കടച്ചക്ക കൊണ്ടു രുചിയൂറും കട്‍ലറ്റ്, കൊതിപ്പിക്കും രുചി!
കടച്ചക്ക കട്‍ലറ്റ് 1.കടച്ചക്ക കഷണങ്ങളാക്കിയത് – ഒരു ചെറുത് 2.എണ്ണ – 100 ഗ്രാം 3.സവാള – രണ്ട്, ചെറുതായി അരിഞ്ഞത് ഇഞ്ചി – ഒരു ചെറിയ കഷണം, ചെറുതായി അരിഞ്ഞത് പച്ചമുളക് – രണ്ട്, ചെറുതായി അരിഞ്ഞത് 4.റൊട്ടി – നാലു സ്ലൈസ്, മിക്സിയിൽ പൊടിച്ചത് 5.മുട്ടയുടെ വെള്ള – നാലു മുട്ടയുടേത് 6.ഉപ്പ് –

കടച്ചക്ക കട്‍ലറ്റ്
1.കടച്ചക്ക കഷണങ്ങളാക്കിയത് – ഒരു ചെറുത്
2.എണ്ണ – 100 ഗ്രാം
3.സവാള – രണ്ട്, ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം, ചെറുതായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, ചെറുതായി അരിഞ്ഞത്
4.റൊട്ടി – നാലു സ്ലൈസ്, മിക്സിയിൽ പൊടിച്ചത്
5.മുട്ടയുടെ വെള്ള – നാലു മുട്ടയുടേത്
6.ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙കടച്ചക്ക ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്തു വേവിച്ച് ഉടയ്ക്കുക.
∙ചീനച്ചട്ടിയിൽ കുറച്ച് എണ്ണയൊഴിച്ച് ഇഞ്ചിയും സവാളയും പച്ചമുളകും ചേർത്തു നന്നായി വഴറ്റുക.
∙ചൂടാറിയ ശേഷം ഈ കൂട്ടിലേക്ക് ഉടച്ചുവച്ചിരിക്കുന്ന കടച്ചക്ക ചേർത്തിളക്കുക.
∙ഈ കൂട്ട് ചെറിയ ഉരുളകളാക്കി കൈയിൽ വച്ചു പരത്തുക.
∙മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തു കോരുക.