ആരോഗ്യം പകരും പരിപ്പ് പാലക്ക്ചീര കറി, തയാറാക്കാം ഈസിയായി!
പരിപ്പ് പാലക്ക്ചീര കറി 1.പരിപ്പ് – ഒരു കപ്പ്, കഴുകിയത് പാലക്ചീര പൊടിയായി അരിഞ്ഞത് – ഒരു പിടി തക്കാളി – രണ്ട്, അരിഞ്ഞത് സവാള – ഒരു വലുത്, അരിഞ്ഞത് 2.എണ്ണ – ഒരു വലിയ സ്പൂൺ 3.കടുക് – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ 4.ചുവന്നുള്ളി – രണ്ട്, അരിഞ്ഞത് വെളുത്തുള്ളി – രണ്ട്

പരിപ്പ് പാലക്ക്ചീര കറി
1.പരിപ്പ് – ഒരു കപ്പ്, കഴുകിയത്
പാലക്ചീര പൊടിയായി അരിഞ്ഞത് – ഒരു പിടി
തക്കാളി – രണ്ട്, അരിഞ്ഞത്
സവാള – ഒരു വലുത്, അരിഞ്ഞത്
2.എണ്ണ – ഒരു വലിയ സ്പൂൺ
3.കടുക് – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
4.ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് അല്ലി,ചതച്ചത്
5.മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കായംപൊടി – ഒരു നുള്ള്
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
6.ഉപ്പ് – പാകത്തിന്
7.മല്ലിയില – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു കുക്കറിലാക്കി പാകത്തിനു വെള്ളം ഒഴിച്ചു വേവിക്കുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിച്ചശേഷം ചുവന്നുള്ളിയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക.
ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി മൂപ്പിച്ചു മസാലമണം വരുമ്പോൾ വാങ്ങി വേവിച്ചു വച്ചിരിക്കുന്ന പരിപ്പ്–ചീര കൂട്ടിലേക്ക് ഒഴിക്കണം.
പാകത്തിനുപ്പും ചേർത്തിളക്കി മല്ലിയില അരിഞ്ഞതുകൊണ്ട് അലങ്കരിച്ചു വിളമ്പാം.