വീണ്ടും വീണ്ടും കഴിക്കാൻ തോന്നും വിഭവം, ഡ്രാഗൺ പനീർ!
ഡ്രാഗൺ പനീർ 1.പനീർ – 200 ഗ്രാം 2.കോൺഫ്‌ളോർ – മൂന്നു വലിയ സ്പൂൺ മൈദ – മൂന്നു വലിയ സ്പൂൺ വെള്ളം – പാകത്തിന് ഉപ്പ് – പാകത്തിന് 3.എണ്ണ – വറുക്കാൻ ആവശ്യത്തിന് 4.കശുവണ്ടി നുറുക്ക് – രണ്ടു വലിയ സ്പൂൺ വറ്റൽമുളക് ചതച്ചത് – രണ്ടു വലിയ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ 5.ഷെഷ്വാൻ സോസ് –

ഡ്രാഗൺ പനീർ
1.പനീർ – 200 ഗ്രാം
2.കോൺഫ്‌ളോർ – മൂന്നു വലിയ സ്പൂൺ
മൈദ – മൂന്നു വലിയ സ്പൂൺ
വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.കശുവണ്ടി നുറുക്ക് – രണ്ടു വലിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
5.ഷെഷ്വാൻ സോസ് – രണ്ടു വലിയ സ്പൂൺ
6.സവാള – ഒന്ന്, നീളത്തില്‍ അരിഞ്ഞത്
പച്ചമുളക്– രണ്ട്, നീളത്തിൽ അരിഞ്ഞത്
7.കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8.കാപ്സിക്കം – ഒരു കപ്പ്, നീളത്തിൽ അരിഞ്ഞത്
9.സോയാസോസ് – ഒരു ചെറിയ സ്പൂൺ
ടുമാറ്റോ കെച്ചപ്പ് – രണ്ടു വലിയ സ്പൂൺ
10.വെള്ളം – അരക്കപ്പ്
11.കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പനീർ നീളത്തിൽ അരിഞ്ഞു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് മാവൂ തയാറാക്കുക. ഇതിൽ പനീർ മുക്കി ചൂടായ എണ്ണയിൽ വറുത്ത് കോരുക.
∙പാൻ ചൂടാക്കി രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർക്കുക. ശേഷം ഷെഷ്വാൻ സോസ് ചേർത്തു യോജിപ്പിക്കുക.
∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഒരുപാട് വഴണ്ടുപോകരുത്.
∙ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം കാപ്സിക്കം ചേർത്തു യോജിപ്പിക്കുക.
∙ഇതിലേക്കു സോസുകൾ ചേർത്തു വഴറ്റുക. പനീർ ചേർത്തിളക്കി കോൺഫ്‌ളോർ വെള്ളത്തിൽ കുറുക്കിയതും ചേർത്തിളക്കി വാങ്ങാം.