്തിനാക്കി വരട്ടിയെടുക്കണം.
∙ചോറിനും ചപ്പാത്തിക്കും ഒപ്പം ചൂടോടെ വിളമ്പാം.